നിലവിളക്ക് സീരിയലിലെ അർച്ചനയെ ഓർമ്മയില്ലേ, നടി ലക്ഷ്മി വിശ്വനാഥിന്റെ ഇപ്പോഴത്തെ വിശേഷങ്ങൾ ഇങ്ങന

2756

മിനിസ്‌ക്രീൻ സീരിയൽ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയായിരുന്നു ഒരു കാലത്ത് ലക്ഷ്മി വിശ്വനാഥ്. നിലവിളക്ക് എന്ന സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയിൽ നായിക വേഷം ചെയ്തിരുന്നത് ലക്ഷ്മിയായിരുന്നു.

നിലവിളക്ക് എന്ന പരമ്പരയുടെ ആരാധകർക്ക് ലക്ഷ്മി വിശ്വനാഥ് എന്ന നടി ഇപ്പോഴും അർച്ചനയാണ്. മിനി സ്‌ക്രീനിലെ മുൻ നിര നായികമാരും നായകന്മാരും അണിനിരന്ന പരമ്പരയിൽ നായികാ വേഷത്തിൽ എത്തിയിരുന്നത് ലക്ഷ്മിയാണ്.

Advertisements

മിനി സ്‌ക്രീനിൽ മാത്രം അല്ല ബിഗ് സ്‌ക്രീനിലും തിളങ്ങിയ ലക്ഷ്മി ക്ളാസ്‌മേറ്റ്‌സ് സിനിമയിലും വേഷം ഇട്ടിരുന്നു. നിലവിളക്കിനു ശേഷം സ്‌ക്രീനിൽ നിന്നും ഇടവേള എടുത്ത ലക്ഷ്മി ഇപ്പോൾ സമ്പൂർണ കുടുംബിനി ആയി മാറിയിരിക്കുകയാണ് ഒപ്പം വ്ളോഗിങ്ങും.

എംഎഡ്‌ പൂർത്തിയാക്കിയ ലക്ഷ്മി ഒരു കാലത്ത് അന്യഭാഷയിലും തന്റെ അഭിനയമികവ് തെളിയിച്ചിരുന്നു. അആലപ്പുഴ ജില്ലയിലെ മാന്നാർ സ്വദേശിനിയാണ് ലക്ഷ്മി.മൃത ചാനലിൽ സംപ്രേഷണം ചെയ്ത ഒരു സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്തേക്ക് കടന്നത്. ഇപ്പോൾ ലക്ഷ്മിയുടെ പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

Also Read
നടി അഞ്ജു കുര്യനുമായി പ്രണയത്തിൽ ആണോ, ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തുന്നു

അതേ സമയം അന്ന് പക്വതയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ താൻ പ്ലസ് ടുവിന് പഠിക്കുകയാണെന്ന് വെളിപ്പെടുത്തുകയാണ് നടിയിപ്പോൾ. സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി പറയുന്നതിനൊപ്പമാണ് പ്രായം എത്രയാണെന്ന് ലക്ഷ്മി വ്യക്തമാക്കിയത്.

വിഷ്ണു മാധവനുമായിട്ടുള്ള വിവാഹത്തെ കുറിച്ചും ഇനിയും അഭിനയത്തിൽ സജീവമാവുമോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം നടി തന്നെ പറഞ്ഞിരിക്കുകയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ:

എന്നെ വിവാഹം കഴിച്ചിരിക്കുന്നത് വിഷ്ണു മാധവൻ ആണ്. ഇപ്പോൾ ചോറ്റാനിക്കരയിൽ ആണ് താമസം.
ഞങ്ങൾക്കൊരു മോളുണ്ട് അരുന്ധതി എന്നാണ് പേര്. അവൾക്കിപ്പോൾ രണ്ടു വയസായി. പിന്നെ ഏറ്റവും കൂടുതൽ ആളുകൾ എന്നോട് ചോദിച്ചിട്ടുള്ളത് എന്റെ വയസ് എത്രയാണെന്ന് ആണ്. കാരണം നിലവിളക്കിൽ വളരെ പക്വതയുള്ള കഥാപാത്രമാണ് അവതരിപ്പിച്ചത്.

അന്ന് ഞാൻ പ്ലസ് ടുവിന് പഠിക്കുകയായിരുന്നു. അന്ന് 17 വയസ് ആയിരുന്നെങ്കിലും ഇപ്പോൾ വയസ് 29 ആയി. വിവാഹത്തെ കുറിച്ചാണ് ഇനി കൂടുതൽ പേരും ചോദിച്ചിട്ടുള്ളത്. ഞങ്ങളുടേത് പ്രണയവിവാഹം ആയിരുന്നില്ല. അറേഞ്ച്ഡ് മ്യാരേജ് തന്നെയാണ്. നിലവിളക്ക് സീരിയലിന്റെ ഷൂട്ട് ഏതാണ്ട് ഒരു വർഷത്തോളം വിഷ്ണുവിന്റെ വീട്ടിൽ വച്ചായിരുന്നു.

അന്ന് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ പ്രണയം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. ഷൂട്ട് കഴിഞ്ഞ് ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ ആണ് വിഷ്ണുവേട്ടന്റെ അമ്മ വിളിച്ചിട്ട് വിവാഹത്തിന് താൽപര്യം ഉണ്ടോന്ന് ചോദിക്കുന്നത്. അങ്ങനെ വിവാഹം നടന്നു. പിന്നെ ഒരുപാട് ആളുകൾക്ക് അറിയേണ്ട മറ്റൊരു കാര്യം ഇനിയും അഭിനയത്തിലേക്ക് എത്തുമോ എന്നതാണ്.

അതിനുത്തരം അസിസ്റ്റന്റ് പ്രൊഫസർ ആകുക എന്നതാണ്. അതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. അത് പിന്നത്തെ കാര്യമല്ലേ. പിന്നെ തീരുമാനിക്കാം എന്നും ലക്ഷ്മി പറയുന്നു. ഞാൻ ക്ലാസ്സ്മേറ്റ്സ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ എന്നും കുറേ പേർ ചോദിച്ചിരുന്നു. അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ചെറിയൊരു റോൾ ആണ് ചെയ്തത്.

ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന സമയത്താണ് ക്ലസ്സ്മേറ്റ്സ് ഷൂട്ടിങ് കോട്ടയം സിഎംഎസ് കോളേജിൽ നടക്കുന്നത്. പൃഥ്വിരാജിന്റെ കട്ട ഫാനായ താൻ അദ്ദേഹത്തെ കാണാനും, ഓട്ടോഗ്രാഫ് വാങ്ങിക്കാനുമാണ് അന്ന് ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് പോകുന്നത്. അങ്ങനെ അദ്ദേഹത്തെ കാണുകയും ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു.

Also Read
ആ റോൾ മമ്മൂക്ക ചെയ്തതാണ് ഞങ്ങൾക്ക് പ്രശ്നം; നമുക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല: കസബ വിവാദത്തിൽ അഭിപ്രായ പ്രകടനവുമായി റിമാ കല്ലിങ്കൽ

മാത്രമല്ല അദ്ദേഹത്തിനൊപ്പം ചെറിയ സീനിൽ നിൽക്കാനുള്ള അവസരവും കിട്ടി. അല്ലാതെ അഭിനയിക്കാൻ വേണ്ടി പോയതല്ല. ഇനി ആളുകൾക്ക് അറിയാനുള്ളത് നിലവിളക്കിലെ ആദിത്യനെ കുറിച്ചാണ്. അദ്ദേഹം എവിടെയാണെന്ന് പലരും അന്വേഷിക്കാറുണ്ട്. ആദിത്യന്റെ യഥാർഥ പേര് ഹരികൃഷ്ണൻ എന്നതാണ്. അദ്ദേഹം ചെന്നൈയിലാണ്.

അദ്ദേഹത്തെ കാണിച്ചു തരണം എന്നുണ്ട് എങ്കിൽ താൻ ചെന്നൈയിൽ വരെ പോകേണ്ടി വരും, അല്ലെങ്കിൽ അദ്ദേഹം നാട്ടിൽ വരുന്ന സമയത്ത് ഒരു വ്‌ളോഗിലൂടെ കാണിച്ചു തരാമെന്നും ലക്ഷ്മി പറയുന്നു. ഇനി മുതൽ എല്ലാ ആഴ്ചയിലും ഓരോ വിശേഷങ്ങളുമായി താൻ എത്തുമെന്നുള്ള ഉറപ്പുകൂടി ആരാധകർക്ക് നൽകിയിരിക്കുകയാണ് ലക്ഷ്മി.

Advertisement