ചെറിയ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും ഒക്കെ എത്തി പിന്നീട് നായകനായും കൊമേഡിയനായും സംവിധായകനായും ഒക്കെ മലയാളികളെ വിസ്മയിപ്പിച്ച നടൻ ആണാ ബാബുരാജ്. താൻ ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ എല്ലാം തന്മയത്തതോടെ അവതരിപ്പിക്കുന്ന ബാബുരാജ് സാൾട്ട് ആന്റ് പെപ്പർ എന്ന ചിത്രത്തിലൂടെയാണ് ഹ്യുമർ താരമായി മാറിയത്.
ആഷിഖ് അബു സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കുക്ക് ബാബു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയിൽ നായകനായും വില്ലനായും സംവിധായകനായും തിളങ്ങിയ ബാബുരാജിന്റെ ജോജി എന്ന സിനിമയിലെ വേഷത്തിന് ഏറെ കൈയ്യടി നേടിയിരുന്നു.
ഈ ചിത്രത്തിലെ നായകനായ ഫഹദ് ഫാസിൽ അവതരിപ്പിച്ച ജോജിയ്ക്കൊപ്പം തന്നെ പ്രേക്ഷക പ്രീതി നേടിയ മറ്റൊരു കഥാപാത്രമായിരുന്നു ചിത്രത്തിൽ ബാബുരാജ് അവതരിപ്പിച്ച ജോമോൻ. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. മലയാളത്തിലെ താര സംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് ബാബുരാജ്.
അതേ സമയം അടുത്തിടെ സിനിമയുടെ തുടക്ക കാലത്ത് തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് ബാബുരാജ് തുറന്നു പറഞ്ഞിരുന്നു. വക്കീൽ ജോലി ഉപേക്ഷിച്ചാണ് അഭിനയിക്കാൻ ഇറങ്ങി പുറപ്പെട്ടതെന്നും തുടക്ക കാലത്ത് ജൂനിയർ ആർട്ടിസ്റ്റുകളെക്കാൾ താഴെയായിരുന്നു തന്റെ സ്ഥാനമെന്നും ബാബുരാജ് പറഞ്ഞിരുന്നു.
സ്വന്തമായി കാർ ഉണ്ടെന്നറിഞ്ഞാൽ അവസരം നഷ്ടപ്പെടുമെന്ന് കരുതി ദൂരെ നിർത്തി ലോക്കെഷനിലേക്ക് നടന്നു പോകുമായിരുന്നു എന്നും ബാബുരാജ് പറയുന്നു. വർഷങ്ങളോളം ഊമയായാണ് ഞാൻ സിനിമയിൽ നിന്നത്. അടി കൊള്ളാൻ വേണ്ടി മാത്രം അഭിനയിക്കാൻ പോയി. ജൂനിയർ ആർട്ടിസ്റ്റുകളെക്കാൾ താഴെയായിരുന്നു അന്നെനിക്ക് സ്ഥാനം.
ലൊക്കേഷനിൽ നിന്നും ഭക്ഷണം പോലും കിട്ടില്ലായിരുന്നു. അന്നെനിക്ക് കാറുണ്ട് കാറുണ്ടെന്ന് അറിഞ്ഞാൽ അവസരം നഷ്ടപ്പെടുമെന്ന് കരുതി ഞാൻ കാർ ദൂരെ നിർത്തി ലോക്കെഷനിലേക്ക് ഞാൻ നടന്നു പോകുമായിരുന്നു എന്നാണ് ബാബുരാജ് പറഞ്ഞത്.
ഒരു സിനിമയിൽ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് ബാബുരാജ് മുൻപ് പറഞ്ഞിട്ടുണ്ട്. വില്ലത്തരം ആയാലും കോമഡി ആയാലും അത് നന്നായി ചെയ്താൽ മാത്രമേ മലയാളികൾ അംഗീകരിക്കൂ. ഒരു സിനിമയിൽ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.
ഹാസ്യ കഥാപാത്രങ്ങളാണ് ഇപ്പോൾ കൂടുതലും ലഭിക്കുന്നത്. സിനിമയിൽ നിലനിൽക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യം. അതിനു വേണ്ടി എടുത്ത ഒരു പ്രയത്‌നമാണ് സംവിധാനം എന്നും ബാബുരാജ് പറയുന്നു. സിനിമാ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ബ്രേക്കാണ് കുക്ക് ബാബു.
അ കഥാപാത്രം എനിക്ക് തന്ന ആഷിഖ് അബുവിനോടും ടീമിനോടും ഇപ്പോഴും നന്ദിയുണ്ട്. രണ്ട് തരത്തിലുള്ള സംവിധായകർ ആണ് ഉള്ളത്. ഒരു കൂട്ടർ പുതിയ ആളുകളെ വച്ച് പടമെടുക്കും. മറ്റ് കൂട്ടർ സിനിമയിൽ നേട്ടം കൊയ്തവരെ വച്ച് സിനിമയെടുക്കും.
ദിലീഷ് പോത്തനെ പോലെയുള്ള സംവിധായകർ ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം നൽകുന്നുണ്ട്. അഭിനയമാണ് എനിക്ക് ഇഷ്ടം. സിനിമയിൽ നിന്ന് മാറ്റി നിർത്തുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ സിനിമയിൽ തന്നെ നിലനിൽക്കാൻ തിരഞ്ഞെടുക്കുന്ന ജോലികളാണ് സംവിധാനവും നിർമ്മാണവുമൊക്കെ എന്നും ബാബുരാജ് പറഞ്ഞിരുന്നു.