വർഷങ്ങളായി മലയാള സിനിമയിൽ അറിയപ്പെടുന്ന താരമാണ് പ്രിയങ്ക അനൂപ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിടെയുത്ത പ്രിയങ്കയ്ക്ക് ധാരാളം ആരാധകരുണ്ട്.
ഇപ്പോഴിതാ ഭർത്താവ് അനൂപിനെ പരിചയപ്പെട്ട കഥ പങ്കുവെച്ച് രംഗത്തെത്തിയിരിക്കകയാണ് നടി.
മുൻപ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതാരകയായി എത്തിയ മനസ്സിലൊരു മഴവില്ല് എന്ന ഷോയിൽ ഭർത്താവിനൊപ്പം പങ്കെടുത്ത് സംസാരിക്കുന്നതിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
വിവാഹം വേണ്ട അഭിനയിച്ച് നടക്കാം എന്ന് തീരുമാനിച്ചൊരു സമയത്താണ് അനൂപിനെ പരിചയപ്പെട്ടതെന്ന് അഭിമുഖത്തിൽ പ്രിയങ്ക പറയുന്നു. ആദ്യമേ ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ തന്നെ പ്രണയത്തിലേക്ക് കടക്കുക ആയിരുന്നില്ല. രണ്ട് മൂന്നു വർഷത്തോളം നല്ല സുഹൃത്തുക്കൾ ആയിരുന്നു. തമ്മിൽ വലിയ സംസാരം ഒന്നും ഉണ്ടായിരുന്നില്ല.
ഫോണിൽ കൂടിയാണ് കൂടുതലും സംസാരിച്ചിട്ടുള്ളത്. അതെല്ലാം ജോലിക്കാര്യങ്ങളെ കുറിച്ചായിരുന്നു. പിന്നീട് വലിയ ശരീരം ഉണ്ടെങ്കിലും അതിൽ നല്ലൊരു മനസ് ഉണ്ടെന്ന് ഞാൻ മനസിലാക്കി എന്ന് അനൂപ് പറയുന്നു. വിവാഹം കഴിക്കാനുള്ള ചിന്ത തുടക്ക കാലത്ത് ഉണ്ടായിരുന്നില്ലെന്നാണ് പ്രിയങ്കയുടെ മറുപടി.
എന്റെ ജീവിതത്തിൽ കല്യാണം കഴിക്കേണ്ട പ്രായത്തിൽ വലിയ പ്രശ്നമുണ്ടായി. അതുകൊണ്ട് ഇനി വിവാഹം വേണ്ട.
അഭിനയിച്ച് നടക്കാം. എല്ലാവരുമായി ചിരിച്ച് സംസാരിക്കുക, എല്ലാവരെയും ചിരിപ്പിക്കുക എന്നൊക്കെയുള്ള തീരുമാനം മനസിൽ വിചാരിച്ചു. പക്ഷേ ദൈവം നല്ലൊരു ആളെ തേടി തന്നുവെന്ന് പ്രിയങ്ക പറയുന്നു. അനൂപിന്റെ വീട്ടിൽ സമ്മതിക്കുമോ എന്ന് സംശയം ആയിരുന്നു പ്രിയങ്കയ്ക്ക്. ആദ്യമായി കല്യാണം കഴിക്കാമെന്ന് പറഞ്ഞത് താനാണെന്ന് അനൂപ് പറയുന്നു.
അനൂപിന്റെ വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയും സമ്മതിക്കുകയാണെങ്കിൽ വിവാഹം കഴിക്കാം എന്നായിരുന്നു തന്റെ മറുപടി. അതല്ലെങ്കിൽ ഈ സൗഹൃദം ഇതുപോലെ തുടരാമെന്നും പറഞ്ഞു.
അന്ന് അനൂപിന് ഇത്ര വണ്ണം ഇല്ല. എനിക്ക് ആണെങ്കിൽ നല്ല തടിയും. അതുകൊണ്ടുതന്നെ അവരുടെ വീട്ടുകാർക്ക് സമ്മതം ആകുമോന്ന് പേടി ഉണ്ടായിരുന്നു. ഏറ്റവും പേടി ഉണ്ടായിരുന്നത് പ്രിയങ്കയുടെ അമ്മയക്കാണ്. അമ്മ ഞെട്ടി പോയി.
ഇവളെ തന്നെ കെട്ടണോ എന്നാണ് എന്റെ അമ്മ അനൂപിനോട് ചോദിച്ചത്. എന്റെ സ്വഭാവം വെച്ച് കല്യാണം കഴിഞ്ഞ് പോയാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഞാൻ തിരിച്ച് വരുമെന്നായിരുന്നു അമ്മയുടെ പേടി. പക്ഷെ കല്യാണം കഴിഞ്ഞിട്ട് നാല് വർഷമായിട്ടും ഇപ്പോൾ അമ്മയെ കാണാൻ പോകാറില്ല. വല്ലപ്പോഴുമേ അങ്ങോട്ട് പോകാറുള്ളു. കല്യാണം കഴിഞ്ഞതോടെ എല്ലാ സ്വഭാവും മാറി.
മാറ്റി എടുത്തുവെന്നും പ്രിയങ്ക പറയുന്നു. അനൂപിന്റെ വീട്ടിലും കാര്യമായ എതിർപ്പൊന്നും ഉണ്ടായില്ല. നിന്റെ കാര്യം നോക്കേണ്ടത് നീയാണ്. സീരിയസായി ആലോചിച്ച് തീരുമാനമെടുക്കാൻ അച്ഛൻ പറഞ്ഞതായി അനൂപും വ്യക്തമാക്കുന്നു. ഇപ്പോൾ പ്രിയങ്കയെ കുറിച്ച് പറയാനാണെങ്കിൽ നല്ലൊരു മരുമകളാണ്, ഭാര്യയാണ് താൻ പ്രതീക്ഷിച്ചതിലും അപ്പുറമായി പ്രിയങ്ക നിൽക്കാറുണ്ടെന്നാണ് അനൂപ് പറയുന്നത്.
രാവിലെ ഉറക്കം ഉണരുന്നതും കുളിക്കാനുമാണ് ആകെ മടിയാണ്. പക്ഷേ തന്റെ അമ്മയും വൈകി എഴുന്നേൽക്കുന്ന ആളായത് കൊണ്ട് പ്രശ്നമില്ല. പിന്നെ പ്രിയങ്കയിൽ ഇഷ്ടപെടാത്ത ആകെയുള്ളൊരു കാര്യം വാശി കാണിക്കുന്നതാണെന്നും അനൂപ് വ്യക്തമാക്കുന്നു.