ദൈവം ഞങ്ങൾക്കായി കരുതി വെച്ച സമ്മാനം, പെൺകുഞ്ഞാണ്: പേളി മാണിക്ക് കുഞ്ഞു പിറന്ന സന്തോഷം അറിയിച്ച് ശ്രീനിഷ്

351

മലയാളികളായ മിനിസ്‌ക്രീൻ ബിഗ് സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനീഷും. മലയാളത്തില ആദ്യ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാവുകയായിരുന്നു.

ബിഗ്‌ബോസ് മലയാളം ഒന്നാം സീസണിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളായിരുന്നു ഇരുവരും. ഇവരുടെ പ്രണയവും പിണക്കവും ഇണക്കവും നേരിൽ കണ്ട പ്രേക്ഷകരോട് ഇപ്പോൾ ജീവിതത്തിലെ ചെറിയ സന്തോഷം പോലും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സംഭവം പങ്കുവെയ്ക്കുകയാണ് ശ്രീനീഷ്.

Advertisements

തനിക്കും പേളി മാണിക്കും കുഞ്ഞു ജനിച്ചെന്ന സന്തോഷ വാർത്തയാണ് ശ്രീനിഷ് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. താൻ പെൺകുഞ്ഞിന്റെ അച്ഛനായ സന്തോഷമാണ് ശ്രീനീഷ്് പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്.

പേളിയും കുഞ്ഞും സുഖമായി ഇരിക്കുന്നുണ്ടെന്നും ശ്രീനീഷ് പോസ്റ്റിൽ പറയുന്നു. കൂടാതെ ശ്രീനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പേളിയും ഷെയർ ചെയ്തിട്ടുണ്ട്.

ശ്രീനിഷിന്റെ വാക്കുകൾ ഇങ്ങനെ:

ദൈവം ഞങ്ങൾക്കായി കരുതി വെച്ച സമ്മാനം ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു. പെൺകുഞ്ഞാണ്. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും രണ്ടുപേരും അടിപൊളിയായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനക്കും അനുഗ്രഹത്തിനും നന്ദി. ശ്രീനീഷ് സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. ബേബി ഗേൾ, ജൂനിയർ പേളി എന്ന് കുറിച്ച് കൊണ്ട് ശ്രീനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പേളി മാണിയും ഷെയർ ചെയ്തിട്ടുണ്ട്.

താരങ്ങൾക്കും കുഞ്ഞ് രാജകുമാരിക്കും ആശംസയുമായി ആരാധകരും സിനിമാ സീരിയൽ ലോകവും രംഗത്ത് എത്തിയിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഒന്നിലെ താരങ്ങളായ ഷിയാസും ബഷീർ ബഷിയും ഇരുവർക്കും ആശംസ നേർന്ന് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. 2019 ൽ ആയിരുന്നു പേളിയുടേയും ശ്രീനീഷിന്റേയും വിവാഹം. ഒന്നാം വിവാഹ വാർഷികത്തിന് പിന്നാലെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം പേളി പങ്കുവെച്ചത്.

തന്റേ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു സന്തോഷ വാർത്ത പുറത്തു വിട്ടത്. പിന്നീട് ഗർഭകാല വിശേഷം പങ്കുവെച്ചും മറ്റേർണിറ്റി ഫോട്ടോ ഷൂട്ട്മായി പേളി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ദിവസങ്ങൾക്ക് മുൻപ് തന്റെ ഡെലിവറി ഡേറ്റ് പങ്കുവെച്ച് കൊണ്ട് പേളി രംഗത്തെത്തിയിരുന്നു, തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisement