പ്രശസ്ത സീരിയൽ നടി ഉമാ നായർ ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്ന വാനമ്പാടി എന്ന പരമ്പരയിലെ നിർമ്മലേടത്തി ആണ് മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഇന്നും. വാനമ്പാടി അവസാനിച്ചതിന് ശേഷം നിരവധി സീരിയലുകളിൽ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ ഉമാ നായർ അവതരിപ്പിക്കുന്നുണ്ട് എങ്കിലും തങ്ങൾ ഹൃദയത്തോട് ചേർത്തുനിർത്തിയ നിർമ്മലേട്ടത്തിയോട് ഒരു പ്രത്യേക ഇഷ്ടമാണ് ആരാധകർക്ക്.
വലിയ തരംഗമായിരുന്നു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാനമ്പാടി സീരിയൽ കേരളത്തിൽ സൃഷ്ടിച്ചത്. മിനിസ്‌ക്രീനിൽ വളരെ മികച്ച സീരിയൽ ആയി മാറിയ വാനമ്പാടി അവസാനിച്ചെങ്കിലും അതിലെ കഥാപാത്രങ്ങൾ എല്ലാം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. തമ്പുരു മോളുടെ വിശേഷങ്ങൾ എപ്പോഴും തിരക്കുന്ന പ്രേക്ഷകർ ഉണ്ട്.
നിർമ്മലേടത്തിക്ക് ശേഷം സൂര്യാടിവിയിലെ ഇന്ദുലേഖയിൽ ആണ് ഉമാ നായർ എത്തുന്നത്. ഗൗരി എന്ന ശക്തമായ കഥാപാത്രത്തെയാണ് ഉമ അവതരിപ്പിക്കുന്നതും. അഭിനയത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ഉമാ നായർ സജീവം ആണ്. തന്റെ ഒട്ടുമിക്ക എല്ലാ വിശേഷങ്ങളും ഉമാ നായർ സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.
സീരിയലിലെ സൗഹൃദങ്ങളെ പറ്റിയും, കുടുംബത്തിലെ സന്തോഷത്തെക്കുറിച്ചും എല്ലാം ഉമ നായർ പ്രേക്ഷകരോട് പറയാറുണ്ട്. ഇപ്പോഴിതാ മകൾക്ക് ഒപ്പമുള്ള മനോഹരമായ ഒരു ചിത്രമാണ് ഉമാ നായർ പങ്ക് വച്ചിരിക്കുന്നത്. അമ്മയെപോലെയുണ്ട് മകൾ എന്നാണ് ആരാധകർ ഉമാ നായരോട് പറയുന്നത്. കണ്ടാൽ സഹോദരിമാരാണ് എന്നെ തോന്നുകയുള്ളൂ എന്നും ഇത്രെയും വലിയ മകൾ ഉള്ള ആളാണ് എന്ന് തൊന്നുകെ ഇല്ല എന്നും ആരാധകർ ഉമയോട് പറയുന്നുണ്ട്.
ആരാധകരുടെ സംശയങ്ങൾക്കുള്ള മറുപടിയും താരം കമന്റുകൾ ആയി നൽകുന്നുണ്ട്. വാനമ്പാടി നായകൻ നടൻ സായ് കിരണും അമ്മയുടെയും മകളുടെയും ചിത്രത്തിന് ലൈക്ക് നൽകിയിട്ടുണ്ട്. ഗൗരി എന്നാണ് മകളുടെ പേര്. മകൾ ഗൗരി പ്ലസ് ടുവിനും മകൻ ഗൗതം ഏഴാം ക്ലാസ്സിലും ആണ് പഠിക്കുന്നത് എന്ന് മുൻപ് ഉമാ നായർ വ്യക്തമാക്കിയിട്ടുണ്ട്
നിർമ്മല ഏടത്തി എന്ന കഥാപാത്രത്തിനു ശേഷം ഇന്ദുലേഖയിൽ ആണ് ഉമാനായർ എത്തുന്നത്. ഗൗരി എന്ന ശക്തമായ കഥാപാത്രത്തെയാണ് ആ പരമ്പരയിൽ ഉമാനായർ അവതരിപ്പിക്കുന്നത്. ഥാർത്ഥ പേരിനേക്കാൾ സീരിയൽ കഥാപാത്രങ്ങളുടെ പേരിലാണ് ഉമാനായർ പ്രേക്ഷകർക്ക് പരിചിതം. അത്രത്തോളം മികച്ചതായിരുന്നു താരം ചെയ്ത കഥാപാത്രങ്ങളെല്ലാം.