ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയും ഭർത്താവും അമേരിക്കൻ ഗായകനുമായ നിക്ക് ജോൺസും രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചത് കഴിഞ്ഞ മാസമായിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയ പേജികളിൽ ഇരുവരുടെയും പ്രണയകഥ നിറഞ്ഞ് നിൽക്കുകയാണ്.
ഭർത്താവിനൊപ്പം ലണ്ടനിൽ കഴിയുകയാണ് നിലവിൽ പ്രിയങ്ക. ഇതിനിടെ നിക്കിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ആദ്യമായി നിക്കിനെ കണ്ടുമുട്ടിയ നിമിഷത്തിൽ അദ്ദേഹത്തിന്റെ ധൈര്യം കണ്ട് ഞാൻ ഞെട്ടി പോയി.
അദ്ദേഹം എന്റെ കൈയിൽ പിടിച്ച് വട്ടം കറക്കി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പോലും മനസിലായില്ല. അദ്ദേഹം ധൈര്യവും ആത്മവിശ്വാസവുമുള്ള ആളാണ്. ഒരു നിയന്ത്രണത്തിലായിരിക്കണമെന്ന് ഞാൻ മനസിലാക്കി. എന്നാൽ നിക്ക് ചുറ്റും നിൽക്കുമ്പോൾ ശാന്തവും സുരക്ഷിതവുമാണെന്ന് അനുഭവപ്പെട്ടു.
അങ്ങനെ ഞാൻ അതിലേക്ക് എത്തി. ഞങ്ങളുടെ പ്രണയം അത്രയും ചെറിയൊരു സമയത്തിലാണ് ഉണ്ടാവുന്നത്. ഒരു തിരമാല കയറി ഇറങ്ങി പോയത് പോലെയാണ്. കാരണം ഞാൻ അദ്ദേഹത്തെ അത്രയധികം വിശ്വസിക്കുന്നുണ്ട്. അടുത്തിടെ തനിക്ക് ഒരുപാട് കുട്ടികളെ വേണമെന്ന കാര്യം കൂടി പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.
എനിക്ക് കഴിയുന്നത്ര കുട്ടികളെ വേണം. ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാനുള്ള അത്രയും. പക്ഷേ അക്കാര്യത്തിൽ അത്ര ഉറപ്പില്ലെന്നും നടി പറയുന്നു. ഇത് മാത്രമല്ല രസകരമായൊരു ചിത്രം പ്രിയങ്ക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണിപ്പോൾ.
ലണ്ടനിലെ തിരക്ക് പിടിച്ച ജീവിതത്തിനിടെ അൽപസമയം ഒരു കസേരയിൽ ഉറങ്ങി കിടക്കുന്ന ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ടെക്സ്റ്റ് ഫോർ യു എന്ന ഹോളിവുഡ് സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടിയിപ്പോൾ. ലോക്ഡൗണും കൊറോണയുടെ രണ്ടാം ഘട്ടവും വന്നതോടെ ലണ്ടനിൽ തന്നെ നടിയ്ക്ക് കഴിയേണ്ടി വരികയായിരുന്നു.