ആ ചിത്രം വൻപരാജയമായിരുന്നു, പക്ഷേ എന്റെ അപ്പൻ ആരോടും വഞ്ചന കാണിച്ചില്ല, കൈയ്യുലുള്ളതെല്ലാം ഡിസ്പോസ് ചെയ്തിട്ടായിരിക്കാം പുള്ളിയാ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത്: കുഞ്ചാക്കോ ബോബൻ

1724

അനിയത്തി പ്രാവ് എന്ന ഫാസിൽ സിനിമയിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള കുഞ്ചാക്കോ ബോബൻ ആദ്യകാലത്ത്് അറിയപ്പെട്ടിരുന്നത് മലയാളത്തിന്റെ റൊമാന്റിക് ഹീറോ എന്നായിരുന്നു.

അതേ സമയം പൈങ്കിളി വേഷങ്ങളിൽ നിന്നും വിടപറഞ്ഞ് ശക്തമായി റോളുകളിലേക്ക് മാറിയ ചാക്കോച്ചൻ തന്റെ ഏറ്റവും മികച്ച സിനിമകളുടെ കാലഘട്ടത്തിൽ കൂടിയാണ് കടന്നു പോകുന്നത്. അടുത്തിടെ ഇറങ്ങിയ അഞ്ചാംപാതിരയും, നിഴലും, നായാട്ടും, മോഹൻകുമാർ ഫാൻസും എല്ലാം ഒന്നിനൊന്ന് മികച്ച ചാക്കോച്ചൻ സിനിമകളാണ്.

Advertisements

Also Read
മുടങ്ങാതെ പതിനെട്ട് വർഷം തുടർച്ചയായി പുറത്തിറക്കിയ ദേ മാവേലി കൊമ്പത്തിന് എന്താണ് സംഭവിച്ചത്; കാരണം വെളിപ്പെടുത്തി നാദിർഷ

അതേ സമയം ഇപ്പോൾ കുഞ്ചാക്കോ ബോബൻ തന്റെ പിതാവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അവസാന സിനിമ പരാജയപ്പെട്ടെങ്കിലും സിനിമ മേഖലയിലുള്ളവരോട് തന്റെ പിതാവ് ചതി കാണിച്ചിട്ടില്ലെന്നാണ് ചാക്കോച്ചൻ പറയുന്നത്.

മനോരമയുടെ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കവേയാണ് കുഞ്ചാക്കോ ബോബൻ തുറന്നു പറച്ചിൽ നടത്തിയത്. കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ അപ്പൻ അവസാനമായി ചെയ്തത് ‘ആഴി’ എന്ന ചിത്രമായിരുന്നു. അതൊരു വൻപരാജയമായിരുന്നു. അതിന്റെ കടവും കാര്യങ്ങളൊക്കെ വീട്ടാൻ വേണ്ടി ഒരു ചില്ലി പൈസ പോലും തീയേറ്ററുകൾക്കോ അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ ബാക്കിവെച്ചിട്ടല്ല അദ്ദേഹം സിനിമയിൽ നിന്നും വിട്ടു മാറിയത്. വേണമെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു.

അങ്ങനെ ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. സമയം വാങ്ങുക, അല്ലെങ്കിൽ എഴുതിത്തള്ളുന്ന കാര്യങ്ങളിലേക്ക് നീങ്ങുക, അങ്ങനെയൊക്കെ. പക്ഷേ ഒരു പൈസപോലും പുള്ളി കണക്കിൽ ബാക്കിവെയ്ക്കാതെയാണ് അതൊക്കെ പൂർത്തിയാക്കിയത്. സ്വന്തം കൈയിൽ ഉള്ള സോ കോൾഡ് ലാൻഡ് ബാങ്കോ എല്ലാം ഡിസ്പോസ് ചെയ്തിട്ടോ ആയിരിക്കാം പുള്ളിയാ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത്.

Also Read
സിനിമയിലുള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ജീവിതത്തിൽ ഒരു വിഷമഘട്ടം വന്നപ്പോൾ ആ സുഹൃത്ത് ചെയ്തത് ഇങ്ങനെ, അന്നു തീർന്നു ആ ബന്ധം: തുറന്നുപറഞ്ഞ് ജോമോൾ

ഒരു സമയത്ത് സിനിമ വേണ്ട അല്ലെങ്കിൽ ഈ ബാനർ പോലും വേണ്ട എന്ന് കരുതിയിരുന്ന വ്യക്തിയായിരുന്നു ഞാൻ. പക്ഷേ പിന്നീടാണ് സിനിമയിൽ വന്നതിനുശേഷം അല്ലെങ്കിൽ സിനിമയിൽ ഒരിടവേള എടുത്തതിനുശേഷമാണ് ആ ബാനറിന്റെ വില മനസ്സിലാകുന്നത്. സിനിമ എനിക്ക് എന്തൊക്കെയാണ് തന്നിട്ടുള്ളത് അല്ലെങ്കിൽ സിനിമയിൽ നിന്ന് എനിക്ക് നേടാൻ എന്തൊക്കെയാണ് ഉള്ളത് എന്ന തിരിച്ചറിവുണ്ടാകുന്നതെന്നും ചാക്കോച്ചൻ പറയുന്നു.

Advertisement