ശരിക്കും മാസ്, വിസില് വിളിക്കാനും രോമാഞ്ചം കൊള്ളിക്കാനും നായകൻ തന്നെ വേണമെന്നില്ലെന്ന് നവ്യ കാണിച്ചുതന്നു, നവ്യാ നായരെ പുകഴ്ത്തി ഗായിക സിത്താര

218

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ ഒരു ഇടവെള എടുത്തിരുന്നു. ഇപ്പോഴിതാ 10 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഒരുത്തീ’ എന്ന ടിത്രത്തിലൂടെ നവ്യാ നായർ ശക്തമായി തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.

കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ടിന്റെ ബോട്ടിൽ ടിക്കറ്റ് കളക്ടർ ആയി ജോലി നോക്കുന്ന രാധാമണിയായി നവ്യാ നായർ’ഒരുത്തീ’യിൽ തിളങ്ങിയിട്ടുണ്ടെന്ന് പറയുകയാണ് ഗായിക സിത്താര കൃഷ്ണകുമാർ. നവ്യ അനായാസമായാണ് രാധാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് സിത്താര പറയുന്നു.

Advertisements

രോമാഞ്ചം കൊള്ളിക്കാനും വിസില് വിളിക്കാനും, നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് സംവിധായകൻ കാണിച്ചുതന്നുവെന്നും സിത്താര പറയുന്നു. സിത്താരയുടെ കുറിപ്പ് ഇങ്ങനെ:

Also Read
പള്ളിയിൽ വെച്ച് മൂന്ന് പെൺമക്കളെയും കെട്ടിക്കില്ലെന്ന് അവർ പറഞ്ഞു; ശരിക്കും ഒരു ലവ് ഫൈറ്റ് ആണ് ഞങ്ങൾ നടത്തിയത്: ബീന ആന്റണിയും മനോജും പറയുന്നു

‘നവ്യ എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത് രാധാമണിയിൽ, ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു. രോമാഞ്ചം കൊള്ളിക്കാൻ, കയ്യടിപ്പിക്കാൻ, വിസില് വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു വികെപി എല്ലാം കൊണ്ടും അസ്സലായി, ശെരിക്കും മാസ്സായി’, സിത്താര തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കാമ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെത്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സുരേഷ് ബാബു തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതം സിനിമയെ ഏറെ സ്വാധീനിക്കുന്നുണ്ട്. ജിംഷി ഖാലിദിന്റെ ഛായാഗ്രാഹണവും ചിത്രത്തിന്റെ ആഖ്യാനത്തോട് നീതിപുലർത്തുന്നതാണ്. വിനായകൻ കെപിഎസി ലളിത, സന്തോഷ് കീഴാറ്റൂർ, സൈജു കുറുപ്പ്, മുകുന്ദൻ മേനോൻ, അരുൺ നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Advertisement