ചെറിയ പ്രായമുള്ള പുരുഷനുമായി പ്രണയിക്കുന്നത് വളരെ വികാരപരമായ കാര്യമാണ്: ശ്വേതാ മേനോൻ

2107

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായിക ആയി 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് നടി ശ്വേതാ മേനോൻ. ജോമോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം കൈനിറയെ സിനിമകളായിരുന്നു താരത്തിന് ലഭിച്ചത്.

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയിക്ക് പിന്നാലെ മോഡലിങ്ങിലും തിളങ്ങിയ താരം പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. അതേ സമയം തന്റെ അഭിനയജീവിതത്തിന്റെ 30ാം വാർഷികം ആഘോഷിക്കുകയാണ് ശ്വേതാ മേനോൻ ഇപ്പോൾ.

Advertisements

Also Read
ആരേയും കുറ്റപ്പെടുത്താൻ ഉദ്ദേശിച്ച് ചെയ്തതല്ല ; ഫേസ്ബുക്ക് പോസ്റ്റിന് സിദ്ദിഖിന്റെ പ്രതികരണം

നിരവധി ചിത്രങ്ങളിലൂടെ വിവിധ ഭാഷകളിലായി പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് ശ്വേതാ മേനോൻ. മലയാളം, ഹിന്ദി, കന്നഡ, തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ ശ്വേത അഭിനയിച്ചു. ഇപ്പഴും റിയാലിറ്റി ഷോകളിൽ ജഡ്ജിയായും മത്സരാർത്ഥിയായും ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്വേത സജീവമാണ്.

ഇപ്പോൾ ഇതാ താരം തന്റെ സിനിമ കരിയറിലെ തന്നെ വിശേഷങ്ങൾ എല്ലാം തന്നെ തുറന്ന് പറയുകയാണ്.

ശ്വേതാ മേനോന്റെ വാക്കുകൾ ഇങ്ങനെ:

മുപ്പത് വർഷങ്ങൾ കടന്ന് പോയിരിക്കുകയാണ്. എന്റെ കരിയർ ആരംഭിച്ചത് ഇന്നലെ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ ഒരിക്കലും കാര്യങ്ങൾ പ്ലാൻ ചെയ്യുന്ന ആളല്ല. ഞാൻ സിനിമാ പശ്ചാത്തലത്തിൽ നിന്നല്ല വന്നത്. ഒരുക്കമില്ലാതെയാണ് സിനിമയിലേക്ക് വന്നത്, എന്റെ നാളെ എന്താണെന്ന് എനിക്കറിയില്ല. പക്ഷെ ഞാൻ ഭാഗ്യവതി ആയിരുന്നു. എനിക്ക് എല്ലാത്തരം വേഷങ്ങളും ലഭിച്ചിട്ടുണ്ട്.

ഞാൻ ഒരു നെഗറ്റീവ് റോൾ ചെയ്തപ്പോഴും അത് ഒരു പ്രധാനപ്പെട്ട നെഗറ്റീവ് റോളായിരുന്നു. 30 വർഷമായി ഞാൻ നായകനായി അഭിനയിച്ചു, നായിക എന്നല്ല, നായകനായി എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇൻഡസ്ട്രിയിൽ നിന്നും എന്തും ചെയ്യാനുള്ള ലൈസൻസ് തന്ന പ്രേക്ഷകരിൽ നിന്നും എനിക്ക് ഒരുപാട് വാത്സല്യം ലഭിച്ചു.

ആളുകൾ എന്ത് വിചാരിക്കുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഐറ്റം സോങ്ങുകൾ മുതൽ ഫോട്ടോ സെഷൻ വരെ എല്ലാം ഞാൻ ഒരു ജോലിയായി ചെയ്തിട്ടുണ്ട്. എന്നെ മനസ്സിൽ വെച്ചാണ് ഒരു വേഷം എഴുതിയതെന്ന് പറഞ്ഞ് സിനിമാ പ്രവർത്തകർ മുന്നോട്ട് വരുമ്പോൾ എനിക്ക് നന്ദിയും അനുഗ്രഹവും തോന്നാറുണ്ട്. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്.

Also Read
‘വളരെ മോശമായ കാര്യമാണ് സിദ്ദിഖ് ചെയ്തത്’; സിദ്ദിഖിന്റെ പ്രവർത്തിയ്‌ക്കെതിരെ തുറന്നടിച്ച് മണിയൻപിള്ള രാജു

കളിമണ്ണ് എന്ന സിനിമ മറ്റ് ഇരുപത് പേരുടെ അടുത്ത് പോയിട്ട് ആരും എടുക്കാതെ അവസാനം എന്റെ അടുത്ത് വന്നതല്ല. അത് എന്റെ അടുത്തേക്കാണ് ആദ്യം വന്നത്. ഞാൻ അത് ചെയ്യാമെന്ന് പറയുക ആയിരുന്നു. കോണ്ടത്തിന്റെ പരസ്യം ചെയ്തപ്പോൾ ഒരു മോഡലായി ജോലിയുടെ ഭാഗമായി ഞാനത് എടുത്തു.

എന്റെ ജോലി സംസാരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അച്ഛൻ എപ്പോഴും എന്നോട് പറഞ്ഞിരുന്നു. കാരണം പരസ്യം കൗതുകം ഉണർത്തുന്നുണ്ടെങ്കിൽ അത് വിജയിച്ചു എന്നാണ്. 2017 ൽ പുറത്തിറങ്ങിയ നവൽ എന്ന ജുവൽ എന്ന ചിത്രത്തിൽ പുരുഷനായി അഭിനയിക്കാൻ സംവിധായകൻ രഞ്ജിത്ത് പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടിരുന്നു. പിന്നീട് സന്തോഷമാണ് തോന്നിയത്.

എനിക്ക് വേണ്ടി ആളുകൾ എഴുതി കൊണ്ടിരിക്കുന്നു. അവരുടെ ഉള്ളിലെ തീ എനിക്ക് തീപ്പൊരിയായിട്ടാണ് നൽകുന്നത്. മുംബൈയിൽ ജീവിച്ച് വളർന്ന ആളാണ് ഞാൻ. രതി നിർവേദം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു.

എന്നാൽ സംവിധായകൻ രാജീവ് കുമാർ ആ സിനിമ ഞാൻ ചെയ്യണമെന്ന് പറഞ്ഞു. 1978 ൽ പുറത്തിറങ്ങിയ രതി നിർവ്വേദം കാണരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചെറിയ പ്രായമുള്ള പുരുഷനുമായി പ്രണയിക്കുന്നത് വളരെ വികാരപരമായ കാര്യമാണെന്നും ശേത്വാ മേനോൻ പറയുന്നു.

Also Read
പക്കാ ആറേഞ്ച്ഡ് ആയിരുന്നു, ഇനി ഒരു മടങ്ങിവരവ് ഉണ്ടാകില്ല, ആരാധകരെ സങ്കടത്തിലാക്കി നടി തൻവി രവീന്ദ്രൻ

Advertisement