മലയാളിയായ തെന്നിന്ത്യൻ യുവനടി കൊച്ചിയിൽ ആ ക്ര മി ക്ക പെട്ട കേസിൽ പ്രതിസ്ഥാനത്തുള്ള നടൻ ദിലിപീനെ ചുറ്റിപറ്റി ദിവസവും ഓരോ വാർത്തകളാണ് പുറിത്തുവരുന്നത്. ഇതിൽ ഏറ്റവും പുതിയത് കസ്റ്റഡിലായിരിക്കെ ദിലീപിന് ആലുവ സബ് ജയിലിൽ സൗകര്യങ്ങൾ ഒരുക്കി നൽകിയതായി ജയിൽ ഡിജിപിയായിരുന്ന ആർ ശ്രീലേഖ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞതാണ്.
ജയിൽ ഡിജിപിയായിരിക്കെ നടി ആ ക്ര മ ണ കേസിലെ പ്രതി ദിലീപിന് സൗകര്യങ്ങൾ ചെയ്തു നൽകിയെന്ന് നേരത്തെയും ആർ ശ്രീലേഖയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഈ വിവാദം മുൻനിർത്തി അവതാരകൻ ചോദ്യമുന്നയിച്ചതോടെയാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ.
അവിടെ കണ്ട കരളലയിക്കുന്ന കാഴ്ച്ചയാണ് സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ പ്രേരിപ്പിച്ചതെന്നായിരുന്നു മുൻ ജയിൽ ഡിജിപിയുടെ മറുപടി. അതിനു പിന്നാലെ ഈ കേസുമായി ബന്ധപ്പെട്ട പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും ബിജെപി രാജ്യ സഭാ എംപിയുമായ സുരേഷ് ഗോപി.
കോടതി പറയണം. കോടതിയാണ് പറയേണ്ടത്. കോടതിക്ക് വലുതായൊന്നും തെറ്റില്ല.’ എന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം. രണ്ട് സഹപ്രവർത്തകർ വാദി പ്രതി ഭാഗത്തു നിൽക്കുന്ന കേസിൽ സൂപ്പർ സ്റ്റാറുകൾ പോലും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കൃത്യമായ നിലപാടുയർത്താൻ പലരും വിസമ്മതിച്ചിരുന്നു.
ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപാ യ പ്പെ ടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം നേരിടുന്നയാൾ കൂടിയാണ് ദിലീപ്. ശ്രീലേഖയുടെ തുറന്നുപറച്ചിൽ അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട് ഇപ്പോൾ.