നല്ല പെൺകുട്ടികളെ കണ്ടാൽ അപർണ തന്നെ എന്നെ വിളിച്ച് കാണിച്ച് തരും; വെളിപ്പെടുത്തലുമായി ജീവ

207

മിനി സ്‌ക്രീൻ ആരാധകരായ മലയാളികൾക്ക് സുപരിചിതരായ താര ദമ്പതികളാണ് അപർണയും ജീവയും. സംഗീത റിയാലിറ്റി ഷോയിലെ അവതാരകനായും നടനായും കയ്യടി നേടി താരമാണ് ജീവ. അപർണയും മിനിസ്‌ക്രീൻ അവതാരകയാണ്.

സോഷ്യൽ മീഡിയയിലും ഇരുവരും സജീവമാണ്. ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ജീവ. സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ജീവ മനസ് തുറന്നത്.

Advertisements

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ തുടക്കം മ്യൂസിക് ചാനലിലൂടെയായിരുന്നു. ഒരു ദിവസം ചാനലിലേക്ക് പുതിയ അവതാരകർ വരുന്നു. അപ്പോൾ സീനിയർ ആയ അവതാരകൻ എങ്ങനെയാണ് ഷോ നടത്തുന്നതെന്ന് കണ്ട് പഠിക്കാനായി അവർ വന്ന് അരികിലിരിക്കുന്നു.

അപർണ വന്നത് ഞങ്ങളുടെ തന്നെ ഒരു ഷോയിൽ എന്റെ കോ ആങ്കർ ആയാണ്. ഷോയിലെ കോ ആങ്കർ തന്നെ ജീവിതത്തിലും കോ ആയാൽ നല്ലതായിരിക്കുമെന്ന് തോന്നുകയായിരുന്നു. ഞങ്ങൾക്ക് അങ്ങനെ ഒരു ഇഷ്ടം തോന്നിയപ്പോൾ തന്നെ ഞാൻ എന്റെ വീട്ടിലും അപർണ അവളുടെ വീട്ടിലും പറഞ്ഞു.

Also Read
നടി സംയുക്താ മേനോന്റെ ആരാധകരെ കോരിത്തരിപ്പിച്ച കിടു ഫോട്ടോസ് കാണാം

ഞങ്ങളുടെ പ്ലാൻ എന്നത് മോതിരം കൈമാറിയ ശേഷം രണ്ട് വർഷമൊക്കെ കഴിഞ്ഞ് മതി വിവാഹം എന്നായിരുന്നു. പക്ഷെ ഞങ്ങളുടെ വീട്ടിൽ നിന്നും അവിടെ പോയപ്പോൾ മൂന്ന് മാസം കഴിഞ്ഞ് കല്യാണം എന്ന് ഉറപ്പിച്ചാണ് തിരിച്ചു വന്നത്. ഞാൻ വളരെ ചെറുപ്പത്തിലേ കല്യാണം കഴിച്ച ആളാണ്.

പക്ഷെ കല്യാണം കഴിച്ചതിൽ ഒരു ദിവസം പോലും കുറ്റബോധം തോന്നിയിട്ടില്ല. കല്യാണം കഴിച്ചെന്ന് കരുതി ജീവിതത്തിലെ ഒരു സ്വാതന്ത്ര്യവും ഞങ്ങൾക്ക് നഷ്ടപ്പെട്ടിട്ടില്ല. ഞങ്ങൾ രണ്ട് പേർക്കും ഇപ്പോഴും എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട്.

കല്യാണം കഴിഞ്ഞിട്ട് ആറ് വർഷം ആയെങ്കിലും ഇന്നും പുതിയ കപ്പിൾസിനെ പോലെ അടിച്ചു പൊളിച്ച് പോവുകയാണെന്നും ജീവ പറയുന്നത്. ഭാര്യയും ഭർത്താവും എന്നതിൽ ഉപരിയായി നല്ല സുഹൃത്തുക്കളാണ് നിങ്ങളെന്നാണ് തോന്നിയിട്ടുള്ളതെന്ന് സ്വാസിക പറയുമ്പോൾ നമ്മൾ എന്തെങ്കിലും നിയന്ത്രണം വെക്കുമ്പോഴാണ് അത് തകർത്ത് പോകാൻ തോന്നുന്നതെന്നാണ് ജീവ പറയുന്നത്.

ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നല്ല പെൺകുട്ടികളെ വായ് നോക്കാനുള്ള സ്വാതന്ത്ര്യം പോലും അപർണ എനിക്ക് നൽകുന്നുണ്ട്. നല്ല പെൺകുട്ടികളെ കണ്ടാൽ നോക്കൂ നോക്കൂവെന്ന് പറഞ്ഞ് അപർണ തന്നെ കാണിച്ച് തരും. തിരിച്ച് ഇതൊന്നും കാണിച്ച് തരുന്നില്ലല്ലോ എന്ന് പറയുമ്പോൾ എന്നെക്കാൾ സുന്ദരനായൊരു ചെക്കനെ കാണുന്നില്ലെന്ന് ഞാൻ പറയുമെന്നും ജീവ പറയുന്നു.

Also Read
ഭൂരിഭാഗവും ചിത്രീകരിക്കുന്നത് വിദേശത്ത് വെച്ച്, മെഗാസ്റ്റാറിന്റെ ബിലാൽ 2023 ൽ, ആവേശം കൊണ്ട് ആരാധകർ

അതുകൊണ്ട് തന്നെ തങ്ങൾ ഇപ്പോൾ നല്ല ഹാപ്പിയായി പോവുകയാണെന്നാണ് ജീവ പറയുന്നത്. എന്നു കരുതി ഞങ്ങളുടെ ഇടയിൽ വഴക്കില്ലെന്നല്ല, വഴക്കുകളുണ്ടാകാറുണ്ട്. പക്ഷെ ആ വഴക്കുകൾ രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പു തന്നെ ഞങ്ങൾ പറഞ്ഞ് തീർക്കുമെന്നും ജീവ പറയുന്നു.

അതേസമയം ജീവയേയും അപർണയേയും വ്യക്തിപരമായി അറിയുന്നൊരാൾ എന്ന നിലയിൽ തനിക്ക് പറയാനുള്ളത് സിംഗിൾ ആയിട്ടുള്ള ഏതൊരാളും ഒരു കംപാനിയൻഷിപ്പ് ആഗ്രഹിക്കുന്ന തരത്തിലുള്ള കപ്പിളാണ് ജീവയും അപർണയുമെന്നാണ് പരിപാടിയിൽ ജീവയോടൊപ്പം അതിഥിയായി എത്തിയ പൂജിത പറഞ്ഞത്. അത് ശരിയാണെന്ന് പറഞ്ഞ് സ്വാസികയും സമ്മതിക്കുന്നുണ്ട്.

Advertisement