വർഷങ്ങളായുള്ള കഷ്ടപ്പാടിന് ശേഷമാണ് ഈ അവസരം ലഭിച്ചത്, കടന്നുപോയത് മനസ്സ് മടുത്ത് പോയ തരത്തിലുള്ള അനുഭവങ്ങളിലൂടെ: സാന്ത്വനത്തിലെ കണ്ണന്റെ യഥാർത്ഥ ജീവിതം

15165

ഏഷ്യാനെറ്റ് ചാനലിലെ സൂപ്പർഹിറ്റ് പരമ്പരയാണ് സാന്ത്വനം സീരിയൽ. ഏറെ ആരാധകരുള്ള ഈ പരമ്പര തമിഴിലെ സൂപ്പർഹിറ്റ് സീരിയലായ പാണ്ഡ്യൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ്. മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരിലേക്ക് പുത്തൻ കാഴ്ച വിസ്മയമൊരുക്കി കഴിഞ്ഞ സെപ്റ്റംബറിലാണ് സാന്ത്വനം എത്തിയത്.

രഞ്ജിത് നിർമ്മിക്കുന്ന ഈ പരമ്പരയിൽ മലയാളത്തിരെ മുൻകാല നായികാനടിയും രഞ്ജിത്തിന്റെ ഭാര്യയുമായ ചിപ്പിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമ്മ മനസ്സിന്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്‌ക്രീൻ സീരിയൽ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്.

Advertisements

Also Read
എന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് ഗായത്രിയാണ്, സത്യമാണോ എന്നറിയാൻ ഞാൻ അമ്മയേം പെങ്ങന്മാരേം അങ്ങോട്ട് പറഞ്ഞുവിട്ടു: വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചും ഗിന്നസ് പക്രു

രാജീവ് പരമേശ്വർ നായകനായി എത്തുന്നത് ശാസിച്ചും സ്‌നേഹിച്ചും ഒരച്ഛന്റെ വാത്സല്യം നൽകി ഒരു ഏട്ടൻ എന്ന വിശേഷണത്തോടെ ആണ് സാജൻ സൂര്യയുടെ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്. ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്‌ക്രീനിലെത്തുന്നത്.

ഭർത്താവ് സത്യനാഥനായാണ് രാജീവ് പരമേശ്വർ എത്തുന്നത്. കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം. പരമ്പരയുടെ പുതിയ എപ്പിസോഡുകൾക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്.

അതേസമയം സാന്ത്വനത്തിൽ കണ്ണൻ എന്ന കഥാപാത്രമായി എത്തുന്ന താരമാണ് അച്ചു സുഗന്ദ്. ഇപ്പോളിതാ തന്റെ ജീവിത സാഹചര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. കാലങ്ങളായുള്ള കഷ്ടപ്പാടിന് ശേഷമായാണ് സാന്ത്വനത്തിലെ അവസരം ലഭിച്ചത്. കണ്ണന് നല്ല റീച്ച് കിട്ടിയിൽ അതീവ സന്തുഷ്ടവാനാണ്.

Also Read
മമ്മൂക്കയോട് അസൂയ ഉള്ള ഒരാളാണ് ഞാൻ, കാരണം സഹിതം വെളിപ്പെടുത്തി നടൻ സൂരജ് സൺ

മനസ്സ് മടുത്ത് പോയ തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. സാന്ത്വനത്തിന്റെ കഥ കേട്ടപ്പോഴേ ഈ പരമ്പര പ്രേക്ഷകർക്ക് ഇഷ്ടമാവുമെന്ന് ഉറപ്പിച്ചിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ
ആവുമോയെന്ന തരത്തിലുള്ള ആശങ്കകളൊക്കെ തുടക്കത്തിൽ അലട്ടിയിരുന്നുവെന്നും അച്ചു സുഗന്ദ് പറയുന്നു.

എല്ലാവരും ഒരു കുടുംബം പോലെയാണ് സാന്ത്വനത്തിൽ . കണ്ണായെന്നാണ് എല്ലാവരും വിളിക്കുന്നത്. ചേട്ടന്മാരും ചേട്ടത്തിയുമൊക്കെ അങ്ങനെ തന്നെ. ഞാനും അവരെയൊക്കെ അങ്ങനെയാണ് വിളിക്കുന്നത്. വല്യേട്ടൻ, ഹരിയേട്ടൻ, ശിവേട്ടൻ, ഏട്ടത്തി. സെറ്റിൽ എല്ലാവരുമായും നല്ല അടുപ്പമാണെങ്കിലും കൂടുതൽ സംസാരിക്കുന്നത് ശിവേട്ടനോടാണ്. കിടുന്നറങ്ങുന്നതും ശിവേട്ടന്റെ കൂടെയാണ്.

Also Read
ജോണിന് വേണ്ടി പെണ്ണ് ആലോചിക്കാൻ എന്നെ ഏൽപ്പിച്ചതാണ്, അവസാനം ഞാൻ തന്നെ കെട്ടേണ്ടിവന്നു: ജോണുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് ധന്യ മേരി വർഗീസ്

കളിയും തമാശയുമെല്ലാം പുറത്തെടുക്കുന്നത് ഹരിയേട്ടനോടാണ്. ബാലേട്ടനയും ദേവിയേട്ടത്തിയോടുമാണ് അഭിപ്രായങ്ങളൊക്കെ ചോദിക്കാറുള്ളത്. എന്നെ അനിയനെപ്പോലെ കാണുന്നയാളാണ് ആദിത്യൻ സാർ. മാതാപിതാക്കൾ കഴിഞ്ഞാൽ കൂടുതലിഷ്ടം അദ്ദേഹത്തോടാണെന്നും അച്ചു സുഗന്ദ് പറയുന്നു.

Advertisement