ഞാൻ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങൾ ഉടൻ തന്നെ ഉണ്ടാകും; വെളിപ്പെടുത്തലുമായി നയൻതാര ചക്രവർത്തി, ആവേശത്തിൽ ആരാധകർ

40

നിരവധി സിനിമകളിൽ ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നയൻതാര ചക്രവർത്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള നയൻതാര ചക്രവർത്തി ബേബി നയൻതാര എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

2006ൽ സന്ധ്യാമോഹന്റെ സംവിധാനത്തിൽ മോഹൻലാലും, കുഞ്ചാക്കോ ബോബനും, ജയസൂര്യയും കാവ്യാമാധവനും പ്രധാന വേഷത്തിലെത്തിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയൻതാര ചക്രവർത്തി ബാലതാരമായി എത്തിയത്.

Advertisements

കിലുക്കം കിലു കിലുക്കം ആണ് താരത്തിന്റെ ആദ്യ സിനിമ. അച്ചനുറങ്ങാത്ത വീട്, ചെസ് നോട്ട്ബുക്ക്, അതിശയൻ, ക്രേസി ഗോപാലൻ, സൈലൻസ്, ലൗഡ്സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ നിരവധി സിനിമകളിൽ നയൻതാര ബാലതാരമായി വേഷമിട്ടിട്ടുണ്ട്.

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ, തമിഴകത്തിന്റെ സ്റ്റൈൽമന്നൻ തലൈവർ രജിനികാന്ത് തുടങ്ങിയ സൂപ്പർ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ബാലതാരമായി ബേബി നയൻതാര. അഭിനയിച്ചിട്ടുമുണ്ട് ഇപ്പോൾ താൻ ഈ ബാലതാരത്തിൽ നിന്നും നായിക ആകാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തുകയാണ് താരം.

പഠനത്തിനായി അഭിനയം താൽക്കാലികമായി നിർത്തിയ നയൻതാര ചക്രവർത്തി സിനിമയിലേക്ക് തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ബേബി നയൻതാരയായിട്ടല്ല, നയൻതാരാ ചക്രവർത്തിയായി നായികയാവാനൊരുങ്ങിയാണ് വരവ്. ഉടൻ തന്നെ താൻ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് നയൻതാര അറിയിച്ചു.

ഏപ്രിൽ 20 ന് തന്റെ പത്തൊമ്പതാം ജന്മദിനം ആഘോഷിക്കാൻ ഇരിക്കവെയാണ് നയൻതാര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്. സിനിമയിൽ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോൾ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തിയായാണ്.

രജിനികാന്തിന്റെ കുസേലൻ എന്ന സിനിയിലൂടെ തമിഴ് തെലുങ്ക് ഭാഷകളിലും ബേബി നയൻതാര അഭിനയിച്ചിരുന്നു. ഹ്മാന്റെ മറുപടി യാണ് ഒടുവിലായി നയൻതാര ചക്രവർത്തി ഏറ്റവും അവസാണം അഭിനയിച്ച ചിത്രം.

Advertisement