മലയാള സിനിമയിൽ നടനായും തിരക്കഥാകൃത്തായും സംവിധായകൻ ആയും ഒക്കെ തിളങ്ങി നിൽക്കുന്ന താരമാണ് അനൂപ് മേനോൻ. മിനി സ്‌ക്രീൻ അവതാരകനിൽ നിന്നുമാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തിയത്. പഠനത്തിന് ശേഷം ദുബായിൽ ലോ സ്‌കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാ ടിവി കൈരളി എന്നീ ചാനലുകളിൽ ൽ പ്രഭാത പരിപാടികളുടെ അവതാരകനായി അനൂപ് മേനോൻ എത്തിയത്.
പിന്നിട് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് തന്റെ അഭിനയ ജീവിതത്തിന് അനൂപ് മേനോൻ തുടക്കം കുറിക്കുന്നത്. സൂപ്പർ ഡയറക്ടർ വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് അനൂപ് മേനോൻ ആദ്യമായി അഭിനയിക്കുന്നത്.
പിന്നീട് ഏഷ്യാനെറ്റിലെ സ്വപ്നം, മേഘം എന്നി പരമ്പരകളിലെ കഥാപാത്രങ്ങളിലൂടെയായാണ് കൂടുതൽ ശ്രദ്ധ നേടിയത്. 2008ൽ തീയറ്ററിൽ എത്തിയ പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തും അനൂപ് മേനോൻ ആയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടതോടെ സിനിമാ ലോകത്ത് കൂടുതൽ സജീവമായി.
ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നു തുടങ്ങി 15 ഓളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ അനൂപ് മേനോൻ 2020ൽ കിംഗ്ഫിഷ് എന്ന ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചു. കാട്ടുചെമ്പകം മുതൽ ഹോട്ടൽ കാലിഫോർണിയ വരെ പതിനഞ്ചോളം സിനിമകളിൽ അനൂപ് മേനോനും മലയാളത്തിന്റെ യുവതാരം ജയസൂര്യയും ഒന്നിച്ചെത്തിയിരുന്നു.
ഇവരുടെ കൂട്ടുകെട്ട് വലിയ വിജയമായിരുന്നു. എന്നാൽ അതിനു ശേഷം പിന്നീട് ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്നില്ല എന്ന തീരുമാനം ഒരുമിച്ച് എടുക്കുക ആയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഹോട്ടൽ കാലിഫോർണിയ ചെയ്തു കൊണ്ടിരിക്കുംപോഴാണ് അടുത്ത രണ്ടു വർഷത്തേക്കു ഒന്നിച്ചു സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുക്കുന്നത്.
അതിന്റെ കാരണം തനിക്കു തന്റേതായ ഒരു യാത്രയും അയാൾക്കു അയാളുടേതായ ഒരു യാത്രയും അനിവാര്യമാണ് എന്ന് തോന്നിയതുകൊണ്ടാണ്. ഒരു കോംമ്പോ ജേർണിയല്ല വേണ്ടത് എന്ന തിരിച്ചറിവു കൊണ്ടാണ്. അതു ശരിയായ ഒരു തീരുമാനമായിരുന്നു.
അതിനു ശേഷം വളരെയധികം സിനിമകളുടെ ഭാഗമായി. എന്നാൽ ഓരോ വർഷം കാണുമ്പോളും അടുത്ത പടം ചെയ്യുന്നതിനെ പറ്റി ആലോചിക്കുമെങ്കിലും ഇതുവരെ അത് നടന്നില്ലന്നു അനുപ് മേനോൻ പറയുന്നു.