ആറാട്ട് ഒരു ലാലേട്ടൻ ചിത്രമാണ്, തന്റേത് തിരുകി കയറ്റിയ കഥാപാത്രമാണെന്ന് വിമർശിച്ചവർക്ക് മറുപടിയുമായി സ്വാസിക

87

സിനിമകളിലൂടെയും മലയാലം ടെലിവിഷൻ പരമ്പരകളിലൂടെയും പരിപാടികളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി സ്വാസിക വിജയ്. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ സ്വാസിക മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സീതയാണ്. സിനിമയിൽ ഒട്ടേറെ നല്ല കഥാപാത്രങ്ങളും സ്വാസികയ്ക്ക് ലഭിച്ചിട്ടുണ്ട്.

കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ എന്ന ചിത്രത്തിലെ തേപ്പുകാരിയായി അഭിനയിച്ചതോടെ ആണ് സ്വാസിക എന്ന നടിയെ സിനിമാ പ്രേമികൾ ശ്രദ്ധിച്ച് തുടങ്ങിയത്. ഇപ്പോഴും തേപ്പുകാരിയെന്ന് കേൾക്കുമ്പോഴെ ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്ന മുഖവും സ്വാസികയുടേതാണ്.

Advertisements

മിനിസ്‌ക്രീനിൽ ഫ്‌ളവേഴ്‌സ് ചാനലിലെ സീത എന്ന സീരിയലിലെ സ്വാസികയുടെ കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയൽ അവസാനിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും സ്വാസികയെ കാണുമ്പോൾ പരിചയം പുതുക്കാൻ ഓടി ചെല്ലുന്നവർ ആദ്യം വിളിക്കുന്നതും സീതയെന്നാണ്.

Also Read
ജയസൂര്യയും ദിലീപും ഒക്കെ ഒന്നുമില്ലാത്ത പയ്യന്മാർ ആയിരുന്നു, പലപ്പോഴും ജോലി കഴിഞ്ഞ് ബസിന് പോകാൻ പോലും പൈസ ഉണ്ടാവില്ല: തുറന്നു പറഞ്ഞ് കാലടി ഓമന

സീരിയലിൽ സ്വാസികയുടെ നായകനായിരുന്ന ഷാനവാസ് സീതയ്ക്ക് രണ്ടാം ഭാഗം ഉടൻ വരുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സിനിമയിലേക്ക് എത്തിയാൽ സീരിയൽ കുറയുകയാണ് സാധാരണ സംഭവിക്കുന്നത്. എന്നാൽ സ്വാസികയുടെ കാര്യത്തിൽ ഇതൊന്നും സംഭവിച്ചിട്ടില്ല. കൈ നിറയെ സിനിമയും സീരിയലുകളുമാണ് താരത്തിന്.

ഷൂട്ടിങ് തിരക്കുകൾക്കിടയിലും സ്വന്തമായി ഒരു യുട്യൂബ് ചാനലും സ്വാസികയ്ക്കുണ്ട്. സ്വാസിക അഭിനയിച്ച് ഏറ്റവും പുതിയതായി റിലീസിനെത്തിയ സിനിമ താരരാജാവ് മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രമാണ്. ഈ ചിത്രത്തിലെ ലൊക്കേഷൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ലഭിച്ച നെഗറ്റീവ് കമന്റുകൾക്ക് സ്വാസിക നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ബാലേട്ടന്റെ മക്കൾ എന്ന ക്യാപ്ഷനോടെ നടി മാളവിക മേനോനൊടപ്പമുള്ള ചിത്രങ്ങളാണ് സ്വാസിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും സ്വാസിക കുറിച്ചിട്ടുണ്ട്. തുടക്കക്കാരെന്ന നിലയിൽ സിനിമയുടെ ഭാഗമാകാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ആറാട്ട് കണ്ട ശേഷം സ്വാസിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആളുകൾക്ക് ഇഷ്ടപ്പെടുന്ന പല എലമെന്റ്‌സും ചിത്രത്തിലുണ്ട്. പഴയ സിനിമകളിലെ ഡയലോഗുകളൊക്കെ പ്രേക്ഷകർക്ക് ഓർത്തെടുക്കാൻ കഴിയും. ഇത് സെലിബ്രേറ്റ് ചെയ്യാനുള്ള മൂവിയാണ്. ഫാമിലി പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന എല്ലാ കാര്യങ്ങളും സിനിമയിലുണ്ടെന്നും സ്വാസിക പറഞ്ഞിരുന്നു.

എന്നാൽ സ്വാസിക അടക്കം ചില താരങ്ങളുടെ കഥാപാത്രങ്ങൾ ആ സിനിമയ്ക്ക് ആവശ്യമില്ലാത്തത് ആയിരുന്നുവെന്നും സ്വാസികയെ സൈഡ് റോളുകളിൽ കാണാനല്ല നായികയായി കാണാനാണ് ആഗ്രഹമെന്നും സ്വാസികയെ കുറിച്ച് കമന്റുകൾ വന്നിരുന്നു. ഇത് ഒരു ലാലേട്ടൻ മൂവി ആണെന്നായിരുന്നു ആരാധകർക്ക് സ്വാസികയുടെ മറുപടി.

ശരിക്ക് പറഞ്ഞാൽ ലാലേട്ടന്റെ ആറാട്ട് തന്നെയാണ് ചിത്രമെന്നും ഇതുപോലെയൊരു മാസ് മൂവിക്കായി എല്ലാവരും കാത്തിരിക്കുകയായിരുന്നുവെന്നും സ്വാസിക പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആറാട്ട് തിയേറ്ററുകളിലെത്തിയത്. നെയ്യാറ്റിൻകര ഗോപൻ എന്നാണ് ആറാട്ടിൽ മോഹൻലാൽ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ.

Also Read
വലിയ കൊട്ടിആഘോഷങ്ങൾക്കൊന്നും ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നു ; മോൾക്കും സന്തോഷമേ ഉള്ളൂ : വിവാഹ വാർത്തയിൽ പ്രതികരിച്ച് നടി അഞ്ജലി നായർ

സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ബോക്‌സ് ഓഫീസിൽ മികച്ച സക്‌സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മോഹൻലാൽ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്ണ ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നത്.

Advertisement