മോഹൻലാൽ എന്നെ ത ല്ലു ന്ന ത് കണ്ട് അമ്മ നിർത്താതെ ക ര ഞ്ഞു, ലാലിനോട് ദേഷ്യപ്പെട്ടതിന് നിരവധി ചീ ത്ത വിളികളാണ് കിട്ടിയത്: വിന്ദുജ മേനോൻ പറഞ്ഞത്

1551

റിലീസ് ചെയ്തിട്ട് 29 വർഷം പിന്നിട്ടിട്ടും മലയാളികളുടെ മനസ്സിൽ ഇന്നും നിറം മങ്ങാതെ നിൽക്കുന്ന ചിത്രമാണ് ടികെ രാജീവ് കുമാറിന്റെ പവിത്രം. മോഹൻലാൽ, തിലകൻ, ശ്രീവിദ്യ, ശോഭന, വിന്ദുജ മേനോൻ തുടങ്ങിയവരുടെ മാസ്മരിക പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് പവിത്രം. വിന്ദുജ മേനോന്റെ ആദ്യ ചിത്രം കൂടിയാണ് പവിത്രം.

ആദ്യമായി സിനിമാ സെറ്റിലെത്തിയ തന്നെ എല്ലാവരും ഒരു കുഞ്ഞനിയത്തിയെപ്പോലെയാണ് കൊണ്ടുനടന്നതെന്ന് വിന്ദുജ മേനോൻ അനുസ്മരിച്ചു. പുതുമുഖമായതുകൊണ്ട് സ്ഥിരം ഇര ഞാനായിരുന്നു. ഓരോന്ന് പറഞ്ഞ് കളിയാക്കും. ഓരോ ഷോട്ട് കഴിയുമ്‌ബോഴും സംവിധായകൻ രാജീവേട്ടന്റെ മുഖത്തേക്ക് നോക്കും അദ്ദേഹം ഓകെ പറഞ്ഞാലേ സമാധാനമാകൂ.

Advertisements

സിനിമയിൽ ചേട്ടച്ഛനെന്നാണ് മോഹൻലാലിനെ താൻ വിളിക്കുന്നത്. സിനിമ കഴിഞ്ഞിട്ടും ഞാൻ അദ്ദേഹത്തെ ചേട്ടച്ഛൻ എന്നു തന്നെയാണ് വിളിക്കുന്നത്. സിനിമയിൽ എന്നെ ഷാപ്പിൽ നിന്നും വലിച്ചിറക്കി ഇഷ്ടംപോലെ തല്ലുന്ന രംഗമുണ്ട്. അത് ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്.

Also Read
ഇനി ഒരിക്കലും സുരേഷ് ഗോപിയുടെ ആ ആഗ്രഹം നടക്കില്ല, പക്ഷെ മുകേഷ് സാധിച്ചു, ജയറാം ഇപ്പോഴും കാത്തിരിക്കുന്നു

എന്നെ നിലത്തിട്ടൊക്കെ ത ല്ലു ന്നു ണ്ട് ആ രംഗത്തിൽ. അ ടി യുടെ പാട് കവിളിൽ വരാനായി അദ്ദേഹം തന്നെ കൈയിൽ ചായം തേച്ച് കവിളത്ത് പതിപ്പിച്ചു. കട്ട് പറഞ്ഞശേഷം നോക്കുമ്‌ബോൾ എന്റെ അമ്മ ക്യാമറയുടെ പുറകിൽ നിന്ന് ഭയങ്കര ക ര ച്ചിൽ. മുഖത്തെ പാടും കൂടി കണ്ടതോടെ അമ്മ ക ര ച്ചിൽ നിർത്താതെയായി. ഇതുകണ്ട് ഞാൻ മോളെ തൊട്ടിട്ട് കൂടിയില്ല എന്ന് മോഹൻലാൽ അമ്മയോട് പറഞ്ഞു.

അതുപോലെ തന്നെയുള്ള ഒരു രംഗമാണ് ഞാൻ ചേട്ടച്ഛനോട് ദേഷ്യം പിടിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം കുറേക്കാലം ആളുകൾ മോഹൻലാലിനോട് നിങ്ങൾ ചൂടായില്ലേ എന്നൊക്കെ ചോദിച്ച്, ചീ ത്ത വിളിച്ചുകൊണ്ട് കത്തെഴുതുമായിരുന്നു.

ഇതിനെക്കുറിച്ച് രാജീവേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് അത്ര നന്നായിട്ട് ആ കഥാപാത്രം അവതരിപ്പിച്ചതുകൊണ്ടാണ് ജനങ്ങൾ പ്രതികരിക്കുന്നതെന്ന്. എത്ര കണ്ടാലും മടുക്കാത്ത ചിത്രമാണ് പവിത്രം. എന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായ ഓർമകൾ സമ്മാനിച്ച ഒന്നുകൂടിയാണിതെന്നും വിന്ദുജ മേനോൻ പറഞ്ഞു.

1994 ഫെബ്രുവരി 4 ന് ആയിരുന്നു പവിത്രം റിലീസ് ചെയ്തത്. മികച്ച ഗാനങ്ങളും മോഹൻലാലിന്റെ അവസ്മരണീയ പ്രകടനവും ശോഭന, വിന്ദൂജ മോനോൻ, ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങിയവരുടെ മികച്ച അഭിനയവും ചിത്രത്തിന്റെ പ്ലസ് പോയിന്റുകൾ ആയിരുന്നു.

Also Read
പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ കാവ്യമാധവൻ ആഗ്രഹിച്ചിരുന്നു: ദിലീപ് പൃഥ്വിരാജ് ശത്രുതയുടെ കാരണം അന്ന് പല്ലിശേരി വെളിപ്പെടുത്തിയത് ഇങ്ങനെ

Advertisement