സാന്ത്വനത്തിലെ ലെച്ചു അപ്പച്ചി ശരിക്കും ആരെന്നറിയാമോ, സീരിയൽ രംഗത്തെ ലേഡി മമ്മൂട്ടിയായ ആള് ചില്ലറക്കാരിയല്ല

580

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയൽ. ഈ സൂപ്പർ ഹിറ്റ് പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അടുത്തിടെയാണ് ലച്ചു അപ്പച്ചി എന്ന കഥാപാത്രം സീരിയലിൽ രംഗപ്രവേശം ചെയ്തത്.

സാന്ത്വനം കുടുംബത്തിന്റെ ഐക്യവും കെട്ടുറപ്പും തകർക്കാൻ അമരാവതിയിലെ തമ്പിയാണ് രാജലക്ഷ്മി എന്ന ലച്ചുവിനെ സാന്ത്വനത്തിലേക്ക് അയക്കുന്നത്. പക്കാ നെഗറ്റീവ് ഷേഡുള്ള ലച്ചു അപ്പച്ചി എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നത് നടി സരിത ബാലകൃഷ്ണനാണ്.

Advertisements

വർഷങ്ങളായി സീരിയൽ അഭിനയ രംഗത്തുള്ള താരമാണ് സരിത. ഇതിനുമുന്നേയും നെഗറ്റീവ് റോളുകളിൽ തകർത്ത് അഭിനയിച്ച സരിത ഈയിടെ തകർപ്പൻ കോമഡി, കോമഡി സ്റ്റാർസ് തുടങ്ങിയ പരിപാടികളിലൂടെ കോമഡി വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഏഷ്യാനെറ്റിലെ തന്നെ മൗനരാഗം പരമ്പരയിൽ ശാരി എന്ന നെഗറ്റീവ് റോളിൽ താരം അഭിനയിക്കുന്നുണ്ടായിരുന്നു.

Also Read
ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്‌നവുമില്ല ; മീര വാസുദേവിനെ അഭിമുഖം ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി ആനന്ദ് നാരായണൻ

എന്നാൽ കോവിഡ് ബാധിച്ച സമയത്ത് ആ സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു സരിത. ഇരുപത് വർഷത്തിൽ ഏറെയായി അഭിനയ രംഗത്തുള്ള സരിത ഒരുകാലത്ത് ഏറെ ഖ്യാതി നേടിയിരുന്ന മിന്നുകെട്ട് എന്ന സീരിയലിന്റെ ടൈറ്റിൽ സോങ്ങിൽ നൃത്തം ചെയ്തതിലൂടെയും പ്രേക്ഷപ്രീതി പിടിച്ചുപറ്റിയിരുന്നു.

കൊച്ചി സ്വദേശിനിയായ സരിതയ്ക്ക് സ്വന്തമായി ഒരു ബ്യൂട്ടി പാർലറും യൂടൂബ് ചാനലുമുണ്ട്. അഭിനയത്തിനും ബിസിനസിനും പുറമേ സ്വന്തമായി തുടങ്ങിയ യൂ ടൂബ് ചാനലിലൂടെ പ്രേക്ഷകരോട് സ്ഥിരം വിശേഷങ്ങൾ പങ്കുവെക്കാറുമുണ്ട് താരം.

ഇരുപത് വർഷങ്ങൾക്ക് ഇപ്പുറവും താരത്തിന്റെ രൂപത്തിനും ഭാവത്തിനും ഒരു മാറ്റവും സംഭവിച്ചിട്ടില്ലല്ലോ എന്ന് പലപ്പോഴും പ്രേക്ഷകർ ചോദിക്കാറുണ്ടെന്ന് സരിത പറഞ്ഞിരുന്നു. സ്വന്തമായി ബ്യൂട്ടി പാർലർ ഉണ്ടെങ്കിൽ പോലും ഷൂട്ടിന് വേണ്ടിയല്ലാതെ മേക്കപ്പൊന്നും അധികമായി ഉപയോഗിക്കാത്ത ആളാണ് താനെന്നാണ് സരിത പറഞ്ഞിട്ടുള്ളത്.

അതേ സമയം താരത്തിന്റെ മകൻ കൃഷ്ണമൂർത്തിയും ഇതിനോടകം നിരവധി സീരിയലുകളിൽ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ സാന്ത്വനത്തിലെ ലച്ചു അപ്പച്ചിയാകുന്നതിന്റെ സന്തോഷത്തിലാണ് സരിത. വരും ദിവസങ്ങളിലാണ് ലച്ചു അപ്പച്ചി എന്ന കഥാപാത്രത്തിന്റെ തനി സ്വരൂപം സാന്ത്വനം വീട്ടുകാർ തിരിച്ചറിയാൻ പോകുന്നത്.

Also Read
ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും, മരണം വരെ അതിൽ മാറ്റമില്ല ; വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച നടൻ ഇന്നസെന്റ്

Advertisement