വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അവതാരകയും നടിയും ആണ് ആര്യ ബാബു എന്ന ബഡായി ആര്യ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആണ് ആര്യ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.
ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് നടിക്ക് ആരാധകർ ഏറിയതും താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്തറിഞ്ഞതും. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകയാണ് ആര്യ.
അതേ സമയം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ പലപ്പോഴും തുറന്ന് പറയാറുണ്ട്. തന്റെ പ്രണയം തകർന്നതും വിഷാദത്തിൽ ആയതിനെ കുറിച്ചുമൊക്കെ ആര്യ നേരത്തെ പറഞ്ഞിരുന്നു. തന്റെ ഏറ്റവും വലിയ സമ്പത്തായി ആര്യ കണക്കാക്കുന്നത് മകൾ റോയയെ ആണ്.
പ്രമുഖ സീരിയൽ നടി കൂടെയായ അർച്ചന സുശീലന്റെ സഹോദരൻ രോഹിത് സുശീലാണ് ആര്യയുടെ മുൻ ഭർത്താവ്. വിവാഹ മോചനത്തിന് ശേഷം മകൾ റോയ ആര്യക്ക് ഒപ്പമാണ് താമസം. മകളുടെ അച്ഛൻ എന്ന നിലയിൽ രോഹിത്തുമായി നല്ല സൗഹൃദം ആര്യ സൂക്ഷിയ്ക്കുന്നുമുണ്ട്. രോഹിത്ത് മറ്റൊരു വിവാഹം ജീവിതത്തിലേക്ക് കടന്നുവെങ്കിലും ആര്യ ഇപ്പോഴും സിംഗിളാണ്.
ബഡായി ബംഗ്ലാവിലൂടെ പെയറായി വന്ന രമേഷ് പിഷാരടിയാണ് ആര്യയുടെ ശരിക്കും ഭർത്താവ് എന്നാണ് പലരും തെറ്റിദ്ധരിച്ചിരുന്നത്. സോഷ്യൽ മീഡിയ സജീവമായ ശേഷമാണ് ആര്യയും പിഷാരടിയും ഭാര്യാഭർത്താക്കന്മാരല്ല എന്ന് പലരും അറിഞ്ഞത്.
അഭിനയത്തിന് പുറമേ ബിസിനസ്സ് രംഗത്തും സജീവമാണ് ആര്യ. ഇപ്പോഴിതാ തന്റെ സാരി ബിസിനസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടത്തുന്ന ലൈവ് സെഷനുകൾ മുഴുവൻ ഇരുന്ന് കണ്ട് അതിന്റെ പോരായ്മകൾ ഒന്നും പോലും വിടാതെ തനിക്ക് മകൾ മെസേജ് ചെയ്യുമെന്നാണ് ആര്യ പറയുന്നത്.
ഞാൻ എന്റെ സാരി ബ്രാന്റിന്റെ ബിസിനസിന്റെ ഭാഗമായി ഇൻസ്റ്റഗ്രാം വഴി റെഗുലറായി ലൈവ് സെഷൻസ് ചെയ്യാറുണ്ട്.
ലൈവ് സെഷനിൽ സാരികൾ കാണിച്ച് കഴിഞ്ഞിട്ടാണ് സെയിൽ നടക്കുന്നത്. മോൾക്ക് ഇപ്പോൾ വെക്കേഷനല്ലേ. അവൾ അച്ഛന്റെ ഫോണിലിരുന്ന് എന്റെ ഈ ലൈവെല്ലാം കാണും.
എന്നിട്ട് അതിൽ അവൾക്ക് പറയാനുള്ള കമന്റ്‌സ് വാട്‌സ് ആപ്പിൽ അയക്കും. എന്ത് കളറാണിത്, നിങ്ങൾ പറഞ്ഞത് തെറ്റായ കളറാണ്, നിങ്ങൾ എന്തിനാണ് എപ്പോഴും മുടി അഴിച്ചിടുന്നത് എന്നൊക്കെ. ഇതൊക്കെ കണ്ട് എന്റെ ഫാമിലിയും ഫ്രണ്ട്‌സുമൊക്കെ പറയും ഇവൾ നിന്റെ മോള് തന്നെയാണോയെന്ന്.
എനിക്ക് അമ്പത് പൈസയുടെ ബുദ്ധിയാണെന്നാണ് പൊതുവെ എല്ലാവരും പറയുന്നത്. അവൾക്കിത്തിരി ബുദ്ധി കൂടുതലാണ്. അവളുടെ പ്രായത്തേക്കാൾ മെച്യൂരിറ്റി അവൾക്കുണ്ട് നല്ല അണ്ടർസ്റ്റിൻഡിങ്ങും ആണ് എന്നാണ് ആര്യ പറയുന്നത്.