സിനിമാ അഭിനയരംഗത്തേക്ക് താനില്ലെന്ന് തുറന്ന് പറഞ്ഞ് നടൻ ജയറാമിന്റെയും പാർവ്വതിയുടേയും മകൾ ചക്കി (മാളവിക). അഭിനയം അച്ചനും ചേട്ടനും ആവശ്യത്തിനുണ്ട്. അത് മതി എന്നാണ് ചക്കിയുടെ പക്ഷം.
പ്രിയദർശന്റെ മകൾ കല്യാണി കൂടി സിനിമയിലേക്ക് എത്തിയത് മുതൽ ചക്കിയെന്നാണ് ഇനി അഭിനയരംഗത്തേക്ക് എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാൽ ചക്കിയുടെ ഈ വെളിപ്പെടുത്തലോടെ ആരാധകരുടെ ചോദ്യങ്ങൾ അവസാനിക്കുമെന്നാണ് ജയറാമിന്റെ പ്രതീക്ഷ.
മാത്രമല്ല, മകളുടെ താത്പര്യം കായികമേഖലയിലാണെന്ന് കൂടി നടൻ ജയറാം വെളിപ്പെടുത്തി. ലണ്ടനിൽ സ്പോർട്സ് മാനേജ്മെന്റ് കോഴ്സ് ചെയ്യുകയാണ് ഇപ്പോൾ ചക്കി ജയറാം പറഞ്ഞു.
പാർവ്വതി ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുമ്പോഴാണ് വിവാഹം കഴിക്കുന്നത്.ഞാൻ നിർബന്ധിച്ചിട്ടാണോ പാർവ്വതി അഭിനയിക്കാത്തത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ മക്കളെ നന്നായി വളർത്തി വലുതാക്കുന്നത് വരെ വേറെ ഒരു പരിപാടിയ്ക്കുമില്ല എന്ന് പറഞ്ഞത് പാർവ്വതി തന്നെയാണ്.
നൂറ് ശതമാനം നല്ല വീട്ടമ്മയാണ് പാർവ്വതി എന്ന ജയറാമിന്റെ അശ്വതി. മകനെയും മകളെയും നല്ല രീതിയിൽ വളർത്തിയതിന്റെ മുഴുവൻ ക്രഡിറ്റും പാർവ്വതിക്കുള്ളതാണെന്ന് ജയറാം പറയുന്നു.