ആറാട്ട് സിനിമ മോശമാണെന്ന് പ്രചാരണം, തിയ്യറ്റർ ഉടമയുടെ പരാതിയിൽ അഞ്ചു പേർക്ക് എതിരെ പോലീസ് കേസെടുത്തു

146

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ മാസ്സ് മലാല ചിത്രം ആറാട്ട് കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് സിനിമ എല്ലാ റിലീസ് കേന്ദ്രങ്ങളിലും.

പഴയ മോഹൻലാലിനെ തിരിച്ചു കൊണ്ടുവരാൻ സിനിമയ്ക്ക് സാധിച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തിൽ സിനിമയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണമെന്ന് പരാതി നൽകിയിരിക്കുകയാണ് തിയറ്റർ ഉടമ. കോട്ടക്കലിലെ ലീന തിയറ്റർ മാനേജരുടെ പരാതിയിലാണ് കേസെടുത്തത്.

Advertisements

കേസെടുത്തവരിൽ ഉമ്മർ ദിനാൻ എന്നയാളെ തിരിച്ചറിഞ്ഞെന്ന് കോട്ടക്കൽ പൊലീസ് അറിയിച്ചു. ഐപിസി 448, 500, കെപി 120 ഒ, കോപി റൈറ്റ് ആക്ട് 53എ 63 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. സിനിമ തിയറ്ററിലെത്തിയ ശേഷം അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

പ്രതികളുടെ പ്രചാരണം കാരണം തിയറ്ററിന് നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജർ പരാതി നൽകിയത്. പിന്നാലെ പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുക്കുകയായിരുന്നു. ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഇതിനിടയിൽ സിനിമക്കെതിരെ ചില വ്യാജ പ്രചാരണങ്ങളും പുറത്തുവന്നിരുന്നു.

Also Read
അഭ്യൂഹങ്ങൾക്ക് എല്ലാം വിരാമം, തന്റെ ജീവിതത്തിലെ ആ സന്തോഷ വാർത്ത പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ, ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും

വില്ലൻ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയാണ് തിരക്കഥ. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.

ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ ഗരുഡ എന്ന കഥാ പാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആൻറണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അതേ സമയം ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ എത്തിയിരുന്നു. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകൾ വീണ്ടും ഉണർന്ന് പ്രവർത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങൾക്കുവേണ്ടി ഞങ്ങൾ തയ്യാറാക്കി തന്നിരിക്കുകയാണ്.

വളരെയധികം നല്ല റിപ്പോർട്ടുകളാണ് കിട്ടുന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ആറാട്ട് എന്ന സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി. ഒരു അൺറിയലിസ്റ്റിക് എന്റർടെയ്‌നർ എന്നാണ് ആ സിനിമയെക്കുറിച്ച് നമ്മള് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ.

ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മൾ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകൾ വീണ്ടും ഉണർന്ന് പ്രവർത്തിക്കുന്ന സമയമാണ്.

Also Read
ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് മേഘ്ന രാജ് ; നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ

ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങൾക്കുവേണ്ടി ഞങ്ങൾ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോർട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേർക്ക് നന്ദി പറയാനുണ്ട്. എ ആർ റഹ്മാനോട് വളരെയധികം നന്ദി പറയുന്നു. കൊവിഡ് ഏറ്റവും മൂർധന്യാവസ്ഥയിൽ നിൽക്കുന്ന സമയത്താണ് ഞങ്ങൾ ഇത് ഷൂട്ട് ചെയ്തത്.

പക്ഷേ ഈശ്വരകൃപകൊണ്ട് എല്ലാം ഭംഗിയായി. ആ സിനിമ തിയറ്ററിലെത്തി. ഒരുപാട് സന്തോഷം. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ ചെയ്ത വളരെ വ്യത്യസ്തമായ ഒരു എൻറർടെയ്‌നർ ആണിത്. ആറാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം.

സിനിമയുടെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽക്കൂടി എൻറെ നന്ദി. കൂടുതൽ നല്ല സിനിമകളുമായി വീണ്ടും വരുമെന്നും ആയിരുന്നു മോഹൻലാൽ പറഞ്ഞത്.

Advertisement