ലിജോ ജോസ് പല്ലശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസീലെ ലിച്ചി എന്ന കഥാപാത്രമായി എത്തിയാണ് അന്ന രേഷ്മ രാജൻ ആരാധകരുടെ ഇഷ്ടം നേടിയെടുത്തത്.
പിന്നീട് ഒരു പിടി മികച്ച മലയാള സിനമകളിൽ കൂടി അന്ന വേഷമിട്ടു. മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന് ഒപ്പം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ അന്ന രാജൻ അഭിനയിച്ചിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ഈ സിനിമ മികച്ച വിജയം ആയിരുന്നു നേടിയെടുത്തത്.
ഇപ്പോഴിതാ ഈ സിനിമയിൽ മോഹൻലാലിന് ഒപ്പം ഒന്നിച്ചഭിനയിച്ച നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അന്ന രാജൻ. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന് തന്നോട് ലാൽജോസ് പറഞ്ഞിരുന്നതായും അന്ന രേഷ്മ രാജൻ പറയുന്നു.
ഞാൻ വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് ഒരു ചേട്ടൻ വിളിച്ച് ലാലിന്റെ ഒരു സിനിമ വന്നിട്ടുണ്ടെന്ന് പറയുന്നത്. ലാലേട്ടൻ ആണെന്നുള്ള ചിന്ത ഒന്നും അപ്പോൾ പോയില്ല. പിന്നെ ലാൽ ജോസ് സാറായിട്ട് സംസാരിച്ചപ്പോഴും ലാൽ എന്നൊക്കെ പറയുന്നുണ്ടെങ്കിലും എനിക്ക് അത് അങ്ങോട്ട് കത്തുന്നില്ലായിരുന്നു.
പിന്നീട് ആരോ വിളിച്ചപ്പോൾ ലാലേട്ടന്റെ കൂടെയാണല്ലോ അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ഞെട്ടി. ഞാനോ ലാലേട്ടന്റെ കൂടെയോ എന്നായിരുന്നു ചിന്ത. ആ എക്സൈറ്റ്മെന്റ് എപ്പോഴാ മാറിയതെന്ന് അറിയില്ല. ലാലേട്ടൻ വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെ ആക്ഷൻ പറഞ്ഞാൽ പെട്ടെന്ന് കഥാപാത്രമാകും.
അങ്ങനെ ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ഞാൻ എക്സൈറ്റ്മെന്റിൽ വാ പൊളിച്ച് ഇരിക്കുകയായിരുന്നു. ഡയലോഗ് പറയാൻ പറഞ്ഞ് ലാലേട്ടൻ വരെ എക്പ്രഷൻ ഇട്ടു. പക്ഷെ ഞാൻ മറന്നു പോയി. തന്നോട് ഇതിന് ശേഷം ലാൽ ജോസ് സാർ പറഞ്ഞു, ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന്.
ലാലേട്ടൻ ചിരിച്ചു കൊണ്ട് വർത്തമാനം പറഞ്ഞ് ഇരിക്കുകയായെങ്കിലും ആക്ഷൻ പറഞ്ഞാൽ കരയേണ്ട സീൻ ആണെങ്കിൽ കരയും. നമ്മുക്ക് എക്സ്പ്രഷൻ മാറുമ്പോഴേക്കും ലാലേട്ടൻ അഭിനയിച്ചു തുടങ്ങിയിട്ടുണ്ടാവും എന്നായിരുന്നു അന്ന രാജൻ പറഞ്ഞത്.