ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയലായ കറുത്ത മുത്ത് മലയാളം മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പരമ്പരയാണ്. മലയാളികളുടെ സൗന്ദര്യ സങ്കൽപങ്ങളെ പൊളിച്ചെഴുതിയ പുതിയൊരു പരമ്പരയായിരുന്നു കറുത്ത മുത്ത്.
ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും ഇപ്പോഴും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. പ്രേമി വിശ്വനാഥ്, കിഷോർ സത്യ, അർച്ചന സുശീലൻ തുടങ്ങിയവരായിരുന്നു പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേ സമയം ഇടക്കാലത്ത് വെച്ച് പ്രേമി വിശ്വനാഥ് ഈ പരമ്പരയിൽ നിന്നും പിൻമാറിയിരുന്നു. പിന്നീട് കറുത്തമുത്തിലെ നായിക കഥാപാത്രത്തിന് പകരക്കാരിയായി എത്തിയ നടിയാണ് രേണു സൗന്ദർ. കുറച്ച് ദിവസങ്ങൾ കൊണ്ടു തന്നെ മലയാളികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.
കറുത്തമുത്ത് പരമ്പര അവസാനിച്ചതിന് ശേഷം മലയാളത്തിലും തമിഴിലും നിരവധി സീരിയലുകളിൽ അഭിനയിക്കാനും പിന്നീട് മലയാള സിനിമാ മേഖലയിൽ തനതായ സ്ഥാനം ഉറപ്പിക്കാനും രേണു സൗന്ദറിനു കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് രേണു ജനിക്കുന്നത്.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ചിത്രകാരി ആയിരുന്നു. മാത്രമല്ല പഠന കാലത്ത് നാടകങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തുടർന്ന് ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
കർച്ചീഫ് എന്ന ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്.
തുടർന്ന് കൈരളി ചാനലിലെ ഉൾക്കടൽ എന്ന പരമ്പരയിൽ അഭിനയിക്കുകയും ചെയ്തു. അതിനു ശേഷമാണ് കറുത്തമുത്തിൽ എത്തിയത്. കറുത്തമുത്ത് സീരിയലിൽ അഭിനയിച്ചതിനു ശേഷമാണ് താര പദവിയിലേക്ക് രേണു ഉയർന്നത്. ഈ പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു.
2016 ലാണ് താരം ചലച്ചിത്രത്തിലേക്ക് കടന്നു വരുന്നത്. മാൻഹോൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടായിരുന്നു മലയാള വെള്ളിത്തിരയിൽ രേണുവിന്റെ തുടക്കം. ഈ ചിത്രം നിരവധി അവാർഡുകൾ സ്വന്തമാക്കിയതാണ്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ചിത്രം കൂടിയാണ് മാൻഹോൾ.
തുടർന്ന് ചാലക്കുടിക്കാരൻ ചങ്ങാതി, പത്തൊമ്പതാം നൂറ്റാണ്ട്, ജാക്ക് ആൻഡ് ജിൽ, ഓട്ടം തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചു.
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ മ രി ച്ചു പോ യ അതുല്യ പ്രതിഭ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. ആ സിനിമയിലും പ്രധാന കഥാപാത്രത്തെയാണ് രേണു അവതരിപ്പിച്ചത്. പലപ്പോഴും സിനിമ സീരിയൽ മേഖലകളിലെ തന്റെ അനുഭവത്തെ കുറിച്ചും താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കറുത്തമുത്തിലെ പോലെ പോസിറ്റീവ് കഥാപാത്രങ്ങൾ മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങളും തനിക്ക് ലഭിച്ചാൽ ചെയ്യുമെന്ന് താരം വ്യക്തമാക്കിയിരുന്നു. യഥാർത്ഥ ജീവിതത്തിൽ താനും കാർത്തുവിനെ പോലെ പാവം ആണെങ്കിലും ബോൾഡായി നിൽക്കേണ്ട സ്ഥലത്ത് ബോൾഡ് ആയി നിൽക്കുന്ന പെൺകുട്ടിയാണ് എന്നും താരം വ്യക്തമാക്കിയിരുന്നു.