മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്.
അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു.
പുതിയ വ്ലോഗിലൂടെയാണ് എല്ലാവർക്കും അറിയുന്ന ഒരു മകൻ കൂടാതെ തനിക്കൊരു മകൾ ഉണ്ടെന്ന് ബീന പറഞ്ഞത്. പിന്നാലെ മകളുടെ വിശേഷങ്ങളും പ്രേക്ഷകർ അറിയാത്ത പല കഥകളും നടി പറയുകയും ചെയ്തിരുന്നു. സീരിയൽ നടി അവന്തിക മോഹനെ കുറിച്ചാണ് ബീന ആന്റണി പറഞ്ഞിരുന്നത്.
വർഷങ്ങൾക്ക് ശേഷം പ്രിയപ്പെട്ട മകൾക്കരികിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബീന ആന്റണി. ആത്മസഖി മുതൽ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. അമ്മ മകൾ ബന്ധമാണ്, തുടക്കത്തിൽ അവൾ എന്നെ ചേച്ചിയെന്നായിരുന്നു വിളിച്ചത്.
പിന്നീടത് മാഡമാക്കി എന്നെ അങ്ങനെയൊന്നും വിളിക്കല്ലേയെന്ന് പറഞ്ഞതിന് ശേഷമായാണ് അമ്മ എന്ന് വിളിച്ച് തുടങ്ങിയത്. മനുവിനെ അച്ഛായെന്ന് വിളിക്കുമ്പോൾ മനു ദേഷ്യം കാണിക്കാറുണ്ടായിരുന്നു. അവന്തികയുടെ കല്യാണത്തിന് ഞങ്ങളൊക്കെ പോയിരുന്നു.
അവളുടെ വിവാഹത്തിന് ഞാനും എല്ലാത്തിനും മുന്നിലുണ്ടായിരുന്നു. ഞാൻ അവളെ പ്രസവിച്ച അമ്മയാണ്, അവൾ എല്ലാത്തിലും അമ്മയുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നു. അതാണ് അങ്ങനെ ചെയ്തതെന്നായിരുന്നു ബീനയെക്കുറിച്ച് അവന്തികയുടെ അമ്മ പറഞ്ഞത്.
എനിക്ക് അമ്മ കഴിഞ്ഞിട്ടുള്ള ആൾ, അമ്മയെ പോലെ എല്ലാം പറയുന്ന ആളാണ് ബീന ആന്റണി എന്ന് അവന്തികയും സൂചിപ്പിച്ചു. സീരിയൽ മേഖലയിൽ എനിക്ക് അധികം സുഹൃത്തുക്കളില്ല, എന്റെ സുഹൃത്തും ഗാർഡിയനും ആണ് ഈ അമ്മ. അതുപോലെ ഇവളെ സാരി ഉടുപ്പിക്കാൻ പഠിപ്പിച്ചത് താനാണെന്ന് ബീന പറയുന്നു. ഇത് എങ്ങനെ കുത്തുമെന്ന് ചോദിച്ച് സാരിയുമായി വരുമായിരുന്നു. സാരി എന്താണെന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു.
ഞാൻ പഠിപ്പിച്ചിട്ടാണ് ബാക്കി ഒക്കെ അവൾക്ക് മനസിലായത്. സീരിയലിൽ എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് സാരി ഉടുക്കുന്നത് ഒന്നും അറിയില്ലായിരുന്നു. ആരെങ്കിലും ഒന്ന് സാരി ഉടുപ്പിച്ച് തരുമോയെന്ന് ചോദിച്ചപ്പോൾ ബീന ചെയ്യുമെന്നാണ് എല്ലാവരും പറഞ്ഞത്. അങ്ങനെയാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെട്ടത്.
ഒരു തലക്കനം പോലുമില്ലാതെ അത്രയം താഴ്മയോടെയാണ് ബീന തന്നോട് പെരുമാറിയതെന്ന് അവന്തിക പറയുന്നു. സീരിയലിൽ അമ്മയായി അഭിനയിച്ചത് കൊണ്ട് അമ്മ എന്ന് വിളിച്ച് ചോദിച്ചു. അതുപോലെ എന്നെ മലയാളം പഠിപ്പിച്ചത് അമ്മയും ചേട്ടനും ചേർന്നാണ്. ആത്മസഖി അത്രയും കംഫർട്ട് സോണിൽ നിന്ന് ചെയ്തൊരു സീരിയലാണ്. അതുപോലൊരു സെറ്റ് മുൻപ് ഉണ്ടായിട്ടില്ല. നല്ലൊരു പോസിറ്റീവ് വൈബുള്ള സെറ്റായിരുന്നു.
കഥാപാത്രങ്ങൾ തമ്മിൽ നല്ല കൂട്ടായിരുന്നു. നിർമാതാവും സംവിധായകനും താരങ്ങളുമൊക്കെ അങ്ങനെയായിരുന്നു. ഇപ്പോഴും ആ സെറ്റ് മിസ് ചെയ്യുന്നുണ്ട്. ഒരിക്കൽ കൂടി ഞങ്ങളെല്ലാവരും കൂടി വരാൻ പ്ലാൻ ഇടുന്നുണ്ട്. വന്നാൽ പൊളിക്കുമെന്ന് ബീന പറയുന്നു.
ഗർഭിണിയായ സമയത്തും പ്രസവ ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം അവൾ വിളിച്ച് സംസാരിക്കുമായിരുന്നു. എനിക്ക് വയ്യാതായിരുന്ന സമയത്ത് അവൾ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിരുന്നു. ബിഗ് സ്‌ക്രീനിൽ തിളങ്ങിയിരുന്ന ബീന ഇപ്പോൾ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്.
നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. 1986ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ൽ താരം മിനിസ്‌ക്രീൻ രംഗത്ത് സജീവമായത്.