ചാണക്യൻ ആകേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നു, പക്ഷേ ആയത് കമൽഹാസൻ, കാരണം ഇതാണ്

1089

അഭിനയ ജീവിതത്തിന്റെ 50 വർഷങ്ങളും കടന്ന് മുടിചൂടാമന്നൻ ആയി തിളങ്ങി നിൽക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ആയിരക്കണക്കിന് കഥകൾ ഇപ്പോഴും കേൾക്കുന്നുണ്ട്. അതിൽ നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കും. ഏത് കഥ ഇഷ്ടപ്പെടും എന്നൊന്നും പറയുക വയ്യ.

അപ്പോഴത്തെ മൂഡിൽ നല്ലതെന്ന് തോന്നുന്ന കഥയ്ക്ക് ആയിരുക്കു മെഗാസ്റ്റാർ ഓകെ പറയുക. കഥയിൽ എന്തെങ്കിലും സ്പാർക്ക് തിരിച്ചറിഞ്ഞ് ആയിരിക്കും മമ്മൂട്ടി ഓകെ പറയുക. മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ ടികെ രാജീവ് കുമാർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ചാണക്യൻ.

Advertisements

മലയാളത്തിലെ മികച്ച ത്രില്ലറുകളിൽ ഒന്നായി മാറിയ ചാണക്യനിൽ നായകനായി എത്തിയത് ഉലകനായകൻ കമൽഹാസൻ ആയിരുന്നു. ജയറാമും തിലകനും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അതേ സമയം ഈ സിനിമയിൽ ആദ്യം നായകനായി ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു.

Also Read
ജനനം ബ്രാഹ്‌മണ കുടുംബത്തിൽ, പിന്നെ മതം മാറി സുവിശേഷ പ്രാസംഗികയായി; സൂപ്പർ ഗ്ലാമർ നായിക നടി മോഹിനിയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

മമ്മൂട്ടിക്ക് കഥ ഇഷ്ടമാകുകയും ചെയ്തിരുന്നു. എന്നാൽ, മറ്റാരെങ്കിലും സംവിധാനം ചെയ്താൽ താൻ ചാണക്യനിൽ അഭിനയിക്കാം എന്നതായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. രാജീവ് കുമാറിൽ എന്തോ ഒരു വിശ്വാസക്കുറവ് അന്ന് മമ്മൂട്ടിക്ക് തോന്നിയിരിക്കണം. എന്തായാലും അതിൽ മമ്മൂട്ടി അഭിനയിച്ചില്ല.

പിന്നീട് കമൽഹാസൻ ആ ചിത്രത്തിൽ അഭിനയിക്കുകയും ചാണക്യൻ സൂപ്പർഹിറ്റായി മാറുകയും ചെയ്തു. പക്ഷേ രാജീവ് കുമാറിനെ കുറിച്ച് മമ്മൂട്ടിക്ക് ഉണ്ടായിരുന്ന ആ തെറ്റിദ്ധാരണ പിന്നീട് മാറി. മമ്മൂട്ടിയെ നായകനാക്കി രാജീവ് മഹാനഗരം എന്ന ത്രില്ലർ ഒരുക്കുകയും ചെയ്തു.

ആ സിനിമ ശരാശരി വിജയം മാത്രമായിരുന്നു എങ്കിലും മമ്മൂട്ടി അവതരിപ്പിച്ച ചന്തക്കാട് വിശ്വൻ എന്ന കഥാപാത്രം ഏവരും ഓർക്കുന്ന ഒന്നായി മാറിയിരുന്നു.

Also Read
സിനിമാക്കാർ തന്നെയാണ് എന്നെയും മീരയെയും കുറിച്ച് ആ ഗോസിപ്പുകൾ പറഞ്ഞു പരത്തുന്നത്, അന്ന് ലോഹിതദാസ് പറഞ്ഞത്

Advertisement