വർഷങ്ങളായി സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കുന്ന, മലയാളം സിനിമാ ആരാധകർക്ക് ഏറെ സുപരിചിതൻ ആയ നടൻ ആണ് ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമകളിൽ നിരന്തരം അഭിനയിച്ച് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാല. നായകനായും വില്ലനായും സഹനടനായും എല്ലാം നിരവധി സിനിമകളിൽ ബാല അഭിനയിച്ചിട്ടുണ്ട്.
അൻപ് എന്ന തമിഴ് സിനിമയിലൂടെ ആണ് ബാല അഭിനയ ലോകത്തേക്ക് എത്തിയത്. തുടർന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളിൽ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.
ഈ ബന്ധം പക്ഷേ വേർ പിരിഞ്ഞിരുന്നു. തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ ആണ് ബാല രാണ്ടാമത് വിവാഹം കഴിച്ചത്. ആദ്യ ഭാര്യ അമൃത സുരേഷും ആയുള്ള ബന്ധം വേർപെടുത്തിയ ശേഷം ആയിരുന്നു എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. അതേ സമയം ലോകക്കപ്പ് ഫുഡ്‌ബോളിലെ
അർജന്റീനയുടെ വിജയത്തോടൊപ്പം തന്റെ ജന്മദിനവും നടൻ ബാല ആഘോഷിച്ചിരുന്നു.
ഈ ആഘോഷത്തിൽ പങ്കു ചേരാനായി ഭിന്നശേഷിക്കാരായ നിരവധി ആളുകളും എത്തിയിരുന്നു. ഇപ്പോൾ ഇതാ കേക്ക് മുറിച്ച ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ ബാല പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.
എന്റെ ജന്മദിനത്തിൽ ഞാനൊരു കാര്യം പറയാം, ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ഈ ഭൂമിക്ക് വേണ്ടി ഞാൻ ചെയ്യും.
എനിക്ക് ഒരു തരത്തിലുള്ള ക്രൈസിസും ഇല്ല. ചെന്നൈയ്ക്ക് പോവേണ്ടല്ലോ അല്ലേ ഞാൻ ന്യായത്തിന്റെ ഭാഗത്താണ് നിന്നത്.എന്റെ കാര്യത്തിന് വേണ്ടി മാത്രമല്ല ഞാൻ വോയ്സ് ഉയർത്തിയത്. ഒരുപാട് പേർക്ക് വേണ്ടിയാണ് ഞാൻ സംസാരിച്ചത്. പക്ഷെ ഞാൻ ഒറ്റപ്പെട്ട് പോയി. അടുത്ത ദിവസം പോലും ഞാൻ പ്ലാൻ ചെയ്തിട്ടില്ല.
എനിക്ക് ഒരു തരത്തിലുള്ള പ്ലാനും ഇല്ല. ജീവിക്കുന്നിടത്തോളം കാലം സന്തോഷമായി ജീവിക്കുക അത്രമാത്രം എന്ന് ബാല പറയുന്നു. അതേ സമയം പിറന്നാൾ ആശംസിക്കാൻ ആരൊക്കെ വിളിച്ചുവെന്ന് ചോദിച്ചപ്പോൾ രാത്രി നമിതയും സണ്ണി ലിയോണും വിളിച്ചു എന്നാദ്യം പറഞ്ഞ ബാല ഒന്ന് പോടോ ചുമ്മ പറഞ്ഞതാണ് ആരും വിളിച്ചിട്ടില്ലെന്ന് ബാല വ്യക്തമാക്കി.
വഴക്കെല്ലാം മറ്റിവെച്ചാണ് ഞാൻ സംസാരിക്കുന്നത്. പിറന്നാൾ ദിവസമായ ഇന്നെങ്കിലും വിളിക്കാമായിരുന്നു അസോസിയേഷനിൽ നിന്ന്. അത്രയും പാപമൊന്നും ഞാൻ ചെയ്തിട്ടില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. എനിക്ക് ആയിരം പേർ വേണ്ട. എന്നെ സ്നേഹിക്കുന്ന ഒരാൾ മതി. എന്റെ വീട്ടിലുള്ള സ്ത്രീകളെ ചിലർ കളിയാക്കുന്നുണ്ട്. ആ രീതി ശരിയല്ല. അത് നിർത്തിക്കോണം എന്നും പറയുന്നു.
അതേ സമയം അടുത്തിടെ നടൻ ഉണ്ണി മുകിന്ദന് എതിരെ ഗുരുതര ആരോപണവുമായി ബാല എത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന ഉണ്ണി മുകുന്ദൻ നായകനായി, നിർമ്മിച്ച ചിത്രത്തിൽ അഭിനയിച്ചതിന് താൻ അടക്കമുള്ളവർക്ക് പ്രതിഫലം നൽകിയില്ല എന്നായിരുന്നു ബാല ആരോപിച്ചത്.