ദിലീപേട്ടൻ എന്റെ ഒരു നല്ല സുഹൃത്താണ്, അത് ദിലീപേട്ടന്റെ തെറ്റല്ല, എനിക്ക് അതിൽ വിഷമമുണ്ട്: മീരാ ജാസ്മിൻ പറയുന്നു

13127

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് നടി മീരാ ജാസ്മിൻ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മീര ജാസ്മിൻ മാറി.

2001ൽ ആയിരുന്നു ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മീര അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.

Advertisements

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിയ നടി വിവാഹ ശേഷം സിനിമയിൽ നിന്നും മീര വിട്ടു നിൽക്കുക യായിരുന്നു. ഇപ്പോൾ ജയറാമിനെ നായകനായി സത്യൻ അന്തിക്കാട് ഒരുക്കുന്ന മകൾ എന്ന ചിത്രത്തിലൂടെ തിരികെ എത്തുകയാണ് മീരാ ജാസ്മിൻ.

Also Read
എത്ര തവണ സെ ക് സ് ചെയ്തിട്ടുണ്ടെന്ന് ചോദ്യം എസ്തർ നൽകിയ മറുപടി കണ്ട് അന്തംവിട്ട് ആരാധകർ

സോഷ്യൽ മീഡിയകളിലും താരം ഏറെ സജീവമാണ് മീരാ ജാസ്മിൻ ഇപ്പോൾ. തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോകളും എല്ലാം ആരാധകർക്കായി താരം പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ സജീവം ആയത്.

അതേ സമയം കുറച്ച് നാളുകൾ മുമ്പ് നടൻ ദിലീപിനെ കുറിച്ച് മീരാ ജാസ്മിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറുന്നത്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ദിലീപും മീരാ ജാസ്മിനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

മീരാ ജാസ്മിന്റെ ആദ്യ ചിത്രമായ സൂത്രധാരൻ, ഗ്രാമഫോൺ, പെരുമഴക്കാലം, വിനോദയാത്ര, കൽക്കട്ട ന്യൂസ് എന്നിങ്ങനെ നിരവധി മികച്ച സിനിമകളിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്. ദിലീപും കാവ്യാ മാധവനും വിവാഹിതരായപ്പോൾ മീര സിനിമകളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

ഈ സമയത്തും ദിലീപ് കാവ്യ വിവാഹത്തിന് മീര എത്തിയിരുന്നു. എന്നാൽ ദിലീപ് മുൻ കൈയെടുത്ത് അമ്മ സംഘടനയുടെ നേതൃത്വത്തിൽ ഒരുക്കിയ ട്വന്റി ട്വന്റി എന്ന സിനിമയിൽ ഒട്ടുമിക്ക എല്ലാ താരങ്ങളും അഭിനയിച്ചിപ്പോഴും മീരയുടെ അഭാവം വലിയ ചർച്ചയായിരുന്നു.

ഈ ചിത്രത്തിൽ അഭിനയിക്കാതെ ഇരുന്നതിനെ കുറിച്ച് മീരാ ജാസ്മിൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. ആ സമയത്ത് തെലുങ്ക് പ്രൊജക്ട്സ് എനിക്ക് വന്നിരുന്നു. അവർ അത് ഉടൻ റിലീസ് ചെയ്യണമെന്ന് പറഞ്ഞ് എനിക്ക് പ്രഷർ ഉണ്ടായി. അങ്ങനെ അത് ഉടൻ തീർക്കാൻ പോകേണ്ടി വന്നു. ആ സമയം ട്വന്റി ട്വന്റി ഷൂട്ട് കൺഫേമായി എന്നെ വിളിച്ചു.

തീരേ പോകാൻ പറ്റാത്ത അവസ്ഥയായതിനാൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല. എനിക്ക് അതിൽ വിഷമമുണ്ട്. ദിലീപേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച് ചെയ്ത ആ പ്രൊജക്ടിൽ ഞാൻ മന:പ്പൂർവ്വം അഭിനയിക്കാതിരുന്നതല്ല. എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു അദ്ദേഹം ആദ്യം വിളിച്ച് ഡേറ്റ് ചോദിച്ചിരുന്നു.

2007 ഡിസംബറിൽ ചോദിച്ചു പിന്നീട് ജനുവരിയിൽ ചോദിച്ചു. ഒരു ആർടിസ്റ്റിന്റെ ഡേറ്റിന്റെ പ്രശ്നം കണ്ട് സിനിമ നീണ്ടു പോവുകയായിരുന്നു എന്നും താരം പറയുന്നു. പിന്നീട് ഒന്നു രണ്ട് തവണ അതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു എന്നാൽ അപ്പോഴൊന്നും തീയതി ഫിക്സ് ആയില്ല.

Also Read
ഇത്രയും നാൾ ഈച്ച ആട്ടി ഇരിക്കുകയായിരുന്നു ; ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി റോഷ്ന ആൻ റോയ്

ചിത്രം പൂർത്തിയാക്കുന്നതിനു എല്ലാവരുടെയും ഡേറ്റ് ഉറപ്പാക്കണം ആയിരുന്നു. അത് ദിലീപേട്ടന്റെ തെറ്റല്ല. കാരണം ഒരുപാട് തിരക്കുള്ള പല താരങ്ങളെയും ചിത്രത്തിൽ ഉൾപ്പെടുത്തണമായിരുന്നു. ആ സമയത്ത് ആയിരുന്നു എനിക്ക് ഒരു തെലുങ്ക് പ്രൊജക്റ്റ് വന്നത്. അവർക്ക് വളരെ പെട്ടന്ന് തന്നെ ചിത്രം റിലീസ് ചെയ്യണമായിരുന്നു.

അപ്പോഴാണ് 2020 സിനിമയുടെ തീയതി ഫിക്സ് ചെയ്ത് എന്നെ വിളിച്ചത്. അതാണ് തനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ കഴിയാതെ പോയത് എന്നായിരുന്നു മീര ഒരു അഭിമുഖത്തിൽ മുൻപ് വ്യക്തമാക്കിയിരുന്നത്.ഇന്നേവരെ എന്റെ മനസാക്ഷിക്ക് എതിരായി ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല. ആരെയും ഹേർട്ട് ചെയ്തിട്ടില്ല.

എനിക്ക് ആരെയും ഹേർട്ട് ചെയ്യാൻ ഇഷ്ടമല്ല, ഞാൻ അങ്ങനെയുളള ഒരു ആളല്ല. എനിക്ക് ആളുകളെ ഇഷ്ടമാണ്, ആളുകളെ ഇഷ്ടപ്പെടാനാണ് എനിക്ക് താൽപര്യം. ആളുകൾക്കൊപ്പം ഇരിക്കാൻ ഇഷ്ടമാണ്. എപ്പോഴും പോസിറ്റിവായി ഇരിക്കണം. പിന്നെ ഈ നെഗറ്റിവിറ്റി സംസാരിക്കുന്നത് എനിക്കിഷ്ടമല്ലെന്നും മീരാ ജാസ്മിൻ പറയുന്നു.

Advertisement