സിനിമാ അഭിനയരംഗത്തേക്ക് ബാലതാരമായി വന്ന് പിന്നീട് മലയാളികളുടെ അരുമായി മാറിയ നായികയാണ് നസ്രിയ നസീം. നായികയായി തിളങ്ങി നിൽക്കുമ്പോൾ തന്നെ യുവതാരം ഫഹാദ് ഫാസിലിനെ വിവാഹം കഴിക്കുകയായിരുന്നു നസ്‌റിയ.
ഇപ്പോൾ മലയാളികളുടെ പ്രീയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായി നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
യുവനിരയെ അണിനിരത്തി അഞ്ജലി മേനോൻ ഒരുക്കിയ ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിന്റ വൻ വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒന്നടങ്കം വലിയ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്.
അതോ സമയെ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് നസ്‌റിയ. നസ്രിയക്ക് ആശംസകളുമായി നിരവധി താരങ്ങളെത്തിയിട്ടുണ്ട്. ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രത്തിലെ ചിത്രത്തിനൊപ്പമാണ് ദുൽഖർ ആശംസകൾ നേർന്നത്.
മറ്റൊരു അച്ഛന്റെ മകൾ, പക്ഷേ ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തിൽ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളിൽ പലർക്കും ഒരു അത്ഭുതമാണ്. നിന്നോട് അടുപ്പമുള്ള ആർക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാൻ കരുതുന്നു.
അമുവിനും മേരിക്കും എനിക്കും എന്താണ് നിങ്ങൾ എന്നതിന്, നിനക്കും ഷാനുവിനും നന്ദി. വിസ്മയകരമായ ഒരു പിറന്നാൾ നിനക്ക് ആശംസിക്കുന്നു. ആയുരാരോഗ്യത്തിനും സന്തോഷത്തിനും എല്ലായ്‌പ്പോഴും പ്രാർഥനകൾ, സ്‌നേഹം എന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.
നസ്‌റിയയുടേയും ഫഹദിന്റേയും വിവാഹം നടന്നത് 2014 ഓഗസ്റ്റ് 21 നായിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു.
ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു.നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്‌സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്.