വിടർന്ന കണ്ണുകളും ശാലീന ഭാവവുമായി എത്തി മലയാളികളുടെ മനം കവർന്ന താര സുന്ദരിയായിരുന്നു പാർവ്വതി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരെ എന്ന സിനിമയിലൂട മലയാളത്തിലെത്തിയ പാർവ്വതി കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച നിരവധി വേഷങ്ങൾ ചെയ്തിരുന്നു.
മികച്ച ഒരു നർത്തകി കൂടിയായ പാർവ്വതി നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച് സിനിമയിൽ നിന്നും മാറിനിൽക്കുകയാണ്. ഇപ്പോൾ മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് നടൻ ജയറാമും ഭര്യ പാർവ്വതി എന്ന അശ്വതിയും. ഒരുകാലത്ത് മലയാള സിനിമയിലെ ഇഷ്ട താര ജോഡികളുമായിരുനന്നു ജയറാമും പാർവതിയും.
താൻ സിനിമയിലെത്തുമ്പോൾ അന്ന് സൂപ്പർ നായികയായിരുന്ന പാർവവതിയുമായി ജയറാം പ്രണയത്തിലൂവുകയും ആ പ്രണയം വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. ജയറാമിന്റെ ആദ്യ ചിത്രമായ അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം, സ്വാഗതം, വർണം, തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ എല്ലാ സൂപ്പർ സ്റ്റാറുകളുടെയും കൂടെ അഭിനയിച്ചിട്ടുള്ള പാർവതി വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. കാളിദാസും മാളവികയും. കാളിദാസ് ഇപ്പോൾ തെന്നിന്ത്യയിലെ ശക്തനായ യുവ നടനാണ്.
സിനിമയിലെത്തിയില്ലെങ്കിലും മാളവിക ജയറാമിന് ഒപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതേ സമയം പാർവ്വതി സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് ചില വാർത്തകൾ ഒക്കെ വന്നിരുന്നുവെങ്കിലും താരം അതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.
എന്നാൽ സിനിമകളിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കിൽ അത് ആ നടനോടൊപ്പം ആയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് പാർവതി പറഞ്ഞത് അടുത്തിടെ ജയറാം വെളിപ്പെടുത്തിയിരുന്നു.
പാർവതി എന്ന നടി തിരിച്ചുവന്നാൽ അപ്പോൾ അഭിനയിക്കാൻ ഏറ്റവും ആഗ്രഹമുള്ള നടൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ് ജയറാം ഇപ്പോൾ.
എന്റെ പേരോ, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളുടെ പേരോ അല്ല പാർവതി ചൂസ് ചെയ്യുന്നത്. ഇനിയും മമ്മൂട്ടിയുടെ നായികയായി അഭിനയിക്കണമെന്നായിരിക്കും പാർവതി പറയുക എന്നാണ് ജയറാം വ്യക്തമാക്കുന്നു.
താൻ ഏതു നായികക്കൊപ്പം അഭിനയിക്കാനാണ് പാർവതി ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനും ജയറാം നൽകിയ മറുപടി ഉർവശിയുടെ പേരാകും പാർവതി പറയുകയെന്നാണ് ജയറാം തുറന്നു പറയുന്നത്. തന്റെ നായികമാരിൽ ഉർവശി എന്ന നടിയുടെ റേഞ്ച് മറ്റൊരു നടിമാർക്കും ഇല്ലെന്നും അതൊരു പ്രത്യേക അവതാരം തന്നെ ആണെന്നും ജയറാം പ്രമുഖ മാധ്യമത്തോട് പങ്കുവെച്ചു.
അതേസമയം ജയറാമിന്റെ മകൻ കാളിദാസ് ചെറുപ്പം മുതലേ സിനിമയിൽ സജീവമായിരുന്നു. കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്റെ വീട് അപ്പുവിന്റേം തുടങ്ങിയ ചിത്രങ്ങൾ കാളിദാസിന്റെ മികച്ച വിജയ ചിത്രങ്ങൾ ആയിരുന്നു. കാളിദാസ് സിനിമയിൽ സജീവമായതോടെ മാളവികയുടെ സിനിമാപ്രവേശനം എപ്പോഴാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
എന്നാൽ സിനിമയേക്കാൾ തനിക്ക് മോഡലിങ്ങാണ് താൽപര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലായെന്നും മാളവിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.