അയ്യപ്പൻനായരായി എത്തേണ്ടിയരുന്നത് മോഹൻലാൽ, പക്ഷേ ആ ഒരു കാര്യം തടസ്സമായി

81

മലയാളത്തിന്റെ യുവതാരങ്ങളായ പൃഥ്വിരാജിന്റെയും ബിജു മേനോന്റെയും സിനിമാ കരിയറിലെ തിളക്കമാർന്ന വേഷങ്ങളായിരുന്നു മാസും ക്ലാസും ഒന്നിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം. സിനിമയിലെ നായകസങ്കൽപ്പങ്ങളെയെല്ലാം പൊളിച്ചെഴുതിയ സിനിമ കൂടിയായിരുന്നു അയ്യപ്പനു കോശിയും.

എന്നാൽ ഈ ചിത്രത്തിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കിയപ്പോൾ അയ്യപ്പൻ നായർ എന്ന കഥാപാത്രമായി ആദ്യം സച്ചിയുടെ മനസിൽ തെളിഞ്ഞത് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മുഖമായിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അവസാന നാളുകളിൽ അനുവദിച്ച ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

Advertisements

ഒരു നടന് സാധ്യമായ എല്ലാ വേഷങ്ങളും മോഹൻലാൽ ചെയ്തിട്ടുണ്ട്. അയ്യപ്പനും കോശിയും എഴുതി തീർത്തപ്പോൾ ആദ്യം അയ്യപ്പൻ നായരായി മനസിൽ വന്നത് മോഹൻലാലായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ താരമൂല്യം ആ കഥാപാത്രത്തിന് തടസമാകുമെന്നു തോന്നി.

ബിജു മേനോന് ആ കഥാപാത്രത്തോട് നീതി പുലർത്താൻ കഴിയുമെന്നു വിശ്വസിച്ചു. സിനിമ ചെയ്തു കഴിഞ്ഞപ്പോൾ അതു സത്യമാണെന്ന് ബോധ്യപ്പെട്ടു. അത്രയും മനോഹരമായാണ് ബിജു മേനോൻ ആ കഥാപാത്രം അവതരിപ്പിച്ചത്. സാധാരണ ഒരു പ്രൊജക്ടുമായി മോഹൻലാലിനെ സമീപിക്കാൻ എനിക്കിഷ്ടമായിരുന്നില്ല. അദ്ദേഹത്തിനായി മനസിൽ ചില ആശയങ്ങളുണ്ടെന്നും സച്ചി പറഞ്ഞിരുന്നു.

അതേ സമയം മലയാളത്തിലെ ഒട്ടു മിക്ക സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള സച്ചിയുടെ മനസിൽ നടൻ മോഹൻലാലിനു വേണ്ടി അതിമനോഹരമായ കഥാപാത്രവും ഒരുങ്ങിയിരുന്നു. മോഹൻലാൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായിരിക്കുമെന്നായിരുന്നു അതിനെക്കുറിച്ച് സച്ചിയുടെ പരാമർശം. എന്നാൽ മനസിൽ ഉത്ഭവിച്ച ആ കഥാപാത്രം പിറവിയെടുക്കും മുൻപേ അദ്ദേഹം വിടപറഞ്ഞു.

ആറു കോടി മുടക്കി അറുപതു കോടി നേടിയ അയ്യപ്പനും കോശിയും എന്ന കൊച്ചുസിനിമയെ കോളിവുഡും ബോളിവുഡും നോട്ടമിട്ടിരുന്നു. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ റീമേക്കിനായി ഈ രണ്ട് ഇൻഡസ്ട്രികളിൽ നിന്നും സച്ചിയെ തേടി വിളികളെത്തി. ബോളിവുഡിൽ ജോൺ എബ്രഹാമാണ് ചിത്രത്തിന്റെ പുനർനിർമാണ അവകാശം വാങ്ങിയതെങ്കിൽ തമിഴിൽ അതു സ്വന്തമാക്കിയത് നിർമാതാവ് കതിരേശനായിരുന്നു.

Advertisement