മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്നിരുന്ന സൂപ്പർ നായിക ആയിരുന്നു ഒരു കാലത്ത് നടി ഭാനു പ്രിയ. ആരെയും കൊതിപ്പിക്കുന്ന ആകാര വടിവ് കൊണ്ടും അഭിനയ മികവ് കൊണ്ടും അംഗലാവണ്യം കൊണ്ടും പ്രേക്ഷക ഹൃദയങ്ങൾ ഭാനുപ്രിയ കീഴടക്കിയിരുന്നു.
തെലുങ്ക് നടിയായിരുന്ന ഭാനുപ്രിയ മലയാളം, ത്മിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം പെരെടുത്തിട്ടുണ്ട്.മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന്റെ നായികയായി ‘രാജശിൽപി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ഭാനുപ്രിയ കടന്നുവന്നത്.
പിന്നീട് മെഗ്‌സാറ്റാർ മമ്മൂട്ടിക്ക് ഒപ്പം അഴകിയ രാവണൻ, സുരേഷ് ഗോപിയുടെ നായികയായി കുലം , ഹൈവേ. ജയറാമിന് ഒപ്പം കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നടി വേഷമിട്ടിട്ടുണ്ട്. നടൻ കൃഷ്ണയ്ക്ക് ഒപ്പം ഋഷ്യശൃംഗൻ എന്ന സിനിമയിലും നടി മലയാളത്തിൽ അഭിനയിച്ചിരുന്നു.
നേരത്തെ മലയാളത്തിൽ എത്തു മുമ്പ് മമ്മൂട്ടിക്ക് ഒപ്പം അഴകൻ എന്ന തമിഴ് സിനിമയിലും ഭാനു പ്രിയ അഭിനയിച്ചിരുന്നു.
അതേ സമയം തന്റെ ഒപ്പം അഭിനയിച്ച മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നീ താരങ്ങളുടെ സ്വഭാവ സവിശേഷതയെ കുറിച്ച് ഒരിക്കൽ ഭാനുപ്രിയ വ്യക്തമാക്കിയിരുന്നു. അത് ഇങ്ങനെ:
രാജശിൽപിയുടെ ചിത്രീകരണത്തിന് ഇടയിൽ എനിക്കൊരു കാര്യം മനസ്സിലായി. മോഹൻലാൽ എന്നത് വലിയൊരു നടൻ മാത്രമല്ല. നല്ലൊരു മനുഷ്യനും കൂടിയാണെന്ന്. എല്ലാവരെയും വലിപ്പ ചെറുപ്പമില്ലാതെ കാണുന്ന ആൾ കൂടിയാണ് മോഹൻലാൽ.
മമ്മൂട്ടി കുറച്ച് റിസർവ്ഡ് ആണ്. അനാവശ്യമായി സംസാരത്തിനൊന്നും വരില്ല. എന്നാലും നല്ല ഫ്രണ്ട്‌ലിയായിരിക്കും. മമ്മൂട്ടിയോടൊപ്പം മലയാളത്തിൽ മാത്രമല്ല അഴകൻ എന്ന തമിഴ് ചിത്രത്തിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. മികച്ച ാെരു വ്യക്തിത്തത്തിന് ഉടമയാണ് അദ്ദേഹം.
സുരേഷ് ഗോപിയും അദ്ദേഹം മമ്മൂട്ടിയെ പോലെ കുറച്ച് റിസർവ്ഡ് ആയിരുന്നു. കൂടെ അഭിനയിക്കുന്ന ആർട്ടിസ്റ്റുകളോട് പരമാവധി സഹകരിക്കുന്ന മനുഷ്യൻ കൂടിയാണ്. ജയറാം എപ്പോഴും നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും. ജയറാം സെറ്റിലുള്ളപ്പോൾ സമയം പോകുന്നതറിയില്ല. മിമിക്രിയും താമാശയുമായി ഓടി നടക്കും ജയറാം എന്നും നടി പറഞ്ഞിരുന്നു.