ഒരുകാലത്ത് മലയാള സിനിമയിൽ ഏറെ തിരക്കുള്ള നായികയായിരുന്നു പ്രമീള. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ പ്രമീള വേഷമിട്ടിട്ടുണ്ട്. രവികുമാറിന്റെയും വിൻസന്റിന്റെയും രാഘവന്റെയും ഒക്കെ നായികായയി പ്രമീള മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്നു.
തമ്പുരാട്ടി എന്ന ചിത്രത്തിൽ ഗ്ലാമർ വേഷത്തിൽ എത്തിയതോടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ തമ്പുരാട്ടിയിലെ ഗ്ലാമർ വേഷത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചിൽ.
അഭിമുഖത്തിലെ പ്രമീളയുടെ വാക്കുകൾ ഇങ്ങനെ:
Also Read
കിടിലൻ ഡാൻസുമായി നടി അവതിക മോഹൻ, തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ആണോ ഇതെന്ന് ആരാധകർ: വീഡിയോ വൈറൽ
തമ്പുരാട്ടി ഒരു ഗ്ലാമർ ചിത്രമാണ്. ആ സിനിമയുടെ പ്രിവ്യു കാണാൻ അച്ഛനും അമ്മയും സഹോദരങ്ങളും വന്നിരുന്നു. അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാൻ ഇരുന്നത്.ഗ്ലാമർ സീൻ വന്നപ്പോൾ ഞാൻ കുനിഞ്ഞിരുന്നു.
അപ്പോൾ എനിക്ക് വിഷമം തോന്നി. തമ്പുരാട്ടിയുടെ ലൊക്കേഷനിൽ അച്ഛനും അമ്മയും വന്നില്ല. ഗ്ലാമർ ചിത്രമെന്ന് ഞാൻ പറഞ്ഞിരുന്നു. അരങ്ങേറ്റം സിനിമയുടെ ലൊക്കേഷനിലാണ് നടി ഉഷറാണിയെ പരിചയപ്പെടുന്നത്. വളരെ വേഗം ഉഷ എന്റെ നല്ല സുഹൃത്തായി.
ഉഷയുടെ ഭർത്താവ് എൻ. ശങ്കരൻനായരാണ് തമ്പുരാട്ടിയുടെ സംവിധായകൻ. അവർ കഥ പറഞ്ഞു. ആദ്യം ഞാൻ നിരസിച്ചു. പിന്നേ നിർബന്ധിച്ചു. അങ്ങനെയാണ് അഭിനയിക്കാൻ തീരുമാനിച്ചത്. കഥാപാത്രം നന്നാവാൻ കുറിച്ചു സെക്സിയായി അഭിനയിക്കണമെന്ന് ഉഷ അഭ്യർത്ഥിച്ചു. ഞാൻ അതും അനുസരിച്ചു.
നല്ല സിനിമയാണ് തമ്പുരാട്ടി. മികച്ച പ്രമേയം. ജീവിതം മുഴുവൻ കന്യകയായി ജീവിക്കുന്ന കഥാപാത്രം. സംഭവം, ഉത്പത്തി, താലപ്പൊലി, അംഗീകാരം, ഡ്രൈവർ മദ്യപിച്ചിരുന്നു, വെടിക്കെട്ട് തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങളായിരുന്നു.
എന്നാൽ പ്രേക്ഷകർ ആദ്യം ഓർക്കുന്നത് തമ്പുരാട്ടി എന്ന ചിത്രവും രാഗിണി തമ്പുരാട്ടി എന്ന കഥാപാത്രവുമാണ്. ഞാൻ അവർക്ക് തമ്പുരാട്ടി പ്രമീളയും. തമ്പുരാട്ടിയിൽ അഭിനയിച്ചതിൽ കുറ്റബോധമില്ല. എന്നാൽ ആ സിനിമയിൽ ചില ബിറ്റ് സീനുകൾ തിയേറ്ററുകാർ ഉൾപ്പെടുത്തിയതായി പിന്നീട് അറിഞ്ഞുവെന്നും പ്രമീള പറയുന്നു.