മലയാളികളുടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മിനി സ്ക്രീൻ അവതാരകയും നടിയുമാണ് അനുക്കുട്ടി എന്ന് എല്ലാവരും ഓമനപ്പേരിട്ട് വിളിക്കുന്ന അനുമോൾ. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെയാണ് അനുമോൾ അഭിനയത്തിൽ തിളങ്ങിയത്.
മഴവിൽ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെ ആയിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം. തിരുവനന്തപുരം നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോൾ. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു.
അതേ സമയം കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലായിരുന്നു താരം കൂടുതലായും ആരാധകരെ സൃഷ്ടിച്ചത്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് പരിപാടിയിലും സജീവമാണ് അനുജൻ. കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി ക്യാമറക്കണ്ണുകളുടെ ഇഷ്ടം കവരുന്ന അനുമോൾ സ്റ്റാർ മാജിക് ടീമിനും പ്രേക്ഷകർക്കുമൊക്കെ ഏറെ പ്രിയങ്കരിയാണ്.
നടനും മിമിക്രി ആർട്ടിസ്റ്റും സ്റ്റാർമാജിക്കിലെ താരവുമായ തങ്കച്ചൻ വിതുരയുമായി ഇടക്ക് ചില വാർത്തകൾ വന്നെങ്കിലും അതെല്ലാം വെറും ഗോസ്സിപ്പാണെന്ന് ഇരുവരും പറഞ്ഞിരുന്നു. പിന്നീട് തങ്കച്ചൻ ഉടൻ വിവാഹിതൻ ആകുമെന്ന് അറിയിച്ച് സ്റ്റാർ മാജിക്ക് അവതാരക ലക്ഷ്മി നക്ഷത്ര എത്തിയിരുന്നു. വധുവിനെ തനിക്ക് അറിയാമെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനു തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴതാ അനുവിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാരി ധരിച്ചുള്ള അനുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
അണിഞ്ഞത് ഒരു പട്ടു സാരി ആണെങ്കിലും ചെറിയൊരു വ്യത്യാസമുണ്ട്. പട്ടുസാരിക്ക് ബ്ലൗസിന് പകരം ടീഷർട്ട് ആണ് അനു ഉപയോഗിച്ചത്. തലയിലും കയ്യിലും മുല്ലപ്പൂവും കെട്ടിയിട്ടുണ്ട്. വേറിട്ട ഫോട്ടോഷൂട്ട് തന്നെയാണ് താരം നടത്തിയത്. സാരിക്ക് ബ്ലൗസ് കിട്ടിയില്ലെങ്കിൽ എന്തുകൊണ്ട് ഷർട്ട് ഉപയോഗിച്ചുകൂടാ എന്ന ക്യാപ്ഷനോടെയാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. അതുൽ രാജാവാണ് ചിത്രങ്ങൾ പകർത്തിയത്. ഇതിനോടകം തന്നെ ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്.