ഒരേസമയത്ത് രണ്ട് പേരെയാണ് ഈ സ്ത്രീ ഒരുമിച്ച് കൊണ്ടുപോയി കൊണ്ടിരുന്നത്: അമ്പിളി ദേവിക്ക് എതിരെ തെളിവുകൾ നിരത്തി ആഞ്ഞടിച്ച് ആദിത്യൻ

2127

കഴിഞ്ഞ ഏതാനം ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറയുന്നത് താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള വാദപ്രതിവാദങ്ങൾ ആണ്. സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുമ്പോൾ രണ്ടാം വിവാഹം കഴിച്ച ഇരുവരും ഇപ്പോൾ വേർപിരിയലിന്റെ വക്കിലെത്തി നിൽക്കുകയാണ്.

സീത എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ ഭാര്യ ഭർത്താക്കന്മാർ ആയി അഭിനയിച്ച് വരവെയായിരുന്നു ഇരുവരും വിവാഹിതർ ആകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. അത് സമയം സന്തുഷ്ടമായ കുടുംബജീവിതം നയിച്ചിരുന്ന ഇരുവരും സ്വരചേർച്ചയിലല്ലെന്ന് പുറത്തറിയുന്നത് കഴിഞ്ഞ ഒരു ദിവസം അമ്പിലി ദേവി ജീവിതം എന്ന് ക്യാപ്ഷൻ നൽകി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് മുഖാന്തിരം ആയിരുന്നു.

Advertisements

പിന്നീട് ആദിത്യൻ ജയനും അമ്പിളി ദേവിയും പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയ അമ്പിളിയുടെ പോസ്റ്റ് വെച്ച് സംശയങ്ങൾ ഉന്നയിച്ചപ്പോൾ ആദ്യം പ്രതികരണവുമായി എത്തിയത് ആദിത്യൻ ആയിരുന്നു. തൊട്ടു പിന്നാലെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് അമ്പിളി ദേവി രംഗത്തെത്തി.

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു അമ്പിളി ദേവി ആദിത്യൻ ജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ആദിത്യനും രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ അമ്പിളി ദേവിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ആദിത്യൻ.

രണ്ട് ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോയത് അമ്പിളി ആണെന്ന് പറയുകയാണ് ആദിത്യൻ. കല്യാണദിവസം തന്നെ അമ്പിളിക്ക് വന്ന ഫോൺ കോൾ ആണ് എല്ലാത്തിന്റെയും തുടക്കമെന്ന് ആദിത്യൻ പറയുന്നു ആദിത്യൻ. ആദിത്യന്റെ വാക്കുകൾ ഇങ്ങനെ:

കല്യാണം കഴിഞ്ഞ് ഫസ്റ്റ് ദിവസം തന്നെ അമ്പിളിക്ക് ഫോൺ വരുന്നു. ആരാണെന്ന് ഞാൻ ചോദിച്ചില്ല. ഒരു നെറ്റ് നമ്പർ ആണ്. ഈ ഫോണുമായി അഅമ്പിയുടെ അമ്മയങ്ങ് പോകും. നമ്മൾ നോക്കാറില്ല. ഇടയ്ക്കിടയ്ക്ക് ഫോൺ വരുമായിരുന്നു. നമ്പർ കാണുമ്പോൾ അവരെല്ലാം ടെൻഷനിലാകും.

മൊബൈൽ ഫോണിൽ വിളിച്ചിട്ട് എടുത്തില്ലെങ്കിൽ ലാൻഡ് ഫോണിലേക്ക് വിളിക്കും. ചോദിച്ചാൽ ആരാധകനാണെന്നാണ് ഏവരും പറയുക. ഒരുദിവസം ഒരുമിച്ച് കാറിൽ പോകുമ്പോഴും കോൾ വന്നു. എടുത്തത് ഞാനാണ്. ചോദിച്ചപ്പോൾ ഷിജു ആണെന്നും അമ്പിളിയോട് സംസാരിക്കണമെന്നും പറഞ്ഞു. തിരക്കാണെന്ന് അമ്പിളി ആംഗ്യഭാഷയിൽ പറഞ്ഞു. ഞാനത് അയാളോട് പറയുകയും ചെയ്തു. ആരാധകൻ ആണെന്നായിരുന്നു അമ്പിളിയുടെ വിശദീകരണം.

പിറ്റേന്ന് അയാൾ എന്റെ മെസെഞ്ചറിലേക്ക് മെസേജ് അയച്ചു. അവർ തമ്മിൽ ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ വരെ അയച്ച് തന്നു. ഇതിനെ കുറിച്ച് ആദ്യം അമ്പിളിയോട് ചോദിച്ചപ്പോൾ വിവാഹം ആലോചിച്ചിരുന്ന ആളായിരുന്നുവെന്നും സ്വഭാവം ശരിയല്ലെന്ന് മനസിലായതോടെ വേണ്ടെന്ന് വെച്ചതാണെന്നുമായിരുന്നു മറുപടി. അയാൾ കൂടുതൽ തെളിവുകൾ അയച്ചു തന്നു. എന്റെ ഭാര്യ ഈ പറയുന്ന വ്യക്തിയുമായി ചാറ്റ് ചെയ്തിട്ടുണ്ട് എല്ലാം ഉണ്ട്.

ഈ ഫോട്ടോസൊക്കെ എനിക്കും അയച്ചിട്ടുണ്ട്. ഒരേസമയത്ത് രണ്ട് പേരെ ഈ സ്ത്രീ ഒരുമിച്ച് കൊണ്ടുപോയി കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ പേരിൽ വീട്ടിൽ ഉണ്ടായ ബഹളം ചെറുതൊന്നുമല്ല. കല്യാണം കഴിഞ്ഞ് ഗർഭിണിയായതിന് ശേഷമുണ്ടായ സംഭവമാണിത്. ഇവളയെനിക്ക് അന്ന് തകർത്ത് കളയായിരുന്നു ഞാൻ ചെയ്തില്ല. അവരുടെ അമ്മ പറഞ്ഞു പറ്റിപ്പോയതാ മോനെ എന്നായിരുന്നുവെന്നം ആദിത്യൻ വെളിപ്പെടുത്തുന്നു.

Advertisement