2022ൽ തന്റെ വീട്ടിൽ വന്ന ആദ്യ അതിഥിയെ കുറിച്ച് പറഞ്ഞ് മീന ; നിങ്ങളും ജാഗരൂകരായിരിയ്ക്കൂവെന്ന് താരം

94

പ്രശസ്ത നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2022ൽ തന്റെ വീട്ടിൽ എത്തിയ ആദ്യത്തെ അതിഥി എന്നു കുറിച്ചു കൊണ്ടാണ് മീനയുടെ പോസ്റ്റ്. എല്ലാവരോടും ആരോഗ്യത്തോടെ ഇരിക്കാനും മീന പറയുന്നു.

Advertisements

ALSO READ

ഒരു നാണവുമില്ലാതെ കിടക്ക പങ്കിടാൻ അയാളെന്നെ ക്ഷണിച്ചു, സംവിധായകന്റെയും നിർമ്മാതാവിന്റെയും കൂടെ കിടക്കാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ലെന്ന ഉപദേശവും തന്നു; പ്രമുഖ സംവിധായകന് എതിരെ നടി ദിവ്യ ഉണ്ണി

”2022ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അദ്ദേഹത്തിന് എന്റെ മുഴുവൻ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ വീട്ടിലിരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിൻ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടർത്താതിരിക്കാനും ശ്രദ്ധിക്കൂ” എന്നാണ് മീനയുടെ കുറിപ്പ്.

ബ്രോ ഡാഡി ആണ് മീനയുടെതായി റിലീസിന് ഒരുങ്ങുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായാണ് മീന എത്തുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെയും മീനയുടെയും മകനായാണ് പൃഥ്വി വേഷമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ALSO READ

ജീവിതത്തിലേക്ക് പുതിയ ഒരു അതിഥിയെത്തുന്ന സന്തോഷത്തോടൊപ്പം മറ്റൊരു സന്തോഷം കൂടി പങ്കുവച്ച് മനീഷ ; ശ്രദ്ധ നേടി ചിത്രങ്ങളും വീഡിയോയും

ദൃശ്യം 2-വിന് ശേഷം മോഹൻലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രജനികാന്ത് ചിത്രം അണ്ണാത്തെ ആണ് മീനയുടെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം.

 

 

Advertisement