നടി പ്രവീണ വീണ്ടുംഅമ്മയാകാൻ ഒരുങ്ങുന്നു; നാൽപതിൽ ഒരു ചെറിയ വളക്കാപ്പ് എന്ന് താരം

108

പ്രശസ്ത സിനിമ സീരിയൽ നടി പ്രവീണ അമ്മയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രവീണ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ ഇങ്ങനെ ഒരു റിപ്പോർട്ട് വരാൻ കരണമായത്. നാൽപ്പതിൽ ഒരു ചെറിയ വളക്കാപ്പ് എന്ന ക്യാപ്ഷനിലാണ് താരം ചിത്രം പങ്ക് വച്ചത്. നേരത്തെ താരത്തിന് ഒരു മകൾ ഉണ്ട്.

അതേസമയം, ഏതെങ്കിലും സിനിമയുടെയോ, സീരിയലിന്റെയോ പ്രമോഷന്റെ ഭാഗമായിട്ടാകും ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് ചില ആളുകൾ സംശയം പ്രകടിപ്പിക്കുന്നത്. എന്നാൽ വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്‌നന്റ് ആകുമ്പോൾ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കുന്നുണ്ട്.

Advertisements

20 വർഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്. നിരവധി ചലചിത്രങ്ങളിലും 5 ഓളം മെഗാസീരിയലുകളിലും താരം അഭിനയിച്ചു. ക്ലാസ്സിക്കൽ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗൾഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ ബാങ്ക് ഓഫ് ദുബായിയിൽ ഓഫീസറായ പ്രമോദ് ആണ് ഭർത്താവ്. ഗൗരിയാണ് പ്രവീണയുടെ മകൾ.

Advertisement