ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം നയൻതാരകയറിയിറങ്ങിയത് വിഘ്നേശിനെ വിവാഹം ചെയ്യാനല്ല: വെളിപ്പെടുത്തലുമായി ഉർവശി

22111

മലയാളിയായ തെന്നിന്ത്യൻ താര സുന്ദരിയാണ് നടി നയൻ താര. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധകരുടെ പ്രീയപ്പെട്ട താരമാറിയ നടി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്.

അതേ സമയം നയൻതാരയും കാമുകനായ യുവ സംവിധായകൻ വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം പല പല കാരണങ്ങളാണ് നടിയും കാമുകനും പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്.

Advertisements

ഏറ്റവും ഒടുവിൽ കേട്ടത് ജാതക പ്രകാരം വിഘ്നേശിനെ വിവാഹം ചെയ്യാൻ നയൻതാര ചില ക്ഷേത്ര ദർശനങ്ങൾ നടത്താനുണ്ട് എന്നായിരുന്നു. നയൻതാരയും വിഘ്നേശ് ശിവനും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവൻ കയറി ഇറങ്ങുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ സ്ഥിരം വന്നുകൊണ്ടിരിയ്ക്കുകയും ചെയ്തു.

ലോക്ക് ഡൗണിന് മുന്നേ തുടങ്ങിയതാണ് നയൻതാരയുടെയും വിഘ്നേശിന്റെയും ക്ഷേത്ര ദർശനങ്ങൾ. എന്നാൽ പ്രധാനപ്പെട്ട ഒന്ന് രണ്ട് ക്ഷേത്രങ്ങളിൽ പോവാനിരിയ്ക്കുമ്പോഴേക്കും ലോക്ക് ഡൗൺ പ്രഖ്യാപിയ്ക്കപ്പെട്ടു. അതോടെ യാത്രയും മുടങ്ങിയുന്നു.

എന്നാൽ ക്ഷേത്ര ദർശനം പൂർത്തിയാക്കാൻ പറ്റാത്തത് കൊണ്ട് നയൻതാരയുടെയും വിഘ്നേശിന്റെയും വിവാഹം നീണ്ടു പോവുന്നു എന്നായിരുന്നു പാപ്പരാസികൾ പറഞ്ഞ് നടന്നത്. സാധാരണ ഗോസിപ്പുകളോടൊന്നും പ്രതികരിക്കുന്ന ശീലമില്ലാത്ത നയൻതാര വിവാഹം സംബന്ധിച്ച ഈ ഗോസിപ്പുകളോടും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഈ ക്ഷേത്ര ദർശനങ്ങളുടെ യഥാർത്ഥ കാരണം ഇപ്പോൾ നടി ഉർവശി വെളിപ്പെടുത്തിയിരിയ്ക്കുകയാണ്.

പുത്തൻ പുതു കാലം, സൂരറൈ പൊട്ര്, മൂക്കുത്തി അമ്മൻ എന്നീ മുന്നു ചിത്രങ്ങളിലൂടെ തമിഴിൽ ഹാട്രിക് വിജയം നേടി നിൽക്കുന്ന ഉർവശി ഇന്ത്യ ഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നയൻതാരയുടെ ക്ഷേത്ര ദർശനത്തിന്റെ കാരണം വെളിപ്പെടുത്തിയത്. നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട റോളിലാണ് ഉർവശി എത്തുന്നത്.

ആ കഥാപാത്രത്തിന് വേണ്ടി ഉർവശി തന്നെ വേണമെന്നത് നയൻതാരയുടെ നിർബന്ധമായിരുന്നുവത്രെ. നയൻതാരയാണ് തന്റെ പേര് നിർദ്ദേശിച്ചത് എന്ന് ഉർവശി പറയുന്നു. മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിൽ ദൈവമായിട്ടാണ് നയൻ എത്തുന്നത്. സിനിമയ്ക്ക വേണ്ടി ചിത്രീകരണ കാലം മുഴുവൻ നയൻ മത്സ്യമാംസാതികൾ ഉപേക്ഷിച്ചുകൊണ്ട് വ്രതം അനുഷ്ടിച്ചിരുന്നു എന്ന് ഉർവശി വെളിപ്പെടുതക്തുന്നു.

ചില ചിത്രങ്ങളിൽ താൻ ഗ്ലാമർ റോളുകളെല്ലാം ചെയ്തതിനാൽ ദേവിയായി അഭിനയിക്കുമ്പോൾ ആളുകൾ വിമർശിയ്ക്കുമോ എന്ന ഭയം നയൻതാരയ്ക്കുണ്ടായിരുന്നുവത്രെ. അതിനാൽ ദേവിയുടെ വേഷം ധരിയ്ക്കുന്നതിന് മുന്നേ തന്നെ മൂക്കുത്തി അമ്മന്റെ ക്ഷേത്രത്തിൽ ഉൾപ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നയൻതാര ദർശനം നടത്തിയിട്ടുണ്ട് എന്ന് ഉർവശി വെളിപ്പെടുത്തി. നയൻതാരയ്ക്ക് കൂട്ടു പോയതാണ് കാമുകൻ വിഘ്നേശ് എന്നുമാണ് ഉർവ്വശി വ്യക്തമാക്കുന്നത്.

Advertisement