ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായ നായികയായി മാറിയ നടിയാണ് നസ്രിയ നസീം. കുറഞ്ഞ കാലം കൊണ്ട് തന്നെ സോഷ്യൽ മീഡിയ പേജുകളിൽ ഏറ്റവുമധികം ആരാധകരുള്ള നടിയായി നസ്രിയ മാറുകയും ചെയ്തു.
മലയാളത്തിന്റെ യുവസൂപ്പർതാരം ഫഹദ് ഫാസിലിനെയാണ് നസ്രിയ വിവാഹം കഴിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും ക്യൂട്ട് താരദമ്പതിമാരാണ് ഇപ്പോൾ ഫഹദ് ഫാസിലും നസ്രിയ നസീമും. 2014 ൽ ബാംഗ്ലൂർ ഡെയിസിൽ അഭിനയിക്കുമ്പോഴാണ് നസ്രിയ നടൻ ഫഹദ് ഫാസിലുമായി ഇഷ്ടത്തിലാവുന്നത്. വൈകാതെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.
ഏഴ് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇപ്പോഴും വിജയകരമായി മുന്നോട്ട് പോവുകയാണ്. 2014 ൽ ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു നസ്രിയ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൂടെ എന്ന ചിത്രത്തിലൂടെ 2018 ൽ നടി തിരിച്ച് വരവ് നടത്തി. പിന്നാലെ ഫഹദിന്റെ നായികയായി ട്രാൻസ് എന്ന സിനിമയിലായിരുന്നു അഭിനയിച്ചത്. കഴിഞ്ഞ വർഷം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായിരുന്നു.
ഒടിടിയിലൂടെ റിലീസ് ചെയ്ത മണിയറയിലെ അശോകൻ എന്ന സിനിമയിൽ അതിഥി വേഷത്തിലും നസ്രിയ അഭിനയിച്ചിരുന്നു. ഇനി അന്റെ സുന്ദരികൾ എന്ന സിനിമയിലൂടെ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നസ്രിയ. നാനി നായകനായിട്ടെത്തുന്ന ചിത്രമാണിത്.
അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമായി പോസ്റ്റുകൾ ഇടാറുള്ള നസ്രിയ ഏറ്റവും പുതിയതായി പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. നസ്രിയയുടെ അമ്മയെയും അച്ഛനെയും സഹോദരനെയും കുറിച്ചുള്ള രസകരമായ ചില കാര്യങ്ങളായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്.
കെട്ടിപ്പിടിക്കാറല്ലെന്നാണ് എന്റെ അമ്മ പറയാറുള്ളത്. എന്നാൽ വിഷമകരമായ ഒരു ദിവസമോ അല്ലെങ്കിൽ ദുഃഖകരമായ ഒരു വാർത്ത അറിഞ്ഞ ശേഷമോ ഞാൻ അമ്മയുടെ ചുറ്റും കൈ ചുറ്റി പിടിച്ചാൽ ഏറ്റവും ഒടുവിൽ ആ പിടുത്തം വിടുന്നത് അമ്മയാവും.
പിറന്നാളിന് സമ്മാനം വേണ്ടെന്ന് അച്ഛൻ പറയും. എന്നാൽ ഒരു പെട്ടി നിറയെ ചോക്ലേറ്റും പിറന്നാൾ സന്ദേശം എഴുതിയ ഒരു കാർഡും കൊണ്ട് ചെന്നാൽ അന്നേരം ഡാഡിയുടെ മുഖം തിളങ്ങുന്നത് എനിക്ക് കാണാൻ സാധിക്കും. അച്ഛൻ ഉള്ളിന്റെയുള്ളിൽ ഇപ്പോഴും ഒരു കുട്ടിയാണ്. എന്നോട് ഒരിക്കലും അനിയൻ ഐ ലവ് യൂ എന്ന് പറയാറില്ല. എന്നാൽ വീട് വൃത്തിയാക്കും മുൻപ് പാചകം ചെയ്തു തീർക്കാനുണ്ടെന്ന് ഞാൻ പറഞ്ഞാൽ, എനിക്ക് മുൻപേ അവൻ വീട് മുഴുവൻ വൃത്തിയാക്കിയിരിക്കും.
ഞാനൊരു ജാറിന്റെയോ ബോട്ടിലിന്റെയോ അടപ്പ് തുറക്കാൻ പാടുപെടുന്നെങ്കിൽ ഇങ്ങോട്ടു താ തുറന്ന് തരാമെന്ന് അവൻ പറയും. ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ അത് തുറന്നിരിക്കും. എന്തെന്നാൽ, നിങ്ങളെ പലരും നിശബ്ദമായി സ്നേഹിക്കുന്നുണ്ട്. നമ്മൾ അവരെയും. അതേസമയം ചെറുതും മഹത്തരവുമായ സ്നേഹ പ്രകടനങ്ങൾ നോക്കിയാൽ നിങ്ങളുടെ ചുറ്റും കാണാം. അത് വളരെ മനോഹരമാണ് എന്നുമാണ് നസ്രിയ സോഷ്യൽ മീഡിയിയൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
എന്തുകൊണ്ടാണ് നസ്രിയ ഇപ്പോഴിങ്ങനെയുള്ള എഴുത്ത് പങ്കുവെച്ചത് എന്ന് ചോദിക്കുകയാണ് ആരാധകർ. ഒപ്പം സിനിമാ രംഗത്ത് ഉള്ളവരടക്കം നിരവധി പേർ കമന്റുകളുമായി എത്തുകയും ചെയ്തിരിക്കുകയാണ്. നസ്രിയയുടെ എഴുത്ത് വളരെയധികം മനോഹരമായിട്ടുണ്ടെന്നാണ് നടിയും അവതാരകയുമായ ശിൽപ ബാല പറയുന്നത്.
നടൻ വിക്രം പ്രഭു, അടക്കം നിരവധി പേരാണ് നസ്രിയയുടെ എഴുത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. അമ്മയും അച്ഛനും സഹോദരനുമൊക്കെ നസ്രിയയുടെ എഴുത്തിൽ വന്നെങ്കിലും ഭർത്താവിനെ കുറിച്ച് പറയാത്തത് എന്താണെന്ന് ചോദിക്കുകയാണ് ആരാധകർ. വിവാഹം കഴിഞ്ഞ് പോയതോട് കൂടി വീട്ടുകാരെ മിസ് ചെയ്യുന്നത് കൊണ്ടോ പെട്ടെന്ന് ഇങ്ങനൊരു എഴുത്തുമായി വന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്.