ഒരു കാമുകൻ ഉണ്ടായിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ചു പോവുകയാണെന്ന് എസ്തർ അനിൽ

302

മലയാള സിനിമയിൽ ബാല താരമായെത്തി ആരാധകരുടെ മനം കവർന്ന നടിയാണ് എസ്തർ അനിൽ. കലാഭവൻ മണി നായകനായി 2010ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയ രംഗത്തേക്ക് എത്തുന്നത്.

ദൃശ്യം എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയതോടെ നടിയെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി.

Advertisements

ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ദൃശ്യം 2ലും ഗംഭീര പ്രകടനമാണ് എസ്തർ നടത്തിയത്. അമ്മയോട് എപ്പോഴും വഴക്കിടുന്ന അനുവിനെ മനോഹരമായി തന്നെ എസ്തർ അവതരിപ്പിച്ചിരിക്കുന്നു.

സോഷ്യൽ മീഡിയിയൽ ഏറെ സജീവമായ എസ്തർതന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ദൃശ്യം 2ന്റെ വിജയത്തിനുപിന്നാലെ സുഹൃത്തിനൊപ്പം പങ്കുവെച്ചിരിക്കുന്ന ഗ്ലാമർ ചിത്രങ്ങൾ വൈറലായിരിന്നു. ഇപ്പോൾ മുംബൈയിൽ ബിരുദ പഠനം നടത്തുകയുമാണ് എസ്തർ.

ഇപ്പോഴിതാ തന്റെയൊരു വിഷമം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ സിംഗിൾ ലൈഫിനെക്കുറിച്ചാണ് എസ്തറിന്റെ പോസ്റ്റ്. തനിക്കൊരു കാമുകനുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ് എന്നാണ് ഷോപ്പിങ് മാളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.

ബ്ലാക്ക് ജീൻസും പിങ്ക് സ്ലീവ് ലസ് ക്രോപ്പ് ടോപ്പും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് താരം. എന്തായാലും താരത്തിന്റെ ഈ വെളിപ്പെടുത്തൽ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. അതേ സമയം കാമുകൻമാർ ആകാൻ താൽപ്പര്യം അറിയിച്ചുകൊണ്ട് നിരവധിപേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

Advertisement