അജി ജോൺ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ജയസൂര്യയ നായകനായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന താരമാണ് എസ്തർ അനിൽ. മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് എസ്തർ ഇപ്പോൾ. ബാലതാരമായി സിനിമയിലെത്തിയ താരം നായിക വേഷം വരെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു.
മലയാളത്തിലെ സർവ്വകാല ഹിറ്റായ, താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിലും ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2ലും എസ്തർ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി എത്തിയത്.
ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ എസ്തറിനെ നിരവധി പേരാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പിന്തുടരുന്നത്. തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.
ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ ആരാധകരോട് സംവദിച്ച് എസ്തർ നൽകിയ മറുപടികളാണ് വൈറൽ ആകുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു വ്യക്തി ചോദിച്ച ചോദ്യത്തിന് എസ്തർ അനിൽ നൽകിയ മറുപടിയാണ് വൈറൽ ആയി മാറുന്നത് . നിങ്ങൾ എത്ര തവണ സെ ക് സ് ചെയ്തിട്ടുണ്ട് എന്നായിരുന്നു ചോദ്യം. ഒരു സിനിമയിൽ സലിംകുമാർ ചിന്തിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമാണ് താരം മറുപടിയായി നൽകിയത്. ഇതിനോടകം തന്നെ താരത്തിന്റെ മറുപടി വൈറലായി മാറിയിട്ടുണ്ട്.
അതേ സമയം ഗ്ലാമറസ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന എസ്തറിന് എതിരെ സൈബർ വിമർശനങ്ങളും വരാറുണ്ട്. നേരത്തേയും ഇൻസ്റ്റാഗ്രാമിൽ ആരാധകരോട് സംവദിച്ച് എസ്തർ നൽകിയ മറുപടികൾ ചർച്ചയായിട്ടുണ്ട്.
പ്രായം പോലും നോക്കാതെയാണ് പല തരത്തിലുള്ള കമന്റുകളും ആരാധകർ ഇടുന്നത്. തന്റെ ഭാര്യയാകുമോ എന്ന ഒരു കമന്റിന് ഇല്ല ഇത് എന്ത് ചോദ്യമെന്നും എസ്തർ ചോദിച്ചിരുന്നു. ഇത്രയും ചെറിയ പ്രായത്തിൽ ഇത്തരത്തിലൊരു ചോദ്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന് താരം കരുതിയിരുന്നില്ല.
കൊവിഡ് കാലത്തിന് മുന്നേയുള്ള കോളേജ് കാലം എങ്ങനെ എന്നായിരുന്നു മറ്റൊരു ചോദ്യം. സുഹൃത്തുക്കൾ, ഫെസ്റ്റി വൽ, ഭക്ഷണം അങ്ങനെ നല്ല ഓർമകളായിരുന്നു തന്നെ കരയിക്കല്ലേയെന്നും എസ്തർ ആവശ്യപ്പെടുന്നു.