ഇഷ്ടത്തോടെ ആണേൽ അത് ഒരു ബുദ്ധിമുട്ടേ അല്ല, മോശം അഭിപ്രായംപറയുന്നവരെ അവഗണിക്കും: തുറന്നു പറഞ്ഞ് നടി വീണാ നന്ദകുമാർ

241

മലയാളത്തിലെ ശ്രദ്ധേയനായ യുവനടൻ ആസിഫലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പർ സിനിമയിലെ നായികയായി എത്തി മലയാളികളുടെ മനം കവർന്ന സുന്ദരിയായിരുന്നു വീണാ നന്ദകുമാർ. കെട്ട്യോളാണ് എന്റെ മാലാഖയിലെ വേഷത്തോടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും 2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലൂടെ നടി മലയാളത്തിലേക്ക് അരങ്ങേറിയത്.

ഈ ചിത്രത്തിലെ ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വീണാ നന്ദകുമാർ മലയാള സിനിമാരംഗത്ത് സജീവമാകുന്നത്. നേരത്തെ ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിന് വേണ്ടി നടത്തിയ ഓഡിഷനിൽ പങ്കെടുത്തെങ്കിലും അവസരം ലഭിച്ചില്ല. പല തവണ ശ്രമിച്ചിട്ടും കാര്യമായി ശോഭിക്കാൻ തുടക്കകാലത്ത് വീണയ്ക്ക് സാധിച്ചിരുന്നില്ല.

Advertisements

2018 ൽ പുറത്തിറങ്ങിയ തൊട്രാ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേമായൊരു കഥാപാത്രം അവതരിപ്പിച്ചു. ഇതിന് ശേഷമാണ് കെട്ടിയോളാണ് എന്റെ മാലാഖയിലേക്ക് നായികയായി എത്തുന്നത്. ആദ്യ ചിത്രം മലയാളത്തിൽ വലിയ തരംഗമായി മാറിയതോടെ കോഴിപ്പോര്, ലവ്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഭീഷ്മ പർവ്വം എന്നിങ്ങനെയുള്ള സിനിമകളിലേക്ക് അവസരം ലഭിച്ചു. വോയീസ് ഓഫ് സത്യനാഥൻ എന്ന സിനിമയാണ് വീണയുടേതായി ഇനി വരാനിരിക്കുന്നത്.

Also Read
നിങ്ങളുടെ ഭർത്താക്കന്മാരെ എനിക്ക് വേണ്ട, എനിക്ക് സ്വന്തമായി വേറെ ആളുണ്ട്; ബോളിവുഡ് സൂപ്പർ താരങ്ങളുടെ ഭാര്യമാരോട് പൊട്ടിത്തെറിച്ച് സണ്ണി ലിയോൺ

അതേ സമയം കെട്ട്യോളാണ് എന്റെ മാലാഖയിൽ സ്ലീവാച്ചന്റെ ഭാര്യയായ റിൻസി എന്ന കഥാപാത്രത്തിലൂടെ ഗംഭീര പ്രകടനം കാഴ്ച വെക്കാൻ നടിയ്ക്ക് സാധിച്ചിരുന്നു. നാടൻ ലുക്കും നീണ്ട ഇടതൂർന്ന് കിടക്കുന്ന മുടിയുമാണ് വീണയുടെ പ്രത്യേകതകൾ. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ നായികയായും അല്ലാതെയുെ നിരവധി കഥാപാത്രങ്ങൾ വീണയ്ക്ക് ലഭിച്ചു.

ഏറ്റവും ഒടുവിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സർവ്വകാലഹിറ്റായി മാറിയിരിക്കുന്ന ഭീഷ്മപർവ്വം എന്ന ഹിറ്റ് സിനിമയിലും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് വീണാ നന്ദകുമാർ. ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായ ജെസി എന്ന റോളായിരുന്നു വീണയ്ക്ക്. അതും മനോഹരമാക്കാൻ സാധിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ നീണ്ട തലമുടിയെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമൊക്കെ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

വീണാ നന്ദകുമാറിന്റ വാക്കുകൾ ഇങ്ങനെ:

ചെറുപ്പം മുതലേ നീളമുള്ള തല മുടി തനിക്കുണ്ടായിരുന്നു. വെളിച്ചെണ്ണയാണ് തലയിൽ തേക്കാറുള്ളത്. വീര്യം കൂടിയ കെമിക്കലുകൾ ഒന്നുമില്ലാത്ത പ്രൊഡക്ടുകൾ ആണ് ഉപയോഗിക്കുന്നതും. തലമുടി ബുദ്ധിമുട്ടായി ഒരിക്കലും തോന്നിയിട്ടില്ല. ഇഷ്ടം ഉള്ളതു കൊണ്ടാണ് മുടി വളർത്തുന്നത് ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ ബുദ്ധിമുട്ട് തോന്നിയില്ലല്ലോ എന്നാണ് വീണ ചോദിക്കുന്നത്.

ഇഷ്ടത്തോടെ വളർത്തിയാൽ ഒരിക്കലും അതൊരു അസൗകര്യമായിരിക്കില്ലെന്നും നടി പറഞ്ഞു. വസ്ത്ര ധാരണത്തിന്റെ കാര്യമാണെങ്കിൽ എല്ലാത്തരം വസ്ത്രങ്ങളും ഇഷ്ടമാണ്. സൗകര്യപ്രദമായത് ധരിക്കുക എന്നതാണ് രീതി. ധരിക്കുമ്പോൾ സുഖം തോന്നണം. പോകുന്ന സ്ഥലത്തിന് അനുസരിച്ചായിരിക്കും വസ്ത്ര ധാരണം.

ചില സ്ഥലത്ത് പോകുമ്പോൾ കുർത്തി ധരിക്കും. ജീൻസ്, ടോപ്, സാരി, സ്‌കേർട്ട്, എന്നിവ ധരിക്കാനും ഇഷ്ടമാണ്. ബ്രാൻഡിനെ കുറിച്ച് ചിന്തിക്കാറില്ല. കംഫർട്ടിനാണ് പരിഗണന കൊടുക്കാറുള്ളത്. ഇഷ്ട നിറം വെള്ളയായത് കൊണ്ട് വാഡ്രോബിൽ കൂടുതലും വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ്.

Also Read
ഞങ്ങൾ രണ്ട് മത വിശ്വാസക്കാരാണ്, വിവാഹശേഷവും അത് അങ്ങനെ തന്നെയാണ്: സുഹൈൽ കുക്കുവും ഭാര്യ ദീപയും പറയുന്നു

വെള്ള നിറമുള്ള വസ്ത്രങ്ങൾ സിംപിളായി തോന്നും. ഫാഷൻ പോലീസിങ്ങിനെ കുറിച്ചുള്ള ചോദ്യത്തിനും വീണ മറുപടി പറഞ്ഞിരുന്നു. ‘വസ്ത്ര ധാരണം വ്യക്തിപരമായ കാര്യമാണ്. ചിലർ ഷോർട്സ് ധരിക്കുന്നത് അവർക്ക് അത് കംഫർട്ടബിൾ ആയത് കൊണ്ടായിരിക്കും. ചൂട് കൂടുതൽ തോന്നാതിരിക്കാനോ, യാത്ര സുഖകരമാക്കാനോ ആത്മവിശ്വാസത്തിനോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലിനുമോ വേണ്ടി ആയിരിക്കും ഇത്.

ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ മോശം അഭിപ്രായം പറയുന്നവരെ അവഗണിക്കുക എന്നതാണ് ചെയ്യാൻ കഴിയുക. ഒരാൾ മറ്റൊരാളെ ഉ പ ദ്ര വി ക്കാ ത്തിടത്തോളം അയാളെ തിരിച്ചും ഉ പ ദ്ര വി ക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടതെന്നും വീണ പറയുന്നു.

Advertisement