ലാലേട്ടനൊപ്പം കുഞ്ഞിക്കിളിയേ പാടിയ നടിയെ ഓർമ്മയില്ലേ, ഈ നടി ഇപ്പോൾ എവിടെ ആണെന്നറിയാമോ

4079

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ശ്രീജ. ബാലതാരമായി സിനിമയിലേക്കെത്തിയ ശ്രീജ പിന്നീട് നായകയായി മാറുകയായിരുന്നു. നാടക അഭിനേതാക്കളായ ശ്രീധരന്റേയും ഉഷയുടേയും മകളാണ് ശ്രീജ. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതൽക്ക് നാടകങ്ങളോടും സിനിമയോടും ശ്രീജയ്ക്ക് താൽപര്യമുണ്ടായിരുന്നു.

ചെറുപ്രായത്തിൽ തന്നെ അച്ഛനും അമ്മയ്ക്കുമൊപ്പം നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. എൺപത്തിരണ്ടിൽ പുറത്തിറങ്ങിയ നിധി എന്ന സിനിമയിൽ ബാലതാരമായിട്ടാണ് ശ്രീജയുടെ സിനിമ അഭിനയ ജീവിതത്തിന്റെ തുടക്കം. മനോരമ വാരികയിൽ പ്രസിദ്ധീകരിച്ചിരുന്ന കനകച്ചിലങ്ക എന്ന നോവലിലെ നായികയുടെ ചിത്രങ്ങൾ ശ്രീജയുടേതാണ്. അങ്ങനെയാണ് നടി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

പിന്നീട് നിരവധി പ്രോഗ്രാമുകളുടെ അവതാരകയായും ശ്രീജ പ്രവർത്തിച്ചു. മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ പത്മരാജൻ ഉൾപ്പെടെയുള്ളവരുടെ ഇന്റർവ്യു എടുത്തതും നടിയെ കൂടുതൽ ശ്രദ്ധേയയാക്കി. സൂപ്പർ സംവിധായകൻ സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്ത മുത്താരംകുന്ന് പിഒ എന്ന സിനിമയിലൂടെയാണ് ശ്രീജയുടെ രണ്ടാം വരവ്.

ശ്രീജ എന്ന പേരിനേക്കൾ ആരാധകർ പെട്ടെന്ന് ഓർക്കുക ഇന്ദ്രജാലം എന്ന സിനിമയിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമന നിൻ കൂടെവിടെ എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ എന്ന ഗാനരംഗത്ത് അഭിനയിച്ച നായികയെ ആയിരിക്കും

സിനിമ ഇറങ്ങി മുപ്പത്തിയൊന്ന് വർഷങ്ങൾ കഴിഞ്ഞെങ്കിലും മോഹൻലാൽ ആരാധകർക്ക് ഇന്നുംഏറെ ഇഷ്ടമുള്ള ചിത്രമാണ് ഇന്ദ്രജാലവും ഇതിലെ കുഞ്ഞിക്കിളിയെ പാട്ടും. എംജി ശ്രീകുമാറിന്റെ മനോഹരശബ്ദത്തിനൊപ്പം മോഹൻലാൽ പാടി അഭിനയിക്കുന്ന മനോഹരമായ ഗാനത്തിൽ പിണക്കം അഭിനയിച്ച് നടക്കുന്ന നായികയെ പ്രേക്ഷകർ മറക്കാൻ ഇടയില്ല.

Also Read
അന്ന് ശരിക്കും മമ്മൂക്കയാണ് വിളിക്കുന്നതെന്ന് പിന്നെയാണ് മനസിലായത്: മമ്മൂട്ടിയെ കുറിച്ച് ഗിന്നസ് പക്രു പറയുന്നു

ഇന്ദ്രജാലം സിനിമയിൽ വളരെ കുറച്ച് രംഗങ്ങളിൽ മാത്രമാണ് ശ്രീജയുടെ കഥാപാത്രം ഉള്ളതെങ്കിലും കുഞ്ഞിക്കിളിയേ കൂടെവിടേ എന്ന പാട്ടിലൂടെ എല്ലാക്കാലവും പ്രേക്ഷകർ ആ നടിയെ ഓർത്തിരിക്കും. മലയാളികളെ ഇപ്പോഴും ചിരിപ്പിക്കുന്ന മുത്താരംകുന്ന് പിഒ എന്ന സിനിമയിൽ നായികയായി അഭിനയിച്ച ലിസിയുടെ കൂട്ടുകാരിയുടെ വേഷമായിരുന്നു ശ്രീജയക്ക്.

ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരുന്നു അത്. ബാലചന്ദ്രമേനോൻ നായകനായി അഭിനയിച്ച ഒരു മെയ്മാസപുലരിയിൽ എന്ന സിനിമയിലാണ് ശ്രീജയെ പിന്നീട് പ്രേക്ഷകർ കണ്ടത്. അതിലും ചെറിയ കഥാപാത്രമാണ് ശ്രീജയ്ക്ക് ലഭിച്ചത്.

നടൻ ജഗതി ശ്രീകുമാർ സംവിധാനം ചെയ്ത അന്നക്കുട്ടി കോടമ്പാക്കം സിനിമയിൽ നായികയായി അഭിനയിച്ചത് ശ്രീജയായിരുന്നു. റ്റൈറ്റിൽ കഥാപാത്രമായ അന്നക്കുട്ടിയായിട്ടാണ് ശ്രീജ എത്തിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മഴവിൽക്കാവടി സിനിമയിലെ വിലാസിനി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. നായകനായ ജയറാമിന്റെ സഹോദരി കഥാപാത്രമായിരുന്നു അത്.

ടികെ രാജീവ്കുമാർ സംവിധാനം ചെയ്ത ചാണക്യൻ എന്ന സൂപ്പർഹിറ്റ് സിനിമയിൽ കമൽഹാസൻ അവതരിപ്പിച്ച ജോൺസൺ എന്ന കഥാപാത്രത്തിന്റെ സഹോദരിയായും പിന്നീട് നടിയെ പ്രേക്ഷകർ കണ്ടു. ജയറാം ആയിരുന്നു സിനിമയിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ സേതുരാമയ്യർ സിബിഐ സിനിമാ സീരിസിലെ രണ്ടാം സിനിമയായ ജാഗ്രതയിലും ശ്രീജ അഭിനയിച്ചു. വന്ദന എന്ന കഥാപാത്രമായിട്ടാണ് നടി എത്തിയത്.

Also Read
അമ്മായാകാൻ ഒരുങ്ങി സ്റ്റാർ സിംഗർ വിജയി സോണിയ, വളക്കാപ്പ് ചിത്രങ്ങൾ പങ്കുവെച്ച് പൊന്നോമന ഉടനെത്തുമെന്ന് അറിയിച്ച് താരം

ഷാജി കൈലാസ് രൺജി പണിക്കർ ചിത്രമായ ഡോക്ടർ പശുപതി സിനിമയിലെ ഉഷ, ചാമ്പ്യൻ തോമസിലെ സെലിൻ, ചെറിയ ലോകവും വലിയ മനുഷ്യരും സിനിമയിലെ നീതു തുടങ്ങിയ കഥാപാത്രങ്ങളായും പിന്നീട് ശ്രീജയെ പ്രേക്ഷകർ കണ്ടു. മമ്മൂട്ടി, അമല തുടങ്ങിയവർ അഭിനയിച്ച കെ മധു സംവിധാനം ചെയ്ത മൗനം സമ്മതം എന്ന സിനിമയിലൂടെ തമിഴ് സിനിമലോകത്തേക്കും ശ്രീജ എത്തി.

വിജയലക്ഷ്മി എന്നായിരുന്നു ശ്രീജയുടെ കഥാപാത്രത്തിന്റെ പേര്. കെഎസ് രവികുമാർ സംവിധാനം ചെയ്ത ചേരൻ പാണ്ട്യൻ എന്ന സിനിമയിലൂടെ നായികയായും തമിഴ് പ്രേക്ഷകർക്കിടയിൽ ശ്രീജ സുപരിചിതയായി. വലിയ വിജയമാണ് സിനിമ നേടിയത്. എംജിആർ നഗറിൽ, തയ്യൽക്കാരൻ, മുതൽ കുരൽ, തങ്ക പാപ്പ തുടങ്ങിയ തമിഴ് സിനിമകളിലും നടി അഭിനയിച്ചു. കുറ്റപ്പത്രം, എഴുന്നള്ളത്ത്, ഘോഷയാത്ര തുടങ്ങിയ മലയാള സിനിമകളിലും നടി അഭിനയിച്ചു.

സെവന്തി എന്ന സിനിമയിൽ കൂടെ നായകനായി അഭിനയിച്ച സന്താന പാണ്ട്യനെയാണ് ശ്രീജ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം അഭിനയജീവിതത്തോട് ബൈ പറയുകയും ചെയ്തു. കൈരളി വിലാസം ലോഡ്ജ്, ഒരു പൂ വിരിയുന്നു, മനുഷ്യബന്ധം തുടങ്ങി ദൂരദർശൻ സീരിയലുകളിലും ശ്രീജ അഭിനയിച്ചിരുന്നു. ഇപ്പോൾ ചെന്നൈയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് ശ്രീജ.

Advertisement