അന്ന് രാജുവിനെ 17 വയസ്സേ ഉണ്ടായിരുന്നുള്ളു, കല്യാണം കഴിഞ്ഞ് ഞങ്ങൾ രണ്ടാളും കൂടി ഡൈനിങ് ടേബിളിന് ചുറ്റും ഓടിക്കളിച്ചു നടന്നിട്ടുണ്ട്: പൃഥിയെ പറ്റി പൂർണിമ

2257

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് മുൻകാല സൂപ്പർതാരമായിരുന്ന അന്തരിച്ച നടൻ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളും മരുമകളും കൊച്ചു മക്കളും എല്ലാവരും ഇന്ന് ആരാധകർക്ക് പ്രിയങ്കരരായ താരങ്ങളാണ്.

സുകുമാരന്റെ മുത്തമകനും നടനുമായ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് മുൻകാല നായികയായിരുന്നു പൂർണിമ. ഇടയ്ക്ക് സിനിമയിൽ നിന്നു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമാണ് പൂർണിമ. ഇപ്പോൾ ഇതാ പൂർണിമ തനെറ കുടുംബത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

Advertisements

അമ്മ മല്ലിക സുകുമാരൻ എന്നെ വളരെയേറെ സ്വാധീനിച്ച ഒരു വ്യക്തി ആണെന്നാണ് പൂർണിമ പറയുന്നത്. സുകുമാരന്റെ ഭാര്യ അല്ലെങ്കിൽ ഇന്ദ്രന്റെയും പൃഥ്വിയുടേയും അമ്മ എന്നതുനുമപ്പുറം സ്വന്തമായിരു വ്യക്തിത്വം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞ ആളാണ് അമ്മ.

അത് ഉണ്ടാക്കി എടുക്കാൻ ഒരുപാട് കഷ്ടപ്പെട്ട ആളാണ്. പൊരുതി നിന്നിട്ടുണ്ട്. എത്രപേർക്ക് അങ്ങനെ പറ്റും. ആ ഊർജം, ആത്മവിശ്വാസം, മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന മനസാണ് അമ്മയുടേത്. അമ്മക്ക് ഏറ്റവും ഇഷ്ടം തന്റൈ രണ്ടുമക്കളുടെയും ഇടയിൽ ഒതുങ്ങി കൂടാനാണ്.

Also Read
നല്ല പെൺകുട്ടികളെ കണ്ടാൽ അപർണ തന്നെ എന്നെ വിളിച്ച് കാണിച്ച് തരും; വെളിപ്പെടുത്തലുമായി ജീവ

പക്ഷെ എന്നിട്ടും അമ്മ ഒറ്റക്ക് ജീവിക്കാനാണ് തലപര്യപ്പെടുന്നത്. മക്കൾ പറയുന്നത് പോലെയല്ല എന്റെ ഇഷ്ടത്തിനാണ് ഞാൻ ജീവിക്കുന്നത് എന്ന് പറയാനാണ് അമ്മ ഇഷ്ടപ്പെടുന്നത്. ഞങ്ങളൊക്ക ബഹുമാനത്തോടെ ഉറ്റുനോക്കുന്നത് അമ്മയുടെ ആ ശക്തിയെയാണ്.

ആളുകളുടെ വിചാരണയോ വിധി നിർണയമോ അമ്മയെ അലട്ടാറില്ല. അമ്മയുടെ പ്രായമെത്തുമ്പോൾ എനക്കും ഇതുപോലെ ആകണം എന്നാണ് ആഗ്രഹം. അതുപോലെ ഞാൻ രാജുവിനെ ആദ്യമായി പരിചയപ്പെടുമ്പോൾ അവനു ഒരു 17 വയസ്സേ ഉണ്ടായിരുന്നുള്ളു. കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം ഞങ്ങൾ രണ്ടാളും കൂടി ഡൈനിങ് ടേബിളിന് ചുറ്റും ഓടിക്കളിച്ചു നടന്നിട്ടുണ്ട്.

അങ്ങനെ വളർന്ന ഞങ്ങളുടെ കുട്ടി, അവൻ ഇത്രയും ഉയർന്ന സ്ഥാനത്ത് എത്തുമ്പോൾ അവന്റെ വിജയങ്ങളും പരാജയങ്ങളും നമ്മുടേതുകൂടിയായി മാറും. അപ്പോൾ അവരെ കുറിച്ച് എന്തെങ്കിലും പറയാൻ നമുക്ക് വാക്കുകൾ കിട്ടില്ല. അവൻ എല്ലാം അർഹിക്കുന്നുണ്ട്. കാരണം അത്രയധികം അധ്വാനവും കഴിവും ഉണ്ട്.

വ്യക്തി ജീവിതത്തിലും കരിയറിലും രാജു വളരെ അനുഗ്രഹീതനാണ്. അങ്ങനെ പറയാൻ കാരണം, സുപ്രിയ. സുപ്രിയയെ കുറിച്ച് ചോദിച്ചാൽ അഭിമാനമേ തോന്നിയിട്ടുള്ളൂ എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം അവൾക്ക് എപ്പോഴും അവളുടേതായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട്.

Also Read
ശാരീരിക ബന്ധം ഇല്ലെങ്കിൽ പ്രണയ ബന്ധം അധിക നാൾ നീണ്ടുനിൽക്കില്ല, നിനക്ക് വിവാഹം കഴിക്കാതെ കുട്ടികളുണ്ടാകുന്നത് എനിക്ക് പ്രശ്നമില്ല: ചെറുമകൾ നവ്യയോട് ജയാ ബച്ചൻ പറഞ്ഞത് കേട്ടോ

ഒരു സിനിമ കുടുംബമാകുമ്പോൾ അതിന്റെ എല്ലാ വിജയ പരാജയങ്ങളും നമ്മളെ തേടിയെത്തും. അതു പോലെ ഇന്ദ്രജിത്ത് എന്ന നടന്റെ വലിയൊരു ആരാധികയാണ് ഞാൻ. അതുപോലെ ഒരു നടന്റെ ഗ്രാഫ് കൂടുതൽ പേരും കണക്കാണുന്നത് അയാളുടെ വിജയ പരാജയങ്ങൾ കണക്കിലെടുത്താണ്.

എന്നാൽ സംബന്ധിച്ചിടത്തോളം അയാളുടെ ബോഡി ഓഫ് വർക്ക് എന്ന സംഭവമുണ്ട്. അത് താര പദവിയെ കളും വലുതും ദീർഘായുസ്സും ഉള്ളതാണ്. എല്ലാ നടന്മാർക്കും ആ ഭാഗ്യം ലഭിക്കില്ല. ഇന്ദ്രജിത്ത് ആ കാര്യത്തിൽ അനുഗൃഹീതൻ ആണെന്നും പൂർണിമ പറയുന്നു.

Advertisement