2023ല്‍ വന്‍വിജയ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടും മമ്മൂട്ടി മൂന്നാമത്, ബോക്‌സ് ഓഫീസില്‍ ഇപ്പോഴും മുന്നില്‍ ഈ യുവതാരം ചിത്രം

412

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ മുന്നില്‍ നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. അഭിനയമികവുകൊണ്ടും പ്രായത്തെ വെല്ലുന്ന സൗന്ദര്യം കൊണ്ടും സിനിമാപ്രേമികളെ വിസ്മയിപ്പിച്ച നടനാണ് അദ്ദേഹം. മമ്മൂട്ടി അഭിനയത്തിലും ബോക്‌സ് ഓഫീസ് കളക്ഷനിലും അമ്പരപ്പിച്ച വര്‍ഷമായിരുന്നു 2023.

Advertisements

അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. കോടികളാണ് വാരിയത്. എന്നാല്‍ ഈ വര്‍ഷം സംഭവിച്ച ഒത്തിരി സര്‍പ്രൈസ് ഹിറ്റുകള്‍ കാരണം മമ്മൂട്ടിക്ക് മലയാളത്തിലെ ആഗോള കളക്ഷനില്‍ ഒന്നാമത് എത്താന്‍ കഴിഞ്ഞില്ല.

Also Read: മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകും; കാതല്‍ സിനിമയെ കുറിച്ച് നടി അന്ന ബെന്‍

കണ്ണൂര്‍ സ്‌ക്വാഡാണ് മമ്മൂട്ടിയുടെ 2023ലെ വമ്പന്‍ ഹിറ്റ് ചിത്രം. ഒത്തിരി വമ്പന്‍ റിലീസുകള്‍ ഉണ്ടായിട്ടും ഈ ചിത്രം ബോക്‌സ് ഓഫീസില്‍ കുതിച്ചുപാഞ്ഞു. ആകെ 82കോടിയാണ് ആഗോള തലത്തില്‍ ചിത്രം നേടിയത്. എന്നാല്‍ 2023ലെ ചിത്രങ്ങളില്‍ മൂന്നാംസ്ഥാനത്തായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്.

ജൂഡ് ആന്റണി ജോസഫിന്റെ 2018 ആയിരുന്നു ഈ ലിസ്റ്റില്‍ ഒന്നാമത്. ചിത്രം മലയാളത്തിലെ തന്നെ ആദ്യ 200കോടി ചിത്രമായി. ടൊവിനോ തോമസ്, ആസിഫ് അലി ഉള്‍പ്പെടെ നിരവധി വലുതും ചെറുതും താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്.

Also Read: ‘സിനിമ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് മമ്മൂക്ക പറഞ്ഞു, അന്ന് ആ അവസരം മുതലെടുക്കാൻ സാധിച്ചില്ല, പിന്നെ അഭിനയിപ്പിച്ചത് ബിജുവിനെ’: സോഹൻലാൽ

ആര്‍ഡിഎക്‌സാണ് രണ്ടാമത് നില്‍ക്കുന്ന ചിത്രം. റിലീസിന് മുന്നേ ഒരു പ്രതീക്ഷയുമില്ലാതിരുന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ വന്‍ വിജയമായി തീരുകയായിരുന്നു. ആഗോള തലത്തില്‍ ചിത്രം 84.55 കോടിയാണ് നേടിയത്.

Advertisement