ഇങ്ങനെയൊരു കാര്യം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, നടൻ സായികുമാറിന്റെ കുടുംബത്തിൽ നിന്നും വീണ്ടുമൊരു സന്തോഷ വാർത്ത

2615

മലയാള സിനിമയിലെ പഴയകാല അഭിനയ ചക്രവർത്തിമാരിൽ ഒരാളാണ് കൊട്ടാരക്കര ശ്രീധരൻ നായർ. നാടക രംഗത്ത് നിന്നും എത്തി അദ്ദേഹം മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ സായികുമാർ ഇപ്പോൾ മലയാള സിനിമയിലെ മികച്ച നടൻമാരിൽ ഒരാളാണ്.

അതുപോലെ തന്നെ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളും സായികുമാറിന്റെ സഹോദരിയുമായ ശോഭ മോഹനും സിനിമ സീരിയൽ രംഗത്ത് വളരെ തിരക്കുള്ള അഭിനേത്രിയാണ്. ശോഭ മോഹന്റെ മക്കളായ വിനു മോഹനും, അനു മോഹനും, വിനു മോഹന്റെ ഭാര്യ വിദ്യ വിനുവും ഇന്ന് സിനിമ സീരിയൽ രംഗത്ത് വളരെ തിരക്കുള്ള താരങ്ങളാണ്.

Advertisements

Also Read
അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു, ലിസിയെ ഞാനിപ്പോഴും പ്രണയിക്കുന്നു: പ്രിയദർശന്റെ വാക്കുകൾ

അടുത്തിടെ നടൻ സായികുമാറിന്റെ മകൾ വൈഷ്ണവിയും അഭിനയ രംഗത്ത് എത്തിയിരുന്നു. സീ കേരളം ചാനലിലെ കൈയെത്തും ദൂരത്ത് എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇവരുടെ കുടുംബത്തിൽ പുതിയൊരു സന്തോഷം കൂടി ഉണ്ടായിരിക്കുകയാണ്. താര കുടുംബത്തിൽ നിന്നും ഒരാളുകൂടി സിനിമയിൽ എത്തിയിരിക്കുകയാണ്. സായികുമാറിന്റെയും ശോഭാ മോഹന്റെയും സഹോദരി ശൈലജയാണ് ഇപ്പോൾ സിനിമ സീരിയൽ രംഗത്ത് തുടക്കം കുറിച്ചിരിക്കുന്നത്.

ഇതിനോടകം കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആളാണ് ഷൈലജ. സീ കേരളത്തിൽ പുതിയതായി തുടങ്ങിയ പ്രണയ വർണ്ണങ്ങൾ എന്ന സീരിയലിൽ നായകന്റെ അമ്മയായി എത്തുന്നത് നടിയാണ്. കൂടാതെ അമ്മ അറിയാതെ എന്ന സീരിയലിലും ശൈലജ അഭിനയിക്കുന്നുണ്ട്. ചെറുപ്പത്തിലൊന്നും ഈ സിനിമ മോഹം തന്റെ ഉള്ളിൽ ഇല്ലായിരുന്നു എന്നാണ് ശൈലജ പറയുന്നത്.

പഠിച്ച് ജോലി വാങ്ങുക എന്നതിനായിരുന്നു സ്വപ്നം. ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ രംഗത്താണ്. ട്രാവൻകൂർ മെഡിക്കൽ കോളജ്, എസ്യുടി സൂപ്പർ സ്‌പെഷ്യൽറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജോലി ചെയ്തു. പിന്നെ ഇടക്കൊരു ബ്രേക്ക് കിട്ടിയപ്പോൾ മുകേഷിന്റെ സഹോദരി സന്ധ്യമോഹനാണ് സീരിയൽ രംഗത്തേക്ക് ക്ഷണിച്ചത്. തങ്ങൾ എട്ട് മക്കളാണ് അതിൽ ഏറ്റവും ഇളയ ആളാണ് താൻ, ജയശ്രീ,ഗീത,ലൈല, ശോഭ മോഹൻ, കല, സായികുമാർ, ബീന എന്നിവർ മൂത്ത സഹോദരങ്ങൾ.

അച്ഛൻ ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോൾ ഞങ്ങൾക്ക് മിഠായികളും കളിപ്പാട്ടങ്ങളും കൊണ്ടുവന്നിരുന്നു, എനിക്ക് 12 വയസ്സുള്ളപ്പോഴാണ് അച്ഛൻ മ രി ക്കുന്നത്. അമ്മയ്ക്കും അച്ഛനും ഞങ്ങൾ പെൺകുട്ടികൾ അഭിനയ രംഗത് പോകുന്നതിനോട് അത്ര താല്പര്യം ഇല്ലായിരുന്നു, ശോഭച്ചേച്ചി കോളജിൽ പഠിക്കുമ്പോഴാണ് മുകേഷിന്റെ ആദ്യ സിനിമയായ ബലൂണിൽ നായികയാകുന്നത്.

Also Read
മുപ്പത്തിയാറാം വയസ്സിൽ പ്രണയിച്ച 22 കാരനടക്കം സുസ്മിത സെൻ ഇതുവരെ പ്രേമിച്ചത് 9 പേരെ, പക്ഷേ ആരെയും കെട്ടാതെ ഇപ്പോഴും സിംഗിളായി നടി

ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു അഭിനയം. പിന്നെ വിവാഹ ശേഷം മോഹനേട്ടനാണ് കൂടുതൽ പ്രോത്സാഹിപ്പിച്ചത്.
താൻ അച്ഛന്റെയോ കുടുംബത്തിന്റെയോ പേരിലല്ല സിനിമയിൽ എത്തിയത്, ഒരു താത്വിക അവലോകനം എന്ന സിനിമയുടെ ഒഡിഷനിൽ പങ്കെടുത്ത് സെലക്ട് ആയതിനു ശേഷമാണ് താൻ ശ്രീധരൻ നായരുടെ മകളാണ് എന്ന് അവർ പറഞ്ഞത്. പിന്നീട് സല്യൂട്ട്, എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്ത് അച്ഛനും അണ്ണനും ഉണ്ടാക്കിയ പേരിന് കളങ്കം വരുത്താതെ അഭിനയം തുടരണമെന്നാണ് പ്രാർഥയെന്നും ഷൈലജ പറയുന്നു.

Advertisement