മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ സൂപ്പർ നായികയയായി നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി ശാരി. എൺപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിലേക്കെത്തിയ ശാരി ഏതാണ്ട് 95 വരെയുള്ള കാലഘട്ടത്തിൽ മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായിരുന്നു.
പി പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയൂടെയാണ് ശാരി മലയാളത്തിലേക്ക് അരങ്ങേറിയത്. ത്മരാജൻ സിനിമകളിൽ ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ ആയിരുന്നു നമുക്ക് പാർക്കാൻ മുന്തിരി ത്താപ്പുകൾ, ദേശാടനക്കിളി കരയാറില്ല എന്നിവ. ശാരി എന്ന നടിക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്ത ചിത്രങ്ങൾ കൂടിയാണ് ഇവ രണ്ടും. രണ്ടിലും മോഹൻലാൽ ആയിരുന്നു നായകൻ ആയി എത്തിയത്.
പിന്നീട് ഒരു മേയ് മാസപ്പുലരിയിൽ, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളും ശാരിയുടെ ശ്രദ്ധിക്കപ്പെട്ട മറ്റു ചിത്രങ്ങളാണ്. ശാരി ജനിച്ചു വളർന്നത് ചെന്നൈയിലാണ്. കുറേക്കാലം ചലച്ചിത്ര മേഖലയിൽ നിന്ന് വിട്ടുനിന്ന ശാരി ചോക്കേ്‌ളറ്റ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്.
ഷാഫി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കോളേജ് അദ്ധ്യാപികയുടെ വേഷത്തിൽ ആണ് ശാരി എത്തിയത്. നൂറോളം സിനിമകളുടെ ഭാഗമായിട്ടുള്ള താരം കൂടിയാണ് ശാരി. തെന്നിന്ത്യൻ സിനിമയിൽ നാല് പതിറ്റാണ്ട് തികയ്ക്കുകയാണ് ശാരി ഇപ്പോൾ. വിവാഹത്തിന് ശേഷമാണ് ശാരി സിനിമയിൽ നിന്നും വിട്ടുനിന്നത്.
പിന്നീട് ഇടയ്‌ക്കൊക്കെ ചില മലയാള സിനിമകളിൽ മുഖം കാണിച്ച് പോയി. ഇപ്പോൾ ഏഴ് വർഷങ്ങൾക്ക് ശേഷം മുഴുനീള കഥാപാത്രമായി മലയാളികളുടെ ദത്തുപുത്രി തിരികെ സ്‌ക്രീനിൽ നിറയാൻ പോവുകയാണ് ജനഗണമന എന്ന സിനിമയിലൂടെ. ശാരിയെ വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിയുമെന്നത് തന്നെയാണ് മലയാളികളെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം.
ഇപ്പോഴിതാ നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകളിൽ അഭിനയിക്കുമ്പോൾ മോഹൻലാലിന് ഒപ്പമുളള ഒരനുഭവം പങ്കുവെയ്ക്കുകയാണ് ശാരി. നമുക്ക് പാർക്കക്കാന് മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലും മോഹൻലാൽ ആയിരുന്നു നായകൻ. അന്ന് കാരവാൻ ഒന്നും ഇല്ലാത്തതിനാൽ എല്ലാവരും ഏതെങ്കിലും മരത്തണലിൽ ഒക്കെയിരുന്നാണ് വിശ്രമിക്കാറുള്ളത്.
എല്ലാവരും പരസ്പരം ഒരുപാട് സംസാരിക്കുമെന്നും ശാരി പറയുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംങ് സമയത്താണ് ശാരിയ്ക്ക് ചെങ്കണ്ണ് പിടിപെട്ടത്. കണ്ണ് തുറക്കാൻ പോലും കഴിയാത്ത സാഹചര്യം ആയിരുന്നു. പക്ഷേ, യാതൊരു കാരണവശാലും അന്നത്തെ ഷൂട്ടിംങ് മാറ്റി വെയ്ക്കാനും സാധിക്കില്ലായിരുന്നു.
Also Read
രണ്ടാമതും മണവാട്ടിയായി ഡിംപിൾ റോസ് ; മേക്ക് ഓവർ സൂപ്പർ ആണെന്ന് ആരാധകർ
അതുകൊണ്ട് തന്നെ കണ്ണിൽ മരുന്നൊക്കെ ഉറ്റിച്ച് ഒരു വിധത്തിലാണ് ശാരി ലൊക്കേഷനിൽ എത്തിയത്. അന്ന് ലാലേട്ടന് വളരെ തിരക്കുള്ള സമയമായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംങ് കഴിഞ്ഞിട്ട് വേണമായിരുന്നു അദ്ദേഹത്തിന് അടുത്ത സിനിമയുടെ ഷൂട്ടിംങിന് പോകാൻ.
ചെങ്കണ്ണ് പകരും എന്ന് മോഹൻലാലിനോട് ശാരി പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഷൂട്ടിംങ് നടത്തി എന്നും തന്റെ ചെങ്കണ്ണ് മാന്യമായി ലാലേട്ടന് കൊടുത്തുവെന്നും ശാരി വെളിപ്പെടുത്തുന്നു.
അതേ സമയം ജനഗണമനയിൽ ഷഹാന എന്ന ശക്തമായ കഥാപാത്രമാണ് ചെയ്യുന്നത്. ഇതിനു മുമ്പ് പലരും അനേകം കഥകളുമായി സമീപിച്ചിരുന്നു. കഥാപാത്രം ഇഷ്ടമാവാത്തതിനാൽ നിരസിച്ചു. വളരെ ബോൾഡായ അധ്യാപികയും അമ്മയുമാണ് ഷഹാന. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും സിനിമ ഒരു പോലെ തൃപ്തിപ്പെടുത്തുമെന്നാണ് ശാരി പറയുന്നത്.