വിനീത് ശ്രീനിവാസന്റെ കുത്തിന് പിടിച്ച് അജുവർഗീസ്, ഇതിങ്ങനെ വിട്ടാൽ ശരിയാവില്ലെന്ന് ആരാധകർ

14

നടനും ഗായകനും രചയിതാവും സംവിധായകനും ഒക്കെയാണ് മലയാള സിനിമയ്ക്ക് വിനീത് ശ്രീനിവാൻ. വിനീത് ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അജു വർഗീസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

കുട്ടു എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ അജു അവതരിപ്പിച്ചത്. പിന്നീട് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിലും അജു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അജു വർഗീസ് പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം തന്നെ തരംഗമാകറുണ്ട്.

Advertisements

സിനിമാ താരങ്ങൾക്കിടയിലെ ട്രോളൻ എന്നാണ് സോഷ്യൽ മീഡിയയിൽ അജു വർഗീസിനെ അറിയപ്പെടുന്നത്. ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ കുത്തിന് പിടിച്ച് നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് വേഷത്തിലാണ് അജു.

‘നിനക്കറിയണം അജു വർഗീസ് ആരാണെന്ന് അല്ലേടാ’, എന്നായിരുന്നു അജുവിന്റെ ക്യാപ്ഷൻ. ‘ഇത് കുറച്ച് കൂടിപ്പോയെന്നും ആശാന്റെ നെഞ്ചിൽത്തന്നെ ഇത് വേണോയെന്നു’മായിരുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. ഇതിങ്ങനെ വിട്ടാൽ ശരിയാവില്ലെന്നും പ്രതികരിക്കണമെന്നുള്ള കമന്റുകളുമുണ്ട്.

നിങ്ങൾ മലർവാടി ചെയ്തപ്പോൾ വേറെ താരത്തെയാണ് വെച്ചിരുന്നതെങ്കിൽ ഇത് വല്ലതും കേൾക്കേണ്ടി വരുമോയെന്നുള്ള ചോദ്യവും പോസ്റ്റിന് ലഭിക്കുന്നുണ്ട്. ചിരിക്കുന്ന സ്‌മൈലിയായിരുന്നു വിനീത് ശ്രീനിവാസന്റെ പ്രതികരണം. അന്ന് അവസരം നൽകിയതിൽ ഖേദം തോന്നിത്തുടങ്ങിയോ എന്നായിരുന്നു ഒരാളുടെ ചോദ്യം.

Advertisement