ഐവി ശശിയുടെ സംവിധാനത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തി വമ്പൻ വിജയം നേടിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ദേവാസുരം. 1993 ഏപ്രിൽ13 ന് റിലീസ് ചെയ്ത ചിത്രത്തിൽ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രമായി മോഹൻലാൽ പൂണ്ടു വിളയാടിയ ചിത്രം കൂടിയാണ് ദേവാസുരം.
ഇന്നും ടെലിവിഷനിൽ ഈ ചിത്രത്തിന് ആരാധകർ ഏറെയാണ്. ഐവി ശശി സംവിധാനം ചെയ്ത ഈ ഹിറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത് പ്രശസ്ത രചയിതാവും സംവിധായകനുമായ രഞ്ജിത്ത് ആയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭു എന്ന പേരിൽ രഞ്ജിത്ത് തന്നെ രചനയും സംവിധാനവും ചെയ്ത് ഒരുക്കിയിരുന്നു.
മോഹൻലാൽ തന്നെയായിരുന്നു രാവണപ്രഭുവിലും നായകനായി എത്തിയത്. ഇരട്ട വേഷത്തിലായിരുന്നു രാവണ പ്രഭുവിൽ മോഹൻലാൽ എത്തിയത്. ആദ്യഭാഗം പോലെ രാവണപ്രഭുവും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. വൻ താരനിരയായിരുന്നു ദേവാസുരത്തിൽ മോഹൻലാലിനോടൊപ്പം അണിനിരന്നത്. മംഗലശ്ശേരി നീലകണ്ഠനായി മോഹൻലാൽ എത്തിയപ്പോൾ നാടിയ ഭാനുമതി ആയി എത്തിയതെ നടി രേവതി ആയിരുന്നു.
നെപ്പോളിയൻ ആയിരുന്നു മുണ്ടയ്ക്കൽ ശേഖരൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ,നെടുമുടി വേണു, മണിയൻ പിള്ളരാജു,വി.കെ. ശ്രീരാമൻ, അഗസ്റ്റിൻ എന്നിങ്ങനെ അക്കാലത്തെ മലയാള സിനിമയിലെ മുൻനിര താരങ്ങളെല്ലാം ചിത്രത്തിലുണ്ടായിരുന്നു. സിനിമ പോലെ തന്നെ പാട്ടുകളും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.
ഇപ്പോഴിതാ നടി രേവതിയുടെ ഒരു പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദേവാ സുര ത്തിൽ ഭാനുമതിയായി രേവതി എത്താൻ കാരണം മോഹൻലാൽ ആണെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അത് സത്യമല്ലെന്നാണ് നടി പറയുന്നത്. തന്നെ നിർദ്ദേശിച്ചത് മോഹൻലാൽ അല്ലെന്നും ഐവി ശശി യുടെ നിർബന്ധത്തിനെ തുടർന്നാണ് താൻ ഭനുമതിയായതെന്നുമാണ് രേവതി പറയുന്നത്.
കൂടാതെ മോഹൻലാൽ നിർദ്ദേശിച്ചത് മറ്റ് രണ്ട് നായികമാരെ ആയിരുന്നു എന്നും രേവതി പറയുന്നു. മോഹൻ ലാൽ ആണ് രേവതിയെ ദേവാസുരത്തിലേക്ക് നിർദേശിച്ചതെന്ന് മുൻപ് ഒരിക്കൽ വാർത്ത പ്രചരിച്ചിരുന്നു. ദേവാസുരത്തിൽ വേഷം നൽകിയ മോഹൻലാലിനോട് പിന്നീട് രേവതി യാതൊരു നന്ദിയും പറഞ്ഞില്ല എന്ന തരത്തിലായിരുന്നു വാർത്ത.
എന്നാൽ, മോഹൻലാൽ മറ്റ് നടിമാരെയാണ് ഈ കഥാപാത്രത്തിലേക്ക് നിർദേശിച്ചതെന്നും തന്നെ വിളിച്ചത് ഐവി ശശി സാർ ആയിരുന്നെന്നും അന്നത്തെ ആരോപണങ്ങൾക്ക് മറുപടിയായി രേവതി തുറന്നു പറയുക ആയിരുന്നു. മൂന്ന് നടിമാരെയാണ് ഭാനുമതി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത്. ശോഭനയ്ക്കും, ഭാനുപ്രിയക്കും വേണ്ടി മോഹൻലാലും രഞ്ജിത്തും ഒരുപാട് വാശി പിടിച്ചു.
അവരിൽ ആരെങ്കിലും മതി എന്ന രീതിയിൽ തന്നെ നിന്നു. കാരണം അവർ രണ്ടുപേരും നർത്തകിമാരാണ്. പക്ഷെ ഐ വി ശശി സാറാണ് ഞാൻ മതിയെന്ന് തീരുമാനിക്കുന്നത്. നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോൽവിക്ക് കാരണമാകുന്ന ഭാനുമതിയായും ഞാൻ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് ഞാൻ ഭാനുമതിയാകാൻ കാരണമായതെന്നാണ് രേവതി പറഞ്ഞത്.
കോഴിക്കോട്ടുകാരനായ മുല്ലശ്ശേരി രാജുവിന്റേയും ഭാര്യ ലക്ഷ്മി രാജഗോപാലിന്റെയും ജീവിതത്തിൽ നിന്നാണ് രഞ്ജിത്ത് നീലകണ്ഠനെയും ഭാനുമതിയെയും സൃഷ്ടിച്ചത്. ദേവാസുരത്തിന്റെ കഥ തങ്ങളുടെ ജീവിതത്തിൽ നിന്നാണെന്നും എന്നാൽ അതിന്റെ ഉള്ളിൽ സിനിമയ്ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ കൂട്ടി ചേർത്തിട്ടുണ്ടെന്നും ലക്ഷ്മി രാജഗോപാൽ മുൻപ് ഒരിക്കൽ കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ദേവാസുരത്തിന്റെ കഥ ഞങ്ങളുടെത് തന്നെയാണ്. അതിന്റെ എക്സ്ട്രാക്ട് ഞങ്ങളുടെ ലൈഫാണ്. പക്ഷേ അതിന്റെ ഉള്ളിൽ സിനിമയ്ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ വന്നിട്ടുണ്ട്. ശരിക്കും രഞ്ജിത്ത് ഇവിടെ വരുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ കൂടെയാണ്. ഗിരീഷ് പണ്ടേക്കും പണ്ടേ ഇതിനുള്ളിലെ ഒരു അന്തേവാസിയാണ്. ബാബുരാജിന്റെ ഒർജിനൽ ശബ്ദം കേൾക്കാനാണ് രഞ്ജിത്ത് മുല്ലശ്ശേരിയിലേക്ക് വരുന്നത്.
പിന്നീട് പലപ്പോഴായി ഗിരീഷിനൊപ്പം രഞ്ജി വന്നു തുടങ്ങി. അങ്ങനെ കുറേശ്ശെ കുറേശ്ശെയായി ഞങ്ങളുടെ ജീവിതവും രീതികളുമെല്ലാം ചികഞ്ഞു ചികഞ്ഞെടുക്കാൻ തുടങ്ങി. അങ്ങനെ ഒരുദിവസം അദ്ദേഹം പറഞ്ഞു ഞാനൊരു സാധനം നിങ്ങളുടെ ജീവിതത്തിൽ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്നും അത് എന്താന്ന് ചോദിച്ചപ്പോൾ ദേവാസുരത്തിന്റെ സ്‌ക്രിപ്റ്റ് വായിക്കാൻ ഞങ്ങൾക്കു തരികയായിരുന്നു എന്നുമായിരുന്നു ലക്ഷ്മി രാജഗോപാൽ വ്യക്തമാക്കിയത്.