മലയാളം സീരിയൽ സിനിമാ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും വേർപിരിയുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്
അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ഒരു വീഡിയോ ആണ് ഇവരുടെ വേർപിരിയിൽ വാർത്ത പുറത്തു കൊണ്ടുവന്നിരിക്കുന്നത്. മഴയെത്തും മുമ്പേ എന്ന ചിത്രത്തിലെ കഥ അറിയാതിന്നു സൂര്യൻ സ്വർണത്താമരയെ കൈവെടിഞ്ഞു.അറിയാതെ, ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളി അറിയാതെ, ഇളംതെന്നലറിയാതെ എന്ന വരികൾ ചേർത്തു കൊണ്ടുള്ള ഒരു വീഡിയോയ്ക്ക് ജീവിതം എന്ന അടിക്കുറിപ്പോടെ അമ്പിളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഇതിലെ സൂര്യനും താമരയും അമ്പിളിയും ആദിത്യനും ആണെന്ന രീതിയിൽ ചർച്ചകൾ സജീവമായിരുന്നു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട പ്രതികരണവുമായി ആദിത്യൻ രംഗത്തെത്തിയിരുന്നു. ഇതിനൊന്നും മറുപടിയില്ല. അമ്പിളി ഇപ്പോഴും എന്റെ ഭാര്യയാണ്. കൂടുതൽ എന്തു പറയണം.
ഞാൻ ഇത്തരത്തിൽ പണ്ടുമുതലേ പഴി കേൾക്കുന്ന വ്യക്തിയായതിനാൽ വലിയ ഫീൽ ഒന്നും ഇല്ല. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ല. കുറേക്കാലമായി നൂറുകൂട്ടം പ്രശ്നങ്ങളിലും കടത്തിലുമാണ് ഞാൻ. കുറച്ചുകാലമേ അയിട്ടുള്ളു പുതിയ വർക്കുകൾ കിട്ടിത്തുടങ്ങിയിട്ട്. ജോലിചെയ്തിട്ട് കടങ്ങൾ വീട്ടണം, എന്തെങ്കിലും സേവ് ചെയ്യണമെന്നൊക്കെയാണ് ലക്ഷ്യമെന്ന് ആദിത്യൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ ഭർത്താവ് ആദിത്യൻ ജയൻ തന്നിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി തൊട്ടുപിന്നാലെ അമ്പിളി ദേവിയും രംഗത്തെത്തി. തൃശൂരിലുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നായിരുന്നു അമ്പി ളിയുടെ ആരോപണം. ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്.
13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യൻ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് ചോദിക്കുമ്പോൾ പറഞ്ഞിരുന്നത് അതെല്ലാം ഞാൻ വിശ്വസിച്ചു.
കഴിഞ്ഞ മാർച്ചിലാണ് ഞാനിത് അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ ഇതൊക്കെ പറയേണ്ടി വന്നതിൽ വലിയ വിഷമം ഉണ്ട്. ഭാര്യ ഗർഭിണി ആയിരിക്കുന്ന സമയമോ അല്ലെങ്കിൽ പ്രസവിച്ചു കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണെന്നാിരുന്നു അമ്പിളി ദേവിയുടെ പ്രതികരണം.
ഇപ്പോഴിതാ വീണ്ടും മറുപടിയുമായി എത്തിയിരിക്കുകയാണ് ആദിത്യൻ. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്. ഏതൊരു കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഞങ്ങൾക്കിടിയിലും ഉണ്ടായത്. അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത്.
ഇന്ന് എന്റെ ഭാര്യ എനിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യാജ ആരോപണങ്ങളാണ്. ഞങ്ങളുടെ വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കുന്നുണ്ട്. ചെലവിന് പണം നൽകുന്നുണ്ട്.
ഒരു സ്ത്രീയും ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവർ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത് അവരെന്റെ സുഹൃത്താണ്. കഴിഞ്ഞ മാർച്ചിലാണ് ഞങ്ങൾ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാൻ അബോഷൻ നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല.
ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കൃത്യമായ കാരണമുണ്ട്. അത് തെളിവ് സഹിതം ഞാൻ വെളിപ്പെടുത്താൻ തയാറാണ്. ഇങ്ങനെ ഒരാളുമായി എങ്ങനെ മുന്നോട്ടുപോകാനാകും? വ്യക്തിപരമായി ആക്രമിക്കുകയാണ് തെളിവുസഹിതം ഞാൻ എല്ലാം തുറന്നു പറയും. എന്റെ ഭാഗം ഞാൻ വ്യക്തമാക്കുമെന്നും ആദിത്യൻ പറയുന്നു.