ഓട്ടോഗ്രാഫ് സീരിയലിലെ നാൻസിയെ ഓർമ്മയില്ലെ, രണ്ടുമക്കളുടെ അമ്മയായിട്ടും അഭിനയം വിടാതെ സോണിയ ശ്രീജിത്ത്, താൻ മടങ്ങിയെത്തുന്നുവെന്ന് താരം, കൈയ്യടിച്ച് ആരാധകർ

379

മലയാളം മിനി സ്‌ക്രീൻ സീരിയലുകളിൽ നിരവധി കഥാപാത്രങ്ങളെ അവതരപ്പിച്ച് ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സോണിയ ശ്രീജിത്ത്. സോണിയ എന്ന പേരിനേക്കാളും ടെലിവിഷൻ പ്രേക്ഷകർക്ക് പരിചയം നാൻസി എന്ന പേരാകും.

കാരണം കുമാര സംഭവത്തിലൂടെയാണ് എത്തിയതെങ്കിലും ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ
ഓട്ടോഗ്രാഫിൽ അഭിനയിച്ചതോടെയാണ് മലയാളികളുടെ സ്വന്തം നാൻസിയായി സോണിയ ശ്രീജിത്ത് മാറിയത്.

Advertisements

മിനി സ്‌ക്രീൻ പ്രേക്ഷകർ ഓരോരുത്തർക്കും സ്‌കൂൾ ജീവിതത്തിന്റെ നൊസ്റ്റാൾജിയ സമ്മാനിക്കുന്ന പരമ്പര ആയിരുന്നു ഓട്ടോഗ്രാഫ്. അഞ്ചു സുഹൃത്തുക്കളും, അവരുടെ കലപിലകളും കുസൃതിയും സൗഹൃദവും എല്ലാം കൂടി കലർന്ന പരമ്പരയിൽ നാൻസി എന്ന കഥാപാത്രമായി എത്തിയത് സോണിയ ആണ്. അന്നു മുതലാണ് നടിയോടുള്ള ആരാധന പ്രേക്ഷകർക്ക് കൂടിയത്.

ചെറുപ്പം മുതൽ കലയോടുള്ള അഭിനിവേശം കൊണ്ടാകാം അഭിനയിച്ച സീരിയലുകൾ അത്രയും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ മികവാർന്ന അഭിനയത്തിനു നിറഞ്ഞ കൈയ്യടിയും ലഭിച്ചിട്ടുണ്ട്. പിന്നീട് ചക്രവാകം, മകളുടെ അമ്മ, പാട്ടുകളുടെ പാട്ട്, ഭാഗ്യലക്ഷ്മി തുടങ്ങിയവയും സോണിയയുടെ താരമൂല്യം ഉയർത്തിയ പരമ്പരകളാണ്.

അതേ സമയം സോണിയ ഏറ്റെടുത്ത കഥാപാത്രങ്ങളത്രയും മലയാള സീരിയൽ പ്രേമികൾ ഓർത്തിരിക്കുന്ന സീരിയലുകൾ ആണ്. അത് കൊണ്ട് തന്നെ വിവാഹ ശേഷം അഭിനയത്തിൽ നിന്നും താരം വിട്ടുനിന്നെങ്കിലും സോണിയയോടുള്ള ആരാധനയ്ക്ക് യാതൊരു കുറവും സംഭവിച്ചിരുന്നില്ല.

വിവാഹശേഷം ഭർത്താവ് ശ്രീജിത്തും ഒത്ത് അബുദാബിയിൽ സ്ഥിര താമസമാക്കിയ സോണിയ ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ്. അബുദാബിയിൽ ഭർത്താവ് ശ്രീജിത്തും, രണ്ട് ആൺകുട്ടികൾക്കും ഒപ്പം കുടുംബജീവിതം ആസ്വദിക്കുന്ന തിരക്കിലായിരുന്നു സോണിയ. അടുത്തിടെയാണ് സോണിയ രണ്ടാമത്തെ മകന് ജന്മം നൽകിയത്.

ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സോണിയ. തന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

സോണിയയുടെ വാക്കുകൾ ഇങ്ങനെ:

കുറച്ചു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഞാൻ നന്ദിനി എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീനിലേക്ക് തിരിച്ചുവരുന്നു. ബാല ഹനുമാൻ. ഓട്ടോഗ്രാഫിലെ നാ9സിക്ക് കൊടുത്ത എല്ലാ പിന്തുണയും ഈ നന്ദിനി ക്കും നിങ്ങൾ തരു0 എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം എന്നാണ് സോണിയ കുറിക്കുന്നത്.

Advertisement