എനിക്കുമുണ്ട് നിന്നെപ്പോലൊരു മോൾ, ഇപ്പോഴും എന്റെ കൂടെയാണ് അവൾ കിടക്കുന്നത്: കണ്ണീരോടെ മകളെക്കുറിച്ച് പറഞ്ഞ് ബിനു അടിമാലി

1342

വർഷങ്ങളായി വിവിധ ചാനൽ പരിപാടികളിലൂടേയും സിനിമകളിലൂടെയുമെല്ലാം മലയാളികൾക്ക് സുപരിചിതനായ താരമാണ് ബിനു അടിമാലി. പേരിന്റെ കൂടെ തന്നെ തന്റെ നാടിനേയും കൊണ്ട് നടക്കുന്ന കലാകാരനാണ് ബിനു അടിമാലി. മിമിക്രി രംഗത്ത് നിന്നും എത്തിയ ബിനു കിടിലൻ നർമ്മങ്ങളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയാണ് ഇപ്പോൾ.

ഇപ്പോൾ സ്റ്റാർ മാജിക്കിലെ താരമാണ് ബിനു അടിമാലി. ബിനുവിന്റെ ഡയലോഗുകളുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. മിമിക്രിയിലെന്നത് പോലെ പാട്ടിലും പുലിയാണ് ബിനു. സ്റ്റാർ മാജിക്കിൽ പലപ്പോഴും ബിനു പാട്ട് പാടിയിട്ടുണ്ട്.

Advertisements

Also Read
അധികമാർക്കും അറിയാത്ത മകളെ പരിചയപ്പെടുത്തി ബീനാ ആന്റണി, ഒരു മകൾ കൂടി തനിക്കുണ്ടെന്ന് താരം

ഏത് സന്ദർഭത്തേയും കോമഡിയാക്കി മാറ്റാനും ഞൊടിയിടയിൽ മറുപടി നൽകാൻ കഴിയുന്നതുമാണ് ബിനുവിന്റെ വിജയം. ഉരുളയ്ക്ക് ഉപ്പേരി പോലെ വരുന്ന കൗണ്ടറുകളാണ് ബിനുവിനെ താരമാക്കി മാറ്റുന്നത്. ഇടുക്കിയുടെ തനത് ശൈലിയും ബിനുവിന് കൈയ്യടി നേടിക്കൊടുക്കുന്നു.

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി ആരാധകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ബിനു അടിമാലി. നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവാണ് ബിനുവിന് സിനിമയിൽ ആദ്യമായി ഒരു വേഷം നൽകിയത്. ആദ്യ ചിത്രം തൽസമയം ഒരു പെൺകുട്ടിയാണ്. തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്ബതോളം സിനിമകളിൽ ബിനു ഇതിനോടകം അഭിനയിച്ചു.

കൃഷിക്കാരായ അച്ഛന്റെയും അമ്മയുടേയും മകനായ ബിനു മിമിക്രിയിൽ എത്തുന്നതിന് മുൻപ് പെയ്ന്റിംഗ് പണിക്കും പോകുമായിരുന്നു. ധന്യയാണ് ബിനുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു മക്കളാണ് ബിനുവിന്.
ഡൗൺ സിൻഡ്രോം ബാധിച്ച സന മോളായിരുന്നു അടുത്തിടെ സ്റ്റാർ മാജിക്കിലേക്ക് അതിഥിയായി എത്തിയത്. ആ സമയത്താണ് ബിനു അടിമാലി മകളെക്കുറിച്ച് പറഞ്ഞ് വികാരഭരിതനായത്.

നിന്നെപ്പോലൊരു മോൾ എനിക്കുമുണ്ട്, ഭാര്യ വിളിക്കുന്നതിനേക്കാളും കൂടുതൽ എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത് അവളാണ്, ഇപ്പോഴും എന്റെ കൂടെയാണ് അവൾ കിടക്കുന്നത്. ബിനു അടിമാലി നിറഞ്ഞ കണ്ണുകളോടെയാണ് മകളെക്കുറിച്ച് പറഞ്ഞത്. അതേ സമയം മകൾക്ക് ആരുടേയും സഹതാപം വേണ്ടെന്നായിരുന്നു സനയുടെ അമ്മ പറഞ്ഞത്.

Also Read
ഇല്ലായ്മകളും വല്ലായ്മകളും സന്തോഷങ്ങളും ചെറുനോവുകളും പരസ്പരം പറഞ്ഞുതീർത്തും മനസിലാക്കിയും മുന്നോട്ട്: 27 വർഷത്തെ ദാമ്പത്യത്തെ കുറിച്ച് കണ്ണൻ സാഗർ

എനിക്ക് ഇങ്ങനെയൊരു മോൾ ഉള്ളതിനാൽ ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാൻ നാണക്കേടുണ്ടെന്ന് കസിൻസ് വരെ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് വല്ലാതെ വേദനിച്ചുവെങ്കിലും ഇന്ന് ആ മകളുടെ പേരിൽ അറിയപ്പെടാൻ കഴിയുന്നതിൽ അഭിമാനമാണ് തോന്നുന്നത് എന്നായിരുന്നു സനയുടെ അമ്മയുടെ പ്രതികരണം. സന ആഗ്രഹിച്ചത് പോലെ തന്നെ സ്റ്റാർ മാജികിൽ വരാനും എല്ലാവരേയും കാണാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞിരുന്നു.

Advertisement